ഡിസംബർ 31 ന് അവസാനിച്ച ത്രൈമാസത്തിൽ എച്ച്സിഎൽ ടെക്നോളജീസിന്റെ വാർഷിക ഏകീകൃത ലാഭത്തിൽ 16.31 ശതമാനം വർദ്ധനവ് 3,037 കോടി രൂപയായാണ് കമ്പനിയുടെ ലാഭം ഉയർന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2,611 കോടി രൂപയായിരുന്നു. ഇടി നൌ വോട്ടെടുപ്പിൽ അനലിസ്റ്റുകൾ കമ്പനിയുടെ ലാഭം 2,757.90 കോടി രൂപയായാണ് കണക്കാക്കിയിരുന്നത്. എന്നാൽ അതിലും മികച്ച നേട്ടമാണ് എച്ചിസിഎൽ കൈവരിച്ചിരിക്കുന്നത്.
അവലോകന കാലയളവിൽ കമ്പനിയുടെ വരുമാനം 15.5 ശതമാനം ഉയർന്ന് 18,135 കോടി രൂപയായി. എബിറ്റ്ഡ 22.60 ശതമാനം ഉയർന്ന് 3,647 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇബിഐടി മാർജിൻ 20.20 ശതമാനമായിരുന്നു. ഐടി സ്ഥാപനമായ എച്ച്സിഎല്ലിന്റെ ബോർഡ് ഓഹരികൾക്ക് രണ്ട് രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കുകയും ചെയ്തു. ജനുവരി 27 ന് ലാഭവിഹിതം അടയ്ക്കുന്നതിനുള്ള റെക്കോർഡ് തീയതിയായി നിശ്ചയിക്കുകയും ഇടക്കാല ലാഭവിഹിതത്തിന്റെ പേയ്‌മെന്റ് തീയതി 2020 ഫെബ്രുവരി 4 എന്ന് തീരുമാനിക്കുകയും ചെയ്തു.

വർഷങ്ങളായി കമ്പനിയുടെ മികച്ച പ്രകടനം തുടരുകയാണെന്നും ഈ പാദത്തിൽ 10 ബില്യൺ ഡോളർ വരുമാന നിരക്ക് മറികടന്നുവെന്നും കോൺസ്റ്റന്റ് കറൻസി കണക്കനുസരിച്ച് തങ്ങളുടെ വരുമാനം 16.4 ശതമാനം വർധിച്ചുവെന്നും എച്ച്സിഎൽ പ്രസിഡന്റും സിഇഒയുമായ സി വിജയകുമാർ പറഞ്ഞു.
പുതുമയുടെയും പുതിയ ദശകത്തിലേക്കാണ് തങ്ങൾ ചുവടുവച്ചിരിക്കുന്നതെന്നും വളർന്നുവരുന്ന സാങ്കേതികവിദ്യകളിലേയ്ക്ക് സ്വയം തയ്യാറാകേണ്ട സമയമാണിതെന്നും മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്ന സാങ്കേതികവിദ്യകൾ നിർമ്മിക്കുകയെന്നതാണ് തങ്ങളുടെ പരമമായ ലക്ഷ്യമെന്നും എച്ച്സിഎൽ ടെക്നോളജീസിന്റെ ചെയർമാനും ചീഫ് സ്ട്രാറ്റജി ഓഫീസറുമായ ശിവ് നടാർ പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
