ഇമെയിൽ വിലാസങ്ങൾ, പേരുകൾ, ഫേസ്ബുക്ക് ഐഡികൾ, ജനനത്തീയതികൾ, ഫോൺ നമ്പറുകൾ എന്നിവ ഉൾപ്പെടുന്ന 267 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ വെറും 41,500 രൂപയ്ക്ക് (ഏകദേശം 500 യൂറോ) ഹാക്കർമാർ വിറ്റു. എന്നാൽ 267 മില്യൺ ഫേസ്ബുക്ക് ഉപയോക്താക്കളുടെയും പാസ്‌വേഡുകൾ ഹാക്കർ വെളിപ്പെടുത്തിയിട്ടില്ലെന്ന് സൈബർ റിസ്ക് അസസ്മെന്റ് പ്ലാറ്റ്ഫോം സൈബിൾ പറയുന്നു.
വിൽപ്പന വിവരങ്ങൾ
സൈബിൾ ഗവേഷകർ വിൽപ്പന നടത്തിയ വിവരങ്ങൾ ഡൗൺലോഡ് ചെയ്യുകയും സ്ഥിരീകരിക്കുകയും ചെയ്തു. ഡാറ്റ എങ്ങനെയാണ് ചോർന്നതെന്ന് വ്യക്തമല്ലെന്നും മൂന്നാം കക്ഷി എപിഐ (ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ്) ലെ ചോർച്ച വഴിയാകാമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഡാറ്റയിൽ ഉപയോക്താക്കളുടെ സ്വകാര്യ വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ, ഇത് ഫിഷിംഗിനും സ്‌പാമിംഗിനും സൈബർ കുറ്റവാളികൾ ഉപയോഗിച്ചേക്കാം.
കഴിഞ്ഞ വർഷം
കഴിഞ്ഞ വർഷം ഡിസംബറിൽ 267 ദശലക്ഷത്തിലധികം ഉപയോക്താക്കളുടെ പേരും ഫോൺ നമ്പറുകളും അടങ്ങിയ ഒരു ഡാറ്റാബേസ് ഓൺലൈനിൽ ലഭ്യമായതായി ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒരു ഓൺലൈൻ ഹാക്കർ ഫോറത്തിൽ ഡൌൺലോഡിനായി ഡാറ്റാബേസ് ലഭ്യമാക്കിയിട്ടുണ്ടെന്ന് കമ്പാരിടെക് വെബ്‌സൈറ്റിലെ ഒരു ബ്ലോഗ് പോസ്റ്റ് പറയുന്നു.
ഫേസ്ബുക്കിന് പിഴ
87 മില്യൺ ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ യുകെ ആസ്ഥാനമായുള്ള പൊളിറ്റിക്കൽ കൺസൾട്ടിംഗ് സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക ശേഖരിച്ചതിനെ തുടർന്ന് ഫേസ്ബുക്കിൽ കടുത്ത പരിശോധനകൾ നടത്തിയിരുന്നു. നിയമലംഘനത്തിന്റെ പേരിഷ ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്‌ടിസി) ഫേസ്ബുക്കിന് 5 ബില്യൺ ഡോളർ പിഴ ചുമത്തി.
സൂം വിവരങ്ങൾ
ഫേസ്ബുക്കിന്റെ മാത്രമല്ല സൂം വഴി ഓഫീസ് കോൺഫറൻസ് കോളുകളിൽ പങ്കെടുത്ത 5 ലക്ഷത്തിലധികം പേരുടെ വിവര ഹാക്കർമാർ ചോർത്തിയതായും കരിഞ്ചന്തയിൽ സൌജന്യമായി നൽകിയതായും സൈബിൾ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ഇതിൽ വ്യക്തിഗത മീറ്റിംഗ് യുആർഎല്ലുകളും സൂം ഹോസ്റ്റ് കീകളും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ട് അവകാശപ്പെട്ടു. വിവരങ്ങൾ തീർച്ചയായും സാധുതയുള്ളതാണെന്ന് സൈബിൾ സ്ഥിരീകരിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
