ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ! പൂവിളികളും പൂക്കളുമായി മറ്റൊരു ഓണക്കാലം കൂടി എത്തിയിരിക്കുന്നു. ഇത്തവണ ആഗസ്റ്റ് 26 മുതലാണ് അത്തം ആരംഭിച്ചത്. അത്തം മുതൽ 10 ദിവസമാണ് തിരുവോണത്തിലേക്കുള്ള ദൂരം. ഓണത്തിൻ്റെ ഒൻപതാം ദിവസമാണ് ഉത്രാടം, അതായത് തിരുവോണത്തിൻ്റെ തലേദിവസം. ഈ ദിവസം ഉത്രാടപ്പാച്ചിൽ എന്ന് വിളിക്കുന്നതിനു കാരണം, കേരളത്തിലെ ഓരോ വീടുകളിലും തിരുവോണത്തിനായുള്ള ഒരുക്കങ്ങളായിരിക്കും ഉത്രാട നാളിൽ നടക്കുന്നത്. ഓണക്കോടി വാങ്ങാനും, സദ്യവട്ടത്തിനായുള്ള സാധനങ്ങൾ വാങ്ങാനുമെല്ലാം ഉത്രാടത്തിനായിരിക്കും പലരും ഓടുന്നത്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഓണം ഇന്ന് സമൂഹ്യമാധ്യമങ്ങളിലൂടെ ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും യഥാർത്ഥ ആഘോഷം ഇങ്ങ് കേരളത്തിൽ തന്നെയാണ്. സെപ്റ്റംബർ 5നാണ് തിരുവോണം. ഓരോ ഓണക്കാലവും ഓരോ ഓർമകളാണ്. ഊഞ്ഞാലു കെട്ടിയും, പൂക്കളമൊരുക്കിയും, പുത്തൻ ഉടുപ്പിട്ടും, വാഴയിലയിൽ സദ്യ കഴിച്ചും അങ്ങനെ നിരവധി ഓർമകൾ.

ഉത്രാടപ്പാച്ചിൽ എത്തി
വിപണികളെല്ലാം അവസാന വട്ടത്തിരക്കിലാണ്. അതെ, ഉത്രാടപ്പാച്ചിൽ തന്നെ. പച്ചക്കറിച്ചന്തകളും, പൂക്കളും അങ്ങനെ എല്ലാ സജീവമാണ്. തിരുവോണ നാളിലേക്ക് ഇനി മണിക്കൂറുകൾ മാത്രം. വീടുകളിലും ഉത്രാട ദിവസം വമ്പൻ തിരക്കായിരിക്കും.
ഉത്രാടത്തിനാണ് ഓണത്തിൻ്റെ എല്ലാ ഒരുക്കങ്ങളും നടക്കുന്നത്. പ്രധാനമായും ഉപ്പേരി വറുക്കൽ, ശർക്കര ഉപ്പേരി ഉണ്ടാക്കൽ, തിരുവോണ സദ്യക്കുള്ള പച്ചക്കറികൾ ഒരുക്കൽ തുടങ്ങി നിരവധി കാര്യങ്ങൾ നടക്കും. സത്യത്തിൽ ഉത്രാടത്തിന് ഒരു നെട്ടോട്ടമായിരിക്കും. ഇത്തവണ ഉത്രാടത്തിന് നിങ്ങൾ എന്തെല്ലാം ഒരുക്കങ്ങളാണ് ചെയ്യുന്നത്?

മാവേലി നാടുവാണീടും കാലം
മഹാബലിയുടെ വരവേല്പിന്റെ ഓര്‍മ്മകളാണ് ഓണത്തിന്റെ ഐതിഹ്യങ്ങളില്‍ ഏറ്റവും പ്രാധാനം. എല്ലാ വർഷവും ഓണത്തിന് മഹാബലി മന്നൻ കേരളത്തിൽ എത്തുന്നു എന്ന് വിശ്വസിക്കുന്നു. അതിനാൽ തന്നെ ഉത്രാടത്തിന് എല്ലാ വീടുകളും വൃത്തിയാക്കുകയും, തിരുവോണത്തിന് എത്തുന്ന മാവേലിയെ കാത്തിരിക്കുകയും ചെയ്യുന്നു. ഓണത്തിന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേരുന്നതിനാൽ ഇത് സമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ഈ ഉത്രാട ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി ഓണം ആശംസകൾ നേരാം
- എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ ഉത്രാടദിനാശംസകൾ
- ഈ ഓണത്തിന് നിങ്ങളുടെ കുടുംബത്തിന് സന്തോഷവും സമൃദ്ധിയും നിറയട്ടെ
- എല്ലാവർക്കും സ്നേഹം നിറഞ്ഞ ഉത്രാടദിനം ആശംസിക്കുന്നു
- ഓരോ മലയാളിക്കും സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ ഉത്രാടദിനാശംസകൾ നേരുന്നു
- ഒമ്പത് നിറക്കൂട്ടുകളുമായി ഐശ്വര്യത്തിൻ്റെ പൂക്കളമൊരുക്കാം, ഏവർക്കും ഉത്രാടദിനാശംസകൾ
- ഉത്രാടത്തിന്റെ ഓർമ്മകൾ എന്നും നിങ്ങളോടൊപ്പമുണ്ടാകട്ടെ, ആശംസകൾ!
- ഉത്രാടം ആശംസകൾ! ഈ ദിവസം നിങ്ങൾക്ക് സന്തോഷവും, സമാധാനവും, സമൃദ്ധിയും നൽകട്ടെ.
- നാടെങ്ങും പൂവിളികളില്‍ ഉയരുമ്പോൾ ഏവര്‍ക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും ഉത്രാടദിന ആശംകള്‍ നേരുന്നു
ഓണം 2025: 4 പേരടങ്ങുന്ന ഒരു കുടുംബത്തിന് ഓണസദ്യ ഒരുക്കാൻ എത്ര രൂപ ചിലവഴിക്കേണ്ടി വരും? അറിയാം
ഉത്രാടവുമായി ബന്ധപ്പെട്ട വാചകങ്ങൾ
- ഉത്രാടം മറ്റുള്ളവരിലേക്ക് സന്തോഷവും ആനന്ദവും പകരാനുള്ള സമയമാണ്. അത് ആവോളം ആസ്വദിക്കുക.
- ഈ ഉത്രാടദിനത്തിൽ സന്തോഷത്തിൻ്റെ പുതുവസന്തം ഉയരും. നിങ്ങളുടെ കുടുംബത്തിൽ സന്തോഷം, സമ്പത്ത്, സമൃദ്ധി, സമൃദ്ധി എന്നിവ ഉണ്ടാവട്ടെ.
- ഉത്രാടം എന്നത് വിളവെടുപ്പും മഹാബലി രാജാവിന്റെ വരവ് ആഘോഷിക്കാനുള്ള സമയവുമാണ്. ആഘോഷിക്കാം, ആഹ്ലാദിക്കാം.
- കേരളത്തിന്റെ സമ്പന്നമായ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ഓർമ്മപ്പെടുത്തലാണ് ഉത്രാടത്തിന്റെ ആഘോഷങ്ങൾ.
- കള്ളവുമില്ല ചതിയുമില്ലാ...അതേ ഈ ഓണത്തിനെങ്കിലും നമുക്ക് സത്യസന്ധരായിരിക്കാം
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
