രാജ്യം മുഴുവൻ നവരാത്രി ആഘോഷങ്ങളുടെ നിറവിലാണ്. ആദിപരാശക്തിയുടെ ഒന്‍പത് അവതാരങ്ങളെ ഒന്‍പത് ദിവസങ്ങളിലായി ആരാധിക്കുന്നത്. ആരാധനയുടേയും വിദ്യാരംഭത്തിൻ്റെയും കലകളുടെയും ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രികൾ എന്നർത്ഥം വരുന്ന നവരാത്രിയില്‍ ദുർഗ, ലക്ഷ്‌മി, സരസ്വതി എന്നീ ദേവിമാരെ ഭക്തിപൂർവ്വം ആരാധിക്കുന്നു. ദുർഗ്ഗാദേവി അടക്കമുള്ള ദേവതകൾക്ക് പൂജകൾ അർപ്പിക്കുന്നതാണ് ഈ ദിവസങ്ങളിലെ പ്രധാന ചടങ്ങ്.
ഒക്ടോബർ ഒന്നിന് മഹാനവമിയും ഒക്ടോബർ രണ്ടിന് വിജയദശമിയും ആഘോഷിക്കുന്നു. മഹാദേവൻ്റെ നിര്‍ദ്ദശ പ്രകാരം ദുര്‍ഗ്ഗാദേവിയായി അവതരിച്ച പാര്‍വ്വതീദേവി 9 ദിവസത്തെ യുദ്ധത്തിനൊടുവില്‍ മഹിഷാസുരനെ കൊന്ന ദിവസമാണ് മഹാനവമി. മഹിഷാസുര വധത്തിന്മേലുള്ള വിജയാഘോഷമാണ് വിജയദശമിയായി ആഘോഷിക്കുന്നത്. ഈ നന്മ നിറഞ്ഞ നാളുകളിൽ എല്ലാവർക്കും ആശംസകൾ നേരാം.
*നിങ്ങൾക്കും കുടുംബത്തിനും മഹാനവമി ആശംസകൾ നേരുന്നു, കുടുംബത്തിൽ സന്തോഷവും സമാധാനവും നിറയട്ടെ.
*സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഈ നവരാത്രി ആഘോഷിക്കാൻ സാധിക്കട്ടെ ! ആശംസകൾ
*തിന്മയുടെ മേൽ നന്മയുടെ വിജയം പോലെ, എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് വിജയത്തിലേക്ക് നിങ്ങളെ ദേവി നയിക്കട്ടെ. നവരാത്രി ആശംസകൾ
*സരസ്വതി ദേവി സർവ ഐശ്വരങ്ങളും നൽകി നിങ്ങളെ അനുഗ്രഹിക്കട്ടെ, നവരാത്രി ആശംസകൾ നേരുന്നു.
*നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നവരാത്രി ആശംസകൾ!

*അമ്മയുടെ അനുഗ്രഹം നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും മേൽ എപ്പോഴും ഉണ്ടാകട്ടെ. നവരാത്രി ആശംസകൾ
*നിങ്ങളുടെ സ്വപ്‌നങ്ങളെല്ലാം പൂര്‍ത്തീകരിക്കുന്നതിനും ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറയ്ക്കുന്നതിനും ദേവി ദുര്‍ഗ്ഗ നിങ്ങളില്‍ അനുഗ്രഹം ചൊരിയട്ടെ.
*തിന്മയുടെ മേല്‍ നന്മ നേടിയ വിജയം ആഘോഷിക്കുമ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ നിന്നും തിന്മകള്‍ എല്ലാം തന്നെ തുടച്ച് മാറ്റപ്പെടുന്നതിന് ദേവി അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു.
*അറിവിൻ്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് നവരാത്രി ആശംസകൾ
''സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർഭവകു മേ സദാ...''
നവരാത്രി ആശംസകൾ
*സന്തോഷവും, സമാധാനവും, സമൃദ്ധിയും നിറഞ്ഞ ഒരു അനുഗ്രഹീത നവരാത്രി ആശംസിക്കുന്നു.
*നവരാത്രി ആശംസകൾ! ദേവിയുടെ അനുഗ്രഹം എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടായിരിക്കട്ടെ.
*ഈ നവരാത്രി ആത്മീയ ഉണർവിന്റെയും വ്യക്തിപരമായ വളർച്ചയുടെയും സമയമാകട്ടെ. നവരാത്രി ആശംസകൾ!
*നമുക്ക് ദേവിയുടെ ഒമ്പത് രൂപങ്ങളെ സ്വീകരിച്ച് അനുഗ്രഹം തേടാം. നവരാത്രി ആശംസകൾ!
*ഈ നവരാത്രിയിൽ നിങ്ങൾക്ക് ധാരാളം സന്തോഷവും വിജയവും ലഭിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നവരാത്രി ആശംസകൾ!
*ഈ നവരാത്രിയിൽ ഭക്തിയുടെയും ഐക്യത്തിന്റെയും സന്തോഷത്തിന്റെയും വർണ്ണാഭമായ നിറങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ നിറയട്ടെ. സന്തോഷകരവും ഐശ്വര്യപൂർണ്ണവുമായ ഒരു നവരാത്രി ആശംസിക്കുന്നു!
*ദുർഗ്ഗാ ദേവിയുടെ അനുഗ്രഹം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ലഭിക്കട്ടെ. നവരാത്രി ആശംസകൾ!
*ദുർഗ്ഗാ ദേവിയുടെ ധൈര്യവും, ലക്ഷ്മി ദേവിയുടെ അഭിവൃദ്ധിയും, സരസ്വതി ദേവിയുടെ ജ്ഞാനവും നിങ്ങൾക്ക് ആശംസിക്കുന്നു. നവരാത്രിയുടെ വേളയിൽ നിങ്ങൾക്ക് ഊഷ്മളമായ ആശംസകൾ!
*ഈ നവരാത്രിയിൽ, ദേവിയുടെ അഗ്നി നിങ്ങളെ പ്രകാശിപ്പിക്കട്ടെ. നവരാത്രി ആശംസകൾ!
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications