ദില്ലി: കൊറോണ കാരണമായി സാമ്പത്തിക രംഗത്ത് വന്നുപെട്ട ക്ഷീണം മാറുന്നുവെന്ന് സൂചന. രാജ്യത്തെ ജിഎസ്ടി വരുമാനം സര്‍വകാല റെക്കോര്‍ഡില്‍. 1.23 ലക്ഷം കോടി രൂപയാണ് മാര്‍ച്ച് മാസത്തെ കളക്ഷന്‍. ഇതില്‍ സിജിഎസ്ടി 22973 കോടി രൂപയാണ്. എസ്ജിഎസ്ടി 29329 രൂുപയും. ഐജിഎസ്ടി 62842 കോടി രൂപ വരും. സെസ് 8757 കോടി രൂപയാണ്. അതേസമയം, കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം വിതരണം ചെയ്തു. 30000 കോടി രൂപയാണ് നഷ്ടപരിഹാര ഇനത്തിലേക്ക് മാറ്റിയത്.

ചരക്ക് സേവന നികുതി ഏര്‍പ്പെടുത്തിയതിന് ശേഷം ഈ ഇനത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണ് മാര്‍ച്ച് മാസത്തില്‍ ലഭിച്ചത്. കഴിഞ്ഞ അഞ്ച് മാസമായി ജിഎസ്ടി വരുമാനം തുടര്‍ച്ചയായി കൂടുകയാണ്. ഇത് ശുഭ സൂചനയാണ് എന്ന് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നു. 2020 മാര്‍ച്ചില്‍ പിരിച്ചെടുത്ത ജിഎസ്ടിയേക്കാള്‍ 27 ശതമാനം കൂടുതലാണ് ഈ വര്‍ഷം മാര്‍ച്ചില്‍ പിരിഞ്ഞുകിട്ടിയത്. ചരക്കുകള്‍ ഇറക്കുമതി ചെയ്തതില്‍ ലഭിച്ച വരുമാനം 70 ശതമാനം ഉയര്‍ന്നു.
കഴിഞ്ഞ അഞ്ച് മാസമായി ജിഎസ്ടി കളക്ഷന്‍ ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. പിന്നീട് ക്രമാനുഗതമായ വര്‍ധനവ് പ്രകടമായി. സാമ്പത്തിക രംഗത്തുണ്ടായ ഉണര്‍വാണ് ഇത് പ്രകടമാക്കുന്നത്. മാത്രമല്ല, നികുതി പിരിച്ചെടുക്കുന്നതില്‍ കൃത്യമായ നിരീക്ഷണം നടക്കുന്നുണ്ട്. നേരത്തെ പല കാരണങ്ങളാല്‍ നികുതിയില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുമാറിയിരുന്നു. അല്ലെങ്കില്‍ അതിന് അവസരങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നിരീക്ഷണമാണ് സാമ്പത്തിക ഇടപാടുകളില്‍ നടത്തുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
