കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ വന്‍തോതില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടല്‍ നടക്കുന്നതിനാല്‍, തങ്ങളുടെ ജോലി നഷ്ടപ്പെട്ടതിന് ശേഷം 60 മുതല്‍ 180 ദിവസം വരെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കണമെന്ന് വിദേശ ഐടി പ്രൊഫഷണലുകള്‍ ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഇവയില്‍ ഭൂരിപക്ഷവും എച്ച് വണ്‍ ബി വിസയുള്ള ഇന്ത്യക്കാരാണ്. ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള എച്ച് വണ്‍ ബി വിസ, ഒരു കുടിയേറ്റ ഇതര വിസയാണ്. ഇത് സൈദ്ധാന്തിക, സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള പ്രത്യേക ജോലികളില്‍ വിദേശ ജീവനക്കാരെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്നു.
ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ജീവനക്കാരെ നിയമിക്കുന്നതിന് കമ്പനികള്‍ ഇതിനെ ആശ്രയിച്ചിരിക്കുന്നു. നിലവിലെ ഫെഡറല്‍ നിയമങ്ങള്‍ പ്രകാരം, ഒരു എച്ച് വണ്‍ ബി വിസ ഉടമ ജോലി നഷ്ടപ്പെട്ട് 60 ദിവസങ്ങള്‍ക്കുള്ളില്‍ കുടുംബത്തോടൊപ്പം അമേരിക്ക വിടേണ്ടതാണ്. ഇപ്പോള്‍ സംജാതമായിരിക്കുന്ന സാമ്പത്തിക ദുരിതത്തെത്തുടര്‍ന്ന് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളില്‍ വന്‍തോതില്‍ പിരിച്ചുവിടലുകള്‍ ഉണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ഭയപ്പെടുന്നു.
മാര്‍ച്ച് 21 -ന് അവവസാനിക്കുന്ന ആഴ്ചയില്‍ 3.3 ദശലക്ഷം അമേരിക്കക്കാര്‍ പ്രാരംഭ തൊഴിലില്ലായ്മ ക്ലെയിമുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ കൊവിഡ് 19 -ന്റെ ഉയര്‍ന്ന സാഹചര്യം രണ്ടാഴ്ച അകലെയാണെങ്കിലും രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇതിനകം ജോലി നഷ്പ്പെട്ടിട്ടുണ്ട്. വിവിധ കണക്കുകളനുസരിച്ച് 47 ദശലക്ഷം ആളുകളെ വരെ ഈ പ്രതിസന്ധി തൊഴില്രഹിതരാക്കിയേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. എച്ച് വണ്‍ ബി വിസയുള്ളവരുടെ ശമ്പളത്തില്‍ നിന്ന് തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍, സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ എന്നിവയിലേക്ക് നിശ്ചിത തുക ഈടാക്കുന്നുണ്ടെങ്കിലും ഈ ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ അര്‍ഹരല്ല എന്നതാണ് വസ്തുത.
പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ധാരാളം എച്ച് വണ്‍ ബി ജീവനക്കാരെ കമ്പനികള്‍ പിരിച്ചുവിടുന്നുവെന്നാണ്. ഇക്കാരണങ്ങളെല്ലാം കണക്കിലെടുത്ത് എച്ച് വണ്‍ ബി വിസ ഉടമകള്‍, ജോലി നഷ്ടപ്പെട്ടതിന് ശേഷം അമേരിക്കയില്‍ താമസിക്കുന്നതിനുള്ള സമയപരിധി നീട്ടുന്നതിനായി വൈറ്റ് ഹൗസ് വെബ്സൈറ്റില്‍ ഒരു നിവേദന ക്യാമ്പയിന് ആരംഭിച്ചിട്ടുണ്ട്. 60 ദിവസത്തെ ഗ്രേസ് പിരീഡ് 180 ദിവസത്തേക്ക് താല്‍ക്കാലികമായി നീട്ടാനും എച്ച് വണ്‍ ബി തൊഴിലാളികളെ ഈ പ്രയാസകരമായ സമയങ്ങളില്‍ സംരക്ഷിക്കാനും സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്ന നിവേദനത്തില്‍ ഇതുവരെ 20,000 -ത്തിലധികം ഒപ്പുകള്‍ ശേഖരിച്ചിട്ടുണ്ട്.
വൈറ്റ് ഹൗസില്‍ നിന്ന് പ്രതികരണം ലഭിക്കാന്‍ കുറഞ്ഞത് ഒരു ലക്ഷം അപേക്ഷകള്‍ ആവശ്യമാണ്. മിക്ക എച്ച് വണ്‍ ബി ജീവനക്കാരും ഇന്ത്യയില്‍ നിന്നുള്ളവരാണ്. യുഎസ് പൗരന്മാരായ കുട്ടികളുമായി വീട്ടിലേക്ക് പോവാന്‍ കഴിയില്ലെന്നും ഇന്ത്യ ഉള്‍പ്പടെ പല രാജ്യങ്ങളും കൊവിഡ് 19 പശ്ചാത്തലത്തില്‍ രാജ്യാന്തര അതിര്‍ത്തികള്‍ അടച്ചതാണ് ഇതിനുകാരണമെന്നും നിവേദനത്തില്‍ പറയുന്നു.
എച്ച് വണ്‍ ബി ജീവനക്കാര്‍ സമ്പദ് വ്യവസ്ഥയെ വലിയ തോതില്‍ പരിപാലിക്കുന്നുണ്ടെന്നും പ്രധാനമായും ഉയര്‍ന്ന നികുതി സംഭാവനകളോടെ ഐടി വ്യവസായത്തെ സംരക്ഷിക്കുന്നുണ്ടെന്നും നിവേദനം കൂട്ടിച്ചേര്‍ക്കുന്നു. 175 രാജ്യങ്ങളിലായി ആകെ 7,82,365 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ 37,582 പേര് കൊവിഡ് 19 മൂലം മരണമടഞ്ഞിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
