സാധുവായ യുഎഇ വിസയുള്ള ഇന്ത്യൻ പൗരന്മാർക്ക് ഇനി യുഎഇയിലേയ്ക്ക് മടങ്ങാമെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ പറഞ്ഞു. ഇന്ന് വൈകുന്നേരം മുതൽ ഇന്ത്യൻ, യുഎഇ വിമാനക്കമ്പനികൾക്ക് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സാധുവായ യുഎഇ വിസ കൈവശമുള്ള ഏത് പൌരന്മാരെയും കൊണ്ടുപോകാൻ കഴിയുമെന്ന് കപൂർ ട്വീറ്റ് ചെയ്തു. കൊവിഡ് -19 മഹാമാരി മൂലം ഇന്ത്യയും യുഎഇയും തമ്മിലുള്ള വിമാന സർവ്വീസുകൾ അഞ്ച് മാസത്തോളം നിർത്തി വച്ചിരുന്നു.
ഇന്ന് മുതൽ
ഓഗസ്റ്റ് 16 മുതൽ 31 വരെ യുഎഇയിൽ നിന്ന് ഇന്ത്യയിലെ 18 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിംഗ് ഇന്ന് രാവിലെ 10 മുതൽ ആരംഭിച്ചു. മുമ്പ്, വന്ദേ ഭാരത് എന്ന ഇന്ത്യയുടെ സ്വദേശത്തേക്ക് കൊണ്ടുപോകുന്ന ദൗത്യത്തിന്റെ ഭാഗമായി സർവീസ് നടത്തുന്ന വിമാനങ്ങളിൽ റെസിഡൻസി വിസ ഉടമകൾക്ക് മാത്രമേ രാജ്യത്തേക്ക് പോകാൻ അനുവാദമുണ്ടായിരുന്നുള്ളൂവെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
സ്പെഷ്യൽ വിമാന സർവ്വീസ്
ജൂലൈ 12 മുതൽ 26 വരെ ഇന്ത്യ - യുഎഇ സ്പെഷ്യൽ വിമാന സർവ്വീസ് നടത്തിയിരുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള അടുത്ത പങ്കാളിത്തത്തിന്റെ ഭാഗമായി, നിലവിൽ ഇന്ത്യയിലുള്ള യുഎഇ നിവാസികളെ യുഎഇയിലേക്ക് മടങ്ങാൻ സഹായിക്കുന്നതിന്, ഇരു രാജ്യങ്ങളിലെയും സിവിൽ ഏവിയേഷൻ അതോറിറ്റികൾ പ്രത്യേക ക്രമീകരണം നടപ്പിലാക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായിരുന്നു സ്പെഷ്യൽ വിമാന സർവ്വീസ്. ഇതനുസരിച്ച് യുഎഇയിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി പോകുന്ന ഇന്ത്യൻ വിമാനക്കമ്പനികൾക്കും ഐസിഎ അംഗീകാരമുള്ള യുഎഇ നിവാസികളെ ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യത്തേക്കുള്ള യാത്രയിൽ കൊണ്ടുപോയിരുന്നു.
മാർച്ച് 23 മുതൽ
കൊറോണ വൈറസ് പകർച്ചവ്യാധി മൂലം മാർച്ച് 23 മുതൽ ഷെഡ്യൂൾ ചെയ്ത എല്ലാ അന്താരാഷ്ട്ര യാത്രാ വിമാനങ്ങളും ഇന്ത്യ നിർത്തിവച്ചിരുന്നു. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കുമുള്ള അന്താരാഷ്ട്ര യാത്രാ സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി യാത്രക്കാർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
