A Oneindia Venture

നാലാം പാദ ഫലങ്ങൾ എത്തി, പിന്നാലെ എച്ച്സിഎൽടെക് ഓഹരികൾ ഇന്ന് 7 ശതമാനത്തിലധികം കുതിച്ചു

ഇന്ന് ബുധനാഴ്ചത്തെ സെഷനിൽ എച്ച്‌സിഎൽ ടെക്‌നോളജീസിന്റെ ഓഹരികൾ 7 ശതമാനത്തിലധികം ഉയർന്ന് ബിഎസ്ഇയിൽ 1597.70 രൂപ എന്ന ഒരു ദിവസത്തെ ഉയർന്ന നിരക്കിലെത്തി. കമ്പനിയുടെ നാലാം പാദ ഫലങ്ങൾ എത്തിയതിനെ തുടർന്നാണ് ഓഹരിയിലെ ഈ അപ്രതീക്ഷിത കുതിപ്പ് സംഭവിച്ചത്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ ഓഹരി വില 1550.10 രൂപാ നിരക്കിലായിരുന്നെങ്കിലും പിന്നീട് വമ്പൻ കുതിപ്പായിരുന്നു. നിലവിൽ 7.92% ഉയർച്ചയിലാണ് വ്യാപാരം നടക്കുന്നത്.

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐടി കമ്പനിയായ എച്ച്‌സിഎൽ ടെക്‌നോളജീസിന്റെ മാർച്ച് പാദത്തിലെ ഫലങ്ങളാണ് ഓഹരി വിലയ്ക്ക് തുണയായത്. മാത്രമല്ല കഴിഞ്ഞ അഞ്ച് വ്യാപാര സെഷനുകളിലായി ഈ ഓഹരി 10.89 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയിട്ടുണ്ട്.

എച്ച്‌സിഎൽ ടെക്‌നോളജീസ് കമ്പനിയുടെ നാലാം പാദ ഫലങ്ങൾ...

2025 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഈ ഐടി കമ്പനി 4,307 കോടി രൂപയുടെ അറ്റാദായം നേടിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8% വർദ്ധനവാണ് രേഖപ്പെടുത്തിയത്. നാലാം പാദത്തിലെ കമ്പനിയുടെ പ്രവർത്തന വരുമാനം YOY അടിസ്ഥാനത്തിൽ 6% വർദ്ധിച്ച് 30,246 കോടിയായി. എങ്കിലും കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് വരുമാന വളർച്ചയിൽ 1 ശതമാനവും അറ്റാദായം 6 ശതമാനവും കുറഞ്ഞു.

കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 5,018 കോടിയായിരുന്നു EBIT റിപ്പോർട്ട് ചെയ്തത്. എന്നാൽ 2025ലെ മൂന്നാം പാദത്തിൽ അത് 5,821 കോടിയും ഈ പാദത്തിൽ 5,442 കോടിയും EBIT റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ പാദവും ഈ പാദവും പരിശോധിച്ചാൽ 6.5% ഇടിവ് കാണിക്കുന്നു, എന്നാൽ 2025 ജനുവരി 1 മുതൽ ഇന്നു വരെയുള്ള കണക്ക് പരിശോധിച്ചാൽ 8.4% വർദ്ധനവ് കാണിക്കുന്നു.

മാത്രമല്ല കഴിഞ്ഞ വർഷത്തെ YOY കണക്ക് പരിശോധിച്ചാൽ ഇത്തവണ EBIT മാർജിൻ 18% ഉയർന്നു. എന്നാൽ മുൻ പാദവുമായി താരതമ്യം ചെയ്താൽ 19.5% ഇടിവ് രേഖപ്പെടുത്തി.

നാലാം പാദ ഫലങ്ങൾ എത്തി, പിന്നാലെ എച്ച്സിഎൽടെക് ഓഹരികൾ ഇന്ന് 7 ശതമാനത്തിലധികം കുതിച്ചു

"കമ്പനിയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി ആഗോള അനിശ്ചിതത്വങ്ങളിൽ നിന്ന് ഉയർന്നുവരുന്ന അവസരങ്ങൾ സഹായിക്കുന്നു. എന്നാൽ ഹ്രസ്വകാലത്തേക്ക് ഞങ്ങൾ ജാഗ്രതയോടെ നീങ്ങുന്നു," എന്നാണ് എച്ച്സിഎൽ ടെക്കിന്റെ സിഇഒയും എംഡിയുമായ സി വിജയകുമാർ പറഞ്ഞത്.

2026 സാമ്പത്തിക വർഷത്തിൽ, എച്ച്‌സി‌എൽ‌ ടെകിൻ്റെ സ്ഥിരമായ കറൻസി (സിസി) വരുമാന വളർച്ച 2% നും 5% നും ഇടയിലായിരിക്കുമെന്ന് പ്രവചിക്കുന്നു. EBIT മാർജിൻ 18-19% ൽ സ്ഥിരമായി തുടരുന്നു. 2025 സാമ്പത്തിക വർഷത്തിൽ, എച്ച്‌സി‌എൽ‌ ടെക്കിന്റെ വരുമാനം 6% വർദ്ധിച്ച് 1.17 ലക്ഷം കോടി രൂപയായി. മാത്രമല്ല അറ്റാദായം 11% വർദ്ധിച്ച് 17,390 കോടി രൂപയുമായി.

നിക്ഷേപകർ എന്തുചെയ്യണം? ഓഹരി വാങ്ങണോ വിൽക്കണോ അതോ കൈവശം വയ്ക്കണോ?

ഈ ഓഹരിയെ കുറിച്ച് വിവിധ ബ്രോക്കറേജുകൾ വ്യത്യസ്ത റേറ്റിംഗാണ് നൽകിയിരിക്കുന്നത്. അതിനാൽ ഓരോ അഭിപ്രായങ്ങളും വിശദമായി പരിശോധിക്കാം... 

നുവാമ: ഈ ഓഹരിക്ക് 'ബൈ റേറ്റിം​ഗാണ്' നുവാമ ബ്രോക്കറേജ് നൽകിയിരിക്കുന്നത്. ഓഹരിക്ക് 1,700 രൂപ എന്ന ടാർ​ഗറ്റ് വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. എച്ച്സിഎൽ ടെക് കമ്പനി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്ന് എടുത്തുകാണിച്ചുകൊണ്ടാണ് നുവാമ ഈ ഓഹരികൾക്ക് ബൈ റേറ്റിം​ഗ് നൽകിയത്.

ജെഫറീസ്: എച്ച്സിഎൽ ടെക്കിന് ജെഫറീസ് ബ്രോക്കറേജ് 'ഹോൾഡ്' എന്ന റേറ്റിം​ഗ് നൽകി. നിലവിൽ ഓഹരിയുടെ ടാർ​ഗറ്റ് വില 1,490 രൂപയാണ്.

ജെ പി മോർഗൻ: 'ഓവർവെയ്റ്റ്' എന്ന റേറ്റിം​ഗാണ് ഈ ഓഹരികൾക്ക് ബ്രോക്കറേജ് നൽകിയത്. 1,750 രൂപയാണ് ഈ ഓഹരിക്ക് ടാർ​ഗറ്റ് വിലയായി നൽകിയത്. എച്ച്‌സി‌എൽ ടെക്കിന്റെ പ്രവർത്തനങ്ങളിലും സ്ഥിരതയിലും ജെ പി മോർഗൻ പോസിറ്റീവ് നേട്ടം പ്രതീക്ഷിക്കുന്നു.

മക്വാരി: 'മികച്ച പ്രകടനം' എന്ന റേറ്റിം​ഗാണ് ബ്രോക്കറേജ് നൽകിയത്. ഓഹരിയുടെ ടാർ​ഗറ്റ് വിലയായി 2,160 രൂപ നിശ്ചയിച്ചു. ഇത് ഏറ്റവും ഉയർന്ന നിരക്കിനെയാണ് കാണിക്കുന്നത്.

എച്ച്‌സി‌എൽ‌ ടെക്കിന്റെ നാലാം പാദ ഫലങ്ങളും ഇടപാടുകളുടെ വേഗതയുമെല്ലാം ഈ ഓഹരിയുടെ ശക്തമായ കുതിപ്പിന് കാരണമായി. എന്നിരുന്നാലും 2026 സാമ്പത്തിക വർഷത്തേക്കുള്ള പ്രതീക്ഷകൾ പോസിറ്റീവല്ല.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X