രാജ്യത്തെ കര്‍ഷകര്‍ക്ക് ഏറെ സന്തോഷം നല്കുന്ന ഒരു വാര്‍ത്തയാണ് പിഎം കിസ്സാന്‍ പദ്ധതിയെക്കുറിച്ച് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പിഎം കിസ്സാന്‍ യോജനയ്ക്ക് കീഴില്‍ കര്‍ഷകര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തീക സഹായം
രാജ്യത്തെ കര്‍ഷകര്‍ക്ക് ഏറെ സന്തോഷം നല്കുന്ന ഒരു വാര്‍ത്തയാണ് പിഎം കിസ്സാന്‍ പദ്ധതിയെക്കുറിച്ച് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പിഎം കിസ്സാന്‍ യോജനയ്ക്ക് കീഴില്‍ കര്‍ഷകര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തീക സഹായം വര്ധിപ്പിച്ചേക്കുമെന്നതാണ് ആഹ്ലാദദായകമായ ആ വാര്‍ത്ത. പ്രധാന് മന്ത്രി കിസ്സാന്‍ സമ്മാന്‍ നിധി യോജന പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നല്കി വരുന്ന ഇരട്ടിയായി വര്ധിപ്പിച്ചേക്കുെമന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കര്‍ഷക കുടുംബങ്ങള്‍ക്ക് സാമ്പത്തീക സഹായം
ഇപ്പോള്‍ പ്രതിവര്‍ഷം 6,000 രൂപ വീതമാണ് രാജ്യത്തെ കര്‍ഷക കുടുംബങ്ങള്‍ക്ക് സാമ്പത്തീക സഹായമായി പിഎം കിസ്സാന്‍ പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. അത് 12,000 രൂപയായി വര്‍ധിപ്പിച്ചേക്കും. ഇക്കാര്യവുമായി ബന്ധപ്പെട്ട് ബീഹാര്‍ കൃഷി വകുപ്പ് മന്ത്രി അമരേന്ദ്ര പ്രതാപ് സിംഗ് കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമറുമായും ധനമന്ത്രി നിര്‍മല സീതാരാമനുമായും കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പിഎം കിസ്സാന്‍ നിധി
പിഎം കിസ്സാന്‍ നിധി പ്രകാരമുള്ള തുക ഇരട്ടിയായി വര്‍ധിപ്പിക്കുവാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടു കഴിഞ്ഞുെവന്നും ഇത് നടപ്പിലാക്കുവാനുള്ള എല്ലാ തയ്യാറെടുപ്പുകളും സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കി വരികയാണെന്നും അമരേന്ദ്ര പ്രതാപ് മാധ്യമങ്ങളോട് പറയുന്നു. എന്നാല്‍ അതേ സമയം, ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പുകളൊന്നും തന്നെ ഇതുവരെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. രാജ്യത്തെ കര്‍ഷകരുടെ ജീവിതം കൂടുതല്‍ സുഗമമാക്കി മാറ്റുന്നതിനായി നിരവധി പദ്ധതികള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്ക വരുന്നുണ്ട്. അത്തരത്തില്‍ ഒരു പദ്ധതിയാണ് പിഎം കിസ്സാന്‍ സ്മ്മാന് നിധി യോജന.
അക്കൗണ്ടുകളിലേക്ക് സര്‍ക്കാര്‍ നേരിട്ട് കൈമാറുന്നു
ഗഢുക്കളായാണ് പിഎം കിസ്സാന്‍ സമ്മാന്‍ നിധി യോജന പ്രകാരമുള്ള തുക കര്‍ഷകരുടെ അക്കൗണ്ടിലെത്തുന്നത്. തുക കൃഷിക്കാരുടെ പേരിലുള്ള അക്കൗണ്ടുകളിലേക്ക് സര്‍ക്കാര്‍ നേരിട്ട് കൈമാറുകയാണ് ചെയ്യുക. ഇതുവരെ പദ്ധതിയ്ക്ക് കീഴിലുള്ള 9 ഗഢുക്കളാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തിട്ടുള്ളത്. ആദ്യ ഗഡുവായ 2,000 രൂപ 3,16,06,630 കര്‍ഷകരുടെ അക്കൗണ്ടിലേക്കാണ് എത്തിയത്. അതേ സമയം 9 ാം ഗഢു സ്വീകരിച്ചിരിക്കുന്നത് 9,90,95,145 കര്‍ഷകരാണ്.
9ാം ഗഢു
നവംബര്‍ 30ാം തീയ്യതി വരെ ശേഷിക്കുന്ന കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 9ാം ഗഢു കൈമാറ്റം ചെയ്യും. 2018ലാണ് പിഎം കിസ്സാന്‍ യോജന കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുവാന്‍ ആരംഭിച്ചത്. 2022 ഓടോ രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയായി വര്‍ധിപ്പിക്കുവാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവില്‍ ഒരു സാമ്പത്തീക വര്‍ഷം ആകെ 6,000 രൂപാ വീതമാണ് ഗഢുക്കളായി അര്‍ഹതപ്പെട്ട കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. 2000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായിട്ടാണ് തുക വിതരണം ചെയ്യുക. ഇതുവരെ 1.38 ലക്ഷം കോടി രൂപയാണ് പിഎം കിസ്സാന്‍ പദ്ധതിയ്ക്ക് കീഴില്‍ സാമ്പത്തീക സഹായമായി കര്‍ഷക കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തിരിക്കുന്നത്.
പിഎം കിസ്സാന്‍ പദ്ധതി
2021 മെയ് 14നായിരുന്നു പിഎം കിസ്സാന്‍ സമ്മാന്‍ നിധിയുടെ മുന്‍പത്തെ ഗഡു കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്തത്. പ്രധാന് മന്ത്രി കിസ്സാന്‍ സമ്മാന്‍ നിധി അഥവാ പിഎം കിസ്സാന്‍ പദ്ധതി പ്രകാരം 2000 രൂപയുടെ ആദ്യ ഗഡു ലഭിക്കുന്നത് ഏപ്രില്‍ 1 മുതല്‍ ജൂലൈ 31 വരെയുള്ള കാലയളവിലായിരിക്കും. രണ്ടാം ഗഡു ആഗസ്ത് 1നും നവംബര്‍ 30നും ഇടയില്‍ വിതരണം ചെയ്യും. ഡിസംബര്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്കായിരിക്കും മൂന്നാം ഗഡു വിതരണം ചെയ്യുന്നത്.
പിഎം കിസ്സാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍
അതാത് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണ പ്രദേശ ഭറണകര്‍ത്താക്കളുമാണ് അര്‍ഹരായ കര്‍ഷക കുടുംബങ്ങളെ കണ്ടെത്തുന്നത്. പണം അക്കൗണ്ടിലെത്തിയോ ഇല്ലയോ, തങ്ങളുടെ ഗഡു തുകയുടെ സ്റ്റാറ്റസ് എന്താണ് എന്നത് കര്ഷകന് ഓണ്‍ലൈനായി പരിശോധിക്കുവാന്‍ സാധിക്കും. ഇതിനായി പിഎം കിസ്സാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് പരിശോധിക്കേണ്ടത്. മൊബൈല്‍ മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയും പിഎം കിസ്സാന്‍ ഉപയോക്താക്കള്‍ക്ക് ഗഡുക്കളുടെ സ്റ്റാറ്റസ് അറിയുവാന്‍ സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
