ജി എസ് ടി വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം തൃശൂരിലെ വിവിധ സ്വർണ്ണാഭരണ നിർമ്മാണ യൂണിറ്റുകളിൽ വൻ റെയ്ഡ് നടത്തി. ഈ കഴിഞ്ഞ ബുധനാഴ്ചയാണ് സ്വർണ്ണാഭരണങ്ങൾ നിർമ്മിക്കുന്ന കേന്ദ്രങ്ങളിലും സ്വർണ്ണക്കട ഉടമകളുടെ വീടുകളിലും പരിശോധന നടന്നത്. തൃശൂരിലെ ഇത്തരം 67 കേന്ദ്രങ്ങളിൽ പരിശോധന നടത്തിയതായി ജി എസ് ടി വകുപ്പ് അധികൃതർ അറിയിച്ചു.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ജി എസ് ടി വകുപ്പിന്റെ നേതൃത്വത്തിൽ ഇത്ര വിപുലമായ ഒരു പരിശോധന നടക്കുന്നത്. റെയ്ഡ് നടന്ന ഭൂരിഭാഗം കേന്ദ്രങ്ങളിലും ബില്ലിങ്ങിലും നികുതി കണക്കുകളിലും വൻ ക്രമക്കേടുകളും കണ്ടെത്തി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ നീക്കം.

34 സ്വർണ്ണക്കടയുടമകളുടെ വീട്ടിൽ പരിശോധന നടന്നു. ജില്ലയിലെ സ്വർണ്ണ വ്യാപാര കേന്ദ്രങ്ങളിൽ വിവിധ വകുപ്പുകളുടെ പരിശോധനകൾ നടക്കാറുണ്ടെങ്കിലും ഒരേ സമയം എല്ലാ നിർമ്മാണ - വ്യാപാര യൂണിറ്റുകളിലും പരിശോധനകൾ നടക്കുന്നത് ആദ്യമായാണ്. പഴുതടച്ചുള്ള മിന്നൽ റെയ്ഡ് വ്യാപാരികളെയും ഞെട്ടിച്ചിട്ടുണ്ട്.
രാജ്യത്തെ പ്രധാന സ്വർണ്ണ - വജ്രാഭരണ നിർമ്മാണ കേന്ദ്രങ്ങളിലൊന്നായ തൃശൂരിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രദേശം ജി എസ് ടി വകുപ്പിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ എസിന്റെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന നടന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
