വ്യക്തമായ സാമ്പത്തിക മാന്ദ്യ സൂചനകൾ നൽകി ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനത്തിൽ വീണ്ടും ഇടിവ്. ജിഎസ്ടി വരുമാനം കഴിഞ്ഞ വർഷം ഇതേ സമയത്തെ ഒരു ലക്ഷം കോടി രൂപയിൽ നിന്ന് ഒക്ടോബർ മാസത്തിൽ 95,380 കോടി രൂപയായാണ് കുറഞ്ഞിരിക്കുന്നത്. സെപ്റ്റംബറിൽ 91,916 കോടി രൂപയായിരുന്നു വരുമാനം. സെപ്റ്റംബറിനേക്കാൾ വരുമാനം ഭേദപ്പെട്ടെങ്കിലും കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സമാഹരിച്ച ഒരു ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ വരുമാനത്തിൽ 5.29 ശതമാനം കുറവാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
സർക്കാർ കണക്കുകൾ പ്രകാരം കേന്ദ്ര ജിഎസ്ടി 17,582 കോടി രൂപയായിരുന്നു. സെപ്റ്റംബറിൽ ഇത് 16,630 കോടി രൂപയായിരുന്നു. സംസ്ഥാന ജിഎസ്ടി കളക്ഷൻ ഒക്ടോബറിൽ 23,674 കോടി രൂപയും സെപ്റ്റംബറിൽ 22,598 കോടി രൂപയുമാണ്. ഇന്റഗ്രേറ്റഡ് ജിഎസ്ടി 46,517 കോടി രൂപയും സെപ്റ്റംബറിൽ 45,069 കോടി രൂപയുമാണ്. ഒക്ടോബർ മാസത്തിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും നേടിയ ആകെ വരുമാനം സിജിഎസ്ടി 38,224 കോടി രൂപയും എസ്ജിഎസ്ടി 37,645 കോടി രൂപയുമാണ്.

ഒക്ടോബറിൽ ജിഎസ്ടി വരുമാനം 95,380 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,00,710 കോടി രൂപയായിരുന്നു. ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയിൽ താഴെ പോകുന്ന തുടർച്ചയായ മൂന്നാം മാസമാണിത്.
2019 ഒക്ടോബർ മാസത്തിൽ സമാഹരിച്ച മൊത്തം ജിഎസ്ടി വരുമാനം 95,380 കോടി രൂപയാണ്, അതിൽ സിജിഎസ്ടി 17,582 കോടി രൂപ, എസ്ജിഎസ്ടി 23,674 കോടി രൂപ, ഐജിഎസ്ടി 46,517 കോടി രൂപ (ഇറക്കുമതിയിൽ നിന്ന് ശേഖരിച്ച 21,446 കോടി രൂപ ഉൾപ്പെടെ), സെസ് 7,607 കോടി രൂപ എന്നിങ്ങനെയാണ്. 2018 ഒക്ടോബറിലെ വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ 2019 ഒക്ടോബറിലെ വരുമാനം 5.29 ശതമാനം കുറഞ്ഞു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
