അവതാളത്തിലായ ഗള്‍ഫ് വിമാന സര്‍വീസുകള്‍ സാധാരണനിലയിലാകുന്നു.എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വ്യോമയാന കമ്പനികള്‍ സര്‍വീസുകള്‍ പരിമിത തോതില്‍ ആരംഭിച്ചു.

എയര്‍ ഇന്ത്യ
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവ മാര്‍ച്ച് ഏഴിന് ഏകദേശം 50 സര്‍വീസുകള്‍ നടത്തും. ഇതില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം,മംഗളൂരു, ബെംഗളൂരു വിമാനങ്ങളും ഉള്‍പ്പെടുന്നു. ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളിലേയ്ക്കാണ് മറ്റ് സര്‍വീസുകള്‍. ദുബായ്, അബുദാബി,മസ്ക്കറ്റ്, ജിദ്ദ, റാസല്‍ ഖൈമ,ഷാര്‍ജ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന യാത്രികരെ തിരിച്ച് നാട്ടിലെത്തിക്കുകയാണ് ലക്ഷ്യം.
"മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന യാത്രികരെ സഹായിക്കുന്നതിനായി രണ്ട് വിമാനക്കമ്പനികളും മാര്‍ച്ച് 7 ന് ഇന്ത്യന്‍, കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യമായ അനുമതികളോടെ ഷെഡ്യൂള്‍ ചെയ്യാത്ത അധിക വാണിജ്യ സര്‍വീസ് നടത്തും." എയര്‍ ഇന്ത്യ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചു.
ഇന്‍ഡിഗോ
മിഡില്‍ ഈസ്റ്റ് സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കുമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനി പ്രഖ്യാപിച്ചു. ഇതിനായി 2026 മാര്‍ച്ച് 7 ന് മിഡില്‍ ഈസ്റ്റ് നഗരങ്ങളിലേയ്ക്ക് എയര്‍ലൈന്‍ സര്‍വീസ് നടത്തും.
മുംബൈ-ദുബായ്,ദുബായ്-മുംബൈ, ഡല്‍ഹി-ദുബായ്, ദുബായ് -ഡല്‍ഹി,മുബൈ-അബുദാബി-മുംബൈ,ഹൈദരാബാദ്-അബുദാബി-ഹൈദരാബാദ് ,ഹൈദരാബാദ്-ഷാര്‍ജ, ഹൈദരാബാദ്-റാസല്‍ഖൈമ, മുംബൈ-ഫുജൈറ-മുംബൈ ഇതില്‍ ഉള്‍പ്പെടുന്നു.
പശ്ചിമേഷ്യന്‍ സംഘര്‍ഷവും തുടര്‍ന്ന് രാജ്യങ്ങള്‍ വ്യോമാതിര്‍ത്തി അടച്ചതുമാണ് സര്‍വീസുകളെ ബാധിച്ചത്.
ഇതോടെ ഇന്ത്യന്‍,ഗള്‍ഫ് എയര്‍ലൈനുകള്‍ക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കേണ്ടിവന്നു. ലീവിന് വരുന്ന പ്രവാസികളും വിസിറ്റ് വിസകളില്‍ മിഡില്‍ ഈസ്റ്റിലുള്ളവരും ഇതോടെ അവിടെക്കുടുങ്ങി.
ഖത്തര്‍ എയര്വേസുള്പ്പടെ മലയാളികള്‍ ഏറെ ആശ്രയിക്കുന്ന കമ്പനികള്‍ ഇപ്പോഴും പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടില്ല. അതേസമയം ഖത്തര്‍ ഭാഗികമായി വ്യോമപാത തുറന്നിട്ടുണ്ട്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
