ഈ മാസം ആദ്യം ജിഎസ്ടി കൗൺസിൽ പ്രഖ്യാപിച്ച ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്ക് പരിഷ്കരണം ഇന്നുമുതൽ പ്രാബല്യത്തിൽ. ജിഎസ്ടി സ്ലാബുകൾ നാലിൽ നിന്ന് (5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം) രണ്ടായി (5 ശതമാനം, 18 ശതമാനം) പരിഷ്കരിച്ചു. നികുതി നിരക്കിലെ പരിഷ്‌കരണം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നും രാജ്യം വളര്‍ച്ചയുടെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഉപഭോക്താക്കൾക്കുള്ള ദീപാവലി സമ്മാനം എന്നാണ് നിരക്കുകൾ പരിഷ്കരിച്ചതിനെ ധനമന്ത്രി നിർമ്മല സീതാരാമൻ വിശേഷിപ്പിച്ചത്.
വില കുറയും
ഓട്ടോമൊബൈൽ , ഇലക്ട്രോണിക്സ്, ഉപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, മരുന്നുകൾ എന്നിവയുൾപ്പെടെ 375 ഓളം ഇനങ്ങൾ ഇന്ന് മുതൽ വില കുറയും. പാൽ, കാപ്പി, കണ്ടൻസ്ഡ് മിൽക്ക് , ബിസ്‌ക്കറ്റുകൾ, വെണ്ണ, ധാന്യങ്ങൾ, കോൺ ഫ്ലേക്കുകൾ, ഡ്രൈ ഫ്രൂട്ട്‌സ്, ഫ്രൂട്ട് പൾപ്പ് അല്ലെങ്കിൽ ഫ്രൂട്ട് ജ്യൂസ്, നെയ്യ്, ഐസ്ക്രീം, ജാം, ഫ്രൂട്ട് ജെല്ലികൾ, കെച്ചപ്പ്, നംകീൻ, പനീർ, പേസ്ട്രി, സോസേജുകൾ, മാംസം തുടങ്ങിയവ ഇനി കുറഞ്ഞ വിലയിൽ വാങ്ങാം.
ആഫ്റ്റർ ഷേവ് ലോഷൻ, ഫേസ് ക്രീം, ഫേസ് പൗഡർ, ഹെയർ ഓയിൽ, ഷാംപൂ, ഷേവിംഗ് ക്രീം, ടാൽക്കം പൗഡർ, ടൂത്ത് ബ്രഷ്, ടോയ്‌ലറ്റ് സോപ്പ് ബാറുകൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വിലയിലും കുറവുണ്ടാകാൻ സാധ്യതയുണ്ട്. ഇലക്ട്രോണിക്‌സിൽ, എയർ കണ്ടീഷണറുകൾ (എസി), ഡിഷ്‌വാഷറുകൾ, ടെലിവിഷനുകൾ (ടിവി), വാഷിംഗ് മെഷീനുകൾ എന്നിവയ്ക്കും വില കുറയും. സിമന്റിന്റെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചിട്ടുണ്ട്.

വില കുറച്ച് മിൽമ
ജിഎസ്ടി നിരക്കില്‍ മാറ്റം വന്നതോടെ മില്‍മ നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയും. നിലവില്‍ 720 രൂപ വിലയുള്ള നെയ്യ് 675 രൂപയായി കുറയും. അരലിറ്റര്‍ നെയ്യിന് 370 രൂപയില്‍ നിന്നും 25 രൂപ കുറഞ്ഞ് 345 രൂപയാകും. നെയ്യിന്റെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചതാണ് വിലയിലെ മാറ്റത്തിന് കാരണം. 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് ഇനിമുതല്‍ 225 രൂപയ്ക്ക് ലഭിക്കും. 240 രൂപയായിരുന്നു നേരത്തെ ഇതിന്റെ വില. 500 ഗ്രാം പനീറിന്റെ വില 245 രൂപയില്‍ നിന്ന് 234 രൂപയായി കുറയും.
വില കുറച്ച് കൂടുതൽ ബ്രാൻഡുകൾ
ജിഎസ്ടി നിരക്ക് കുറയ്ക്കൽ പ്രഖ്യാപനത്തിന് ശേഷം, അമുൽ, എച്ച്‌യുഎൽ, ലോറിയൽ, ഹിമാലയ എന്നിവയുൾപ്പെടെ നിരവധി ഉപഭോക്തൃ ബ്രാൻഡുകൾ അവരുടെ ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. വാഹനരംഗത്ത് മാരുതി, ടാറ്റ, ഹ്യുണ്ടായ്, കിയ, സ്‌കോഡ തുടങ്ങിയ കമ്പനികളും വന്‍വിലക്കുറവ് പ്രഖ്യാപിച്ചു. മാരുതി സുസുക്കി സ്വിഫ്റ്റിന് 84,600 രൂപ വരെ കുറയും. മാരുതി സുസുക്കി ഇഗ്നിസിന് ₹ 71,300 വരെ വിലക്കുറവിൽ വാങ്ങാം. ടാറ്റ ആൾട്രോസിന് 1.1 ലക്ഷം രൂപ കുറയും.
വില വർദ്ധിക്കുന്നവ
കാർബണേറ്റഡ് പാനീയങ്ങളുടെ നികുതി നിരക്ക് 28 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർത്താൻ ജിഎസ്ടി കൗൺസിൽ അംഗീകാരം നൽകിയതോടെ കൊക്കകോള, പെപ്സി തുടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകൾക്കും മറ്റ് നോൺ-ആൽക്കഹോളിക് പാനീയങ്ങൾക്കും വില വർദ്ധിക്കും. പഞ്ചസാരയോ മറ്റ് മധുരപലഹാരങ്ങളോ ഫ്ലേവറോ ചേർത്ത എയറേറ്റഡ് വാട്ടർ ഉൾപ്പെടെയുള്ള എല്ലാ വസ്തുക്കളുടെയും നിരക്ക് കൗൺസിൽ 28 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർത്തി. കൂടാതെ ബീഡി, സിഗരറ്റ്, പാൻ മസാല, പുകയില, പുകയില ഉൽപ്പന്നങ്ങൾ തുടങ്ങിയ വസ്തുക്കൾക്കും 40 ശതമാനം ജിഎസ്ടി നിരക്കിൽ നികുതി ചുമത്തും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
