ദില്ലി: ചെറുകിട വ്യാപാരികള്‍ക്ക് ആശ്വസമായി കേന്ദ്രസര്‍ക്കാര്‍. 5 കോടി വരെ വിറ്റുവരവുള്ള ബിസിനസുകാര്‍ക്ക് ഇനി മൂന്നു മാസത്തിലൊരിക്കല്‍ ജിഎസ്ടി സെയില്‍സ് റിട്ടേണ്‍ (ജിഎസ്ടിആര്‍ 3ബി) സമര്‍പ്പിച്ചാല്‍ മതിയാവും. അടുത്ത വര്‍ഷം മുതലാണ് പുതിയ തീരുമാനം നടപ്പിലാകുക. നിലവില്‍ എല്ലാ മാസവും 3 ബി റിട്ടേണ്‍ സമര്‍പ്പിക്കണമെന്നാണ് കേന്ദ്രത്തിന്റെ വ്യവസ്ഥ. എന്നാല്‍ ഇപ്പോഴത്തെ പുതിയ തീരുമാനം 94 ലക്ഷം നികുതിദായകര്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്.

അടുത്തവര്‍ഷം ജനവരി മുതല്‍ പുതിയ നയം പ്രാബല്യത്തില്‍ വരുന്നതോടെ ചെറുകിടക്കാര്‍ക്കു പ്രതിവര്‍ഷം 8 റിട്ടേണുകള്‍ മാത്രം ഫയല്‍ ചെയ്യേണ്ടതായി വരും. നാലു ജിഎസ്ടിആര്‍ 3ബിയും 4 ജിഎസ്ടിആര്‍ 1 റിട്ടേണും ചേര്‍ത്താണിത്. ഇന്പ്പുട് ടാക്സ് തട്ടിപ്പുകള്‍ കുറയ്ക്കാന്‍ പുതിയ സംവിധാനം സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ വ്യാപാരികള്‍ക്ക് ഇന്പുട് ടാക്സ് ക്രെഡിറ്റ് ലഭിക്കാന്‍ മൂന്നുമാസം കാത്തിരിക്കേണ്ടിവരുമെന്നാണ് ടാക്സ് പ്രാക്ടിഷണേഴ്സ് പറയുന്നത്. കൂടാതെ വലിയ ഡീലര്‍മാര്‍ ചെറുകിടക്കാരോട് സാധനങ്ങള്‍ വാങ്ങുന്നതില്‍ വലിയ കുറവ് ഇതിലൂടെ സംഭവിക്കുമെന്ന് പറയുന്നുണ്ട്. കേരളത്തില്‍ ഭൂരിഭാഗം വരുന്ന വ്യാപാരികളും ഈ പരിധിയില്‍ വരുന്നതാണെന്നാണ് സൂചന.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
