ദില്ലി: അമേരിക്കന്‍ കള്‍ട്ട്-ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി-ഡേവിഡ്സണ് തങ്ങളുടെ പുതിയ പങ്കാളിയായ ഹീറോ മോട്ടോകോര്‍പ്പുമായി ചേര്‍ന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിരുന്നു. രാജ്യത്തെ പുതിയ പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഹാര്‍ലി-ഡേവിഡ്സണ് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വില്‍പ്പന, സര്‍വീസ്, വാറന്റി എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും ഇതോടെ ഇന്ത്യയിലെ ഉപഭോക്താക്കള്‍ കൃത്യമായി ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്മാറാന് തീരുമാനിച്ച ഹാര്‍ലി-ഡേവിഡ്സണ് രാജ്യത്ത് ഹീറോയുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടുകൊണ്ടുപോവാന്‍ കഴിഞ്ഞ മാസത്തോടെയാണ് തീരുമാനിച്ചത്. ഇതോടെ ഹീറോ മോട്ടോകോര്‍പ്പ് ഹാര്‍ലി-ഡേവിഡ്സണ് മോട്ടോര്‍സൈക്കിളുകള്‍ വില്‍ക്കുകയും സേവനങ്ങള്‍ നല്‍കുകയും ചെയ്യും.
കൂടാതെ ഹാര്‍ലി ബൈക്കുകളുടെ സര്‍വീസിംഗ്, പാര്‍ട്സുകള്‍, ആക്സെസറികള്‍, റൈഡിംഗ് ഗിയറുകള്‍ എന്നിവ ഹീറോയുടെ തരഞ്ഞെടുക്കപ്പെട്ട ഷോറൂമുകളില്‍ നിന്ന് ലഭ്യമാകുമെന്നും കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇക്കാര്യത്തില്‍ ഏകദേശം ധാരണയായെന്നാണ് കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നത്. നിലവിലെ ഹാര്‍ലി-ഡേവിഡ്സണ് ഡീലര്‍മാര്‍ 2020 ഡിസംബര്‍ 31 വരെ പ്രവര്‍ത്തനം തുടരും. കൂടാതെ പുതിയ ഡീലര്‍ഷിപ്പുകളും സര്‍വീസ് പോയിന്റുകളും പിന്നീട് പ്രഖ്യാപിക്കുമെന്നും കമ്പനി അറിയിച്ചു.
ഇന്ത്യയിലെ ഞങ്ങളുടെ ബിസിനസ്സ് മോഡല്‍ മാറ്റുമ്പോള്‍, ഹീറോ മോട്ടോകോര്‍പ്പിനൊപ്പം രാജ്യത്ത് യാത്ര തുടരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ റൈഡര്‍മാര്‍ക്ക് സുഗമമായ മാറ്റം ഉറപ്പാക്കാന്‍ ഞങ്ങള്‍ ഹീറോയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. കമ്പനി അതിന്റെ റൈഡറുകള്‍ക്ക് ലഭ്യമായ അപ്ഡേറ്റുകള് നല്‍കുമെന്നും ഹാര്‍ലി-ഡേവിഡ്സണ് മാനേജിംഗ് ഡയറക്ടര്‍ (ഏഷ്യ എമര്‍ജിംഗ് മാര്‍ക്കറ്റ്സ് ആന്‍ഡ് ഇന്ത്യ) സജീവ് രാജശേഖരന് പ്രസ്താവനയില്‍ പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
