ദില്ലി: ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലമുള്ള വരുമാനക്കുറവ് പരിഹരിക്കുന്നതിന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ധനവിനിയോഗ വകുപ്പ് 19-ാം പ്രതിവാര ഗഡുവായ 2,104 കോടി രൂപ സംസ്ഥാനങ്ങൾക്ക് അനുവദിച്ചു. ഇതിൽ 2,103.95 കോടി രൂപ 7 സംസ്ഥാനങ്ങൾക്കും 0.05 കോടി രൂപ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്കുമാണ് അനുവദിച്ചത്.
ഇതുവരെ കണക്കാക്കിയ ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ 96 ശതമാനവും സംസ്ഥാനങ്ങൾക്കും, നിയമ നിർമ്മാണ സഭകൾ നിലവിലുള്ള കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി നൽകിക്കഴിഞ്ഞു. ഇതിൽ 97,242.03 കോടി രൂപ സംസ്ഥാനങ്ങൾക്കും, 8,861.97 കോടി രൂപ നിയമ നിർമ്മാണ സഭകൾ നിലവിലുള്ള 3 കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായാണ് നൽകിയത്.

സംസ്ഥാനങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 0.50 ശതമാനം അധിക വായ്പയെടുക്കാൻ നൽകിയ അനുമതി പ്രകാരം, പ്രത്യേക ജാലക സംവിധാനത്തിലൂടെ സ്വരൂപിച്ച ഫണ്ടുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 08.03.2021 വരെ കൈമാറിയതിന്റെ വിവരങ്ങങ്ങും ധനകാര്യ മന്ത്രാലയം പുറത്ത് വിട്ടു.
അതേസമയം, ജിഎസ്ടി വരുമാനം ഫെബ്രുവരിയിൽ തുടർച്ചയായ അഞ്ചാം മാസവും ഒരു ലക്ഷം കോടി രൂപ മറികടന്നിരുന്നു. 1.13 ലക്ഷം കോടി രൂപയാണ് ഫെബ്രുവരി മാസത്തെ ജിഎസ്ടി വരുമാനം. മുൻ വർഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം വളർച്ചയാണ് നികുതി വരുമാനത്തിലുണ്ടായത്. അതേസമയം ജനുവരിയില്‍ ഇത് 1.20 ലക്ഷം കോടി രൂപയായിരുന്നു. ജിഎസ്ടി വരുമാനത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കാണ് ഇത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
