ദില്ലി: രാജ്യത്തെ ഡയറക്റ്റ് റ്റു ഹോം (ഡിടിഎച്ച്) സേവനം നൽകുന്നതിനുള്ള ലൈസൻസ് ലഭിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കാനുള്ള ശുപാർശയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഡിടിഎച്ച് ലൈസൻസിന്റെ കാലാവധി ഇനി മുതൽ 20 വർഷത്തേക്ക് ആയിരിക്കും. നിലവിൽ 10വർഷമായിരുന്നു കാലാവധി. ഇതിനു പുറമെ ഒരു തവണ 10 വർഷത്തേക്ക് ലൈസൻസ് കാലാവധി പുതുക്കാൻ സാധിക്കും.
മൊത്ത വരുമാന (Gross revenue ) ത്തിന്റെ 10% ൽ, നിന്നും അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂവി( AGR ) ന്റെ എട്ട് ശതമാനമായി ലൈസൻസ് ഫീസ് പരിഷ്കരിച്ചിട്ടുണ്ട്. മൊത്ത വരുമാനത്തിൽ നിന്നും ജിഎസ്ടി കുറച്ചുതിനുശേഷമായിരിക്കും AGR കണക്കാക്കുക. ഡിടിഎച്ച് ഓപ്പറേറ്റർമാർക്ക് അവരുടെ ചാനൽ ശേഷിയുടെ പരമാവധി അഞ്ച് ശതമാനം, അംഗീകൃത പ്ലാറ്റ്ഫോം ചാനലുകളായി ഉപയോഗിക്കാൻ അനുമതി നൽകും. ഓരോ പ്ലാറ്റ്ഫോം സർവീസ് ചാനലുകൾക്കും പതിനായിരം രൂപ നിരക്കിൽ രജിസ്ട്രേഷൻ ഫീസ് ഈടാക്കും.

താല്പര്യമുള്ള ഡിടിഎച്ച് ഓപ്പറേറ്റർമാർക്ക്, മറ്റ് ടിവി ചാനൽ വിതരണ ദാതാക്കളുമായി,അടിസ്ഥാന സൗകര്യങ്ങൾ പങ്കു വയ്ക്കാവുന്നതാണ്.നിലവിലെ മാർഗ നിർദേശത്തിൽ, നേരിട്ടുള്ള വിദേശനിക്ഷേപ പരിധി ആയ 49% ആണ്. ഇത് ഗവൺമെന്റ് നയവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തും. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രസിദ്ധീകരിക്കുന്നതോടെ ഈ തീരുമാനങ്ങളെല്ലാം പ്രാബല്യത്തിൽ വരും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications