നിങ്ങൾക്ക് സ്വന്തമായി ബാങ്ക് ലോക്കർ ഉണ്ടോ? റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) നിയമപ്രകാരം വർഷത്തിൽ ഒരിക്കലെങ്കിലും ബാങ്ക് ലോക്കർ തുറക്കണം. ഇല്ലെങ്കിൽ നിങ്ങളുടെ ബാങ്കിന് ലോക്കർ തുറക്കാനുള്ള അവകാശമുണ്ട്. നിങ്ങൾ കുറഞ്ഞ റിസ്ക് വിഭാഗത്തിൽ പെടുന്ന ഉപഭോക്താവാണെങ്കിൽ ബാങ്കുകൾ ചിലപ്പോൾ ഒരു വർഷത്തിൽ കൂടുതൽ സമയം നൽകിയേക്കാം.
റിസ്ക് വിഭാഗം
സാമ്പത്തിക അല്ലെങ്കിൽ സാമൂഹിക നില, ബിസിനസ്സ് സ്വഭാവം, ഉപഭോക്താക്കളുടെ സ്ഥാനം, എന്നിങ്ങനെ വിവിധ ഘടകങ്ങൾ അനുസരിച്ച് ബാങ്കുകൾ ഉപഭോക്താക്കളെ റിസ്ക്ക് കുറഞ്ഞവർ മുതൽ ഉയർന്ന റിസ്ക്ക് വരെ തരം തിരിച്ചിരിച്ചിട്ടുണ്ട്. മീഡിയം റിസ്ക് വിഭാഗത്തിൽപെടുന്ന ഉപഭോക്താക്കൾക്ക്, ആർബിഐ നിയമപ്രകാരം മൂന്ന് വർഷത്തിൽ കൂടുതൽ ലോക്കർ പ്രവർത്തിക്കാതെ തുടരുകയാണെങ്കിൽ മാത്രമേ ബാങ്ക് നോട്ടീസ് അയയ്ക്കൂ.
മുന്നറിയിപ്പ്
ലോക്കർ പ്രവർത്തിപ്പിക്കാനോ ബാങ്കിൽ എത്തിച്ചേരുന്നതിനോ ഉള്ള അറിയിപ്പായിരിക്കും ബാങ്ക് ഉപഭോക്താക്കൾക്ക് ആദ്യം അയയ്ക്കുക. കൂടാതെ ലോക്കർ പ്രവർത്തിപ്പിക്കാത്തതിന്റെ കാരണത്തെക്കുറിച്ച് നിങ്ങളിൽ നിന്ന് രേഖാമൂലമുള്ള പ്രതികരണവും ആവശ്യപ്പെടും. ഇതിന് മറുപടിയായി നിങ്ങൾ സൂചിപ്പിക്കുന്ന കാരണങ്ങൾ യഥാർത്ഥമാണെങ്കിൽ, അതായത്, നിങ്ങൾ ഒരു പ്രവാസി ഇന്ത്യക്കാരനോ (എൻആർഐ) അല്ലെങ്കിൽ ജോലി മാറ്റം കിട്ടി മറ്റ് നഗരങ്ങളിലേയ്ക്ക് പോകുകയോ ചെയ്തിട്ടുണ്ടെങ്കിൽ ലോക്കർ സേവനം തുടരാൻ ബാങ്കിന് നിങ്ങളെ അനുവദിക്കാവുന്നതാണ്.
വിശദീകരണം അംഗീകരിച്ചില്ലെങ്കിൽ
നിങ്ങൾ നൽകിയ വിശദീകരണം ശരിയല്ലെങ്കിൽ, നിങ്ങൾ പതിവായി ലോക്കർ വാടക അടയ്ക്കുന്നുണ്ടെങ്കിലും നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ അക്കൗണ്ട് പ്രവർത്തിപ്പിച്ചിട്ടില്ലെങ്കിൽ ബാങ്കിന് നിങ്ങളുടെ അലോട്ട്മെന്റ് റദ്ദാക്കാനും മറ്റൊരാൾക്ക് അനുവദിക്കാനും കഴിയും. ഈ നിബന്ധനയെക്കുറിച്ച് ഓരോ ബാങ്കും ഉപഭോക്താവിനെ അറിയിക്കേണ്ടതുണ്ട്. ലോക്കർ വാടകയ്‌ക്കെടുക്കുമ്പോൾ ലഭിക്കുന്ന കരാറിന്റെ ഭാഗമാണിത്.
ബാങ്കിന് ലോക്കർ തുറക്കാം
ലോക്കർ കൂടുതൽ തവണ പ്രവർത്തിപ്പിക്കാൻ നിങ്ങളുടെ ബാങ്ക് ചിലപ്പോൾ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. ഉദാഹരണത്തിന്, ആറ് മാസത്തിലൊരിക്കലെങ്കിലും ലോക്കർ പ്രവർത്തിപ്പിക്കാൻ ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഒരു വർഷം ആയിട്ടും ഉപഭോക്താവാ ലോക്കർ തുറന്നില്ലെങ്കിൽ ബാങ്കിന് ലോക്കർ തുറക്കാൻ കഴിയും.
നിയമോപദേശം
ബാങ്ക് അധികൃതർ ഉപഭോക്താക്കളുടെ ലോക്കർ തുറക്കുന്നതിന് മുമ്പ് നിയമോപദേഷ്ടാക്കളെ സമീപിക്കേണ്ടതുണ്ട്. നിയമ ഉപദേഷ്ടാക്കളുമായി കൂടിയാലോചിച്ച് ലോക്കറുകൾ തുറക്കുന്നതിനും സാധനങ്ങളുടെ സ്റ്റോക്ക് എടുക്കുന്നതിനും ഒരു നടപടിക്രമം തയ്യാറാക്കേണ്ടതുണ്ടെന്നും റിസർവ് ബാങ്ക് നിയമങ്ങളിൽ പറയുന്നു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications