ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യബാങ്കായ എച്ച്ഡിഎഫ്സിയുടെ അറ്റാദായത്തിൽ വർധനവ്. ബാങ്കിന്റെ നാലാം പാദത്തിലെ അറ്റാദായമാണ് 18. 2 ശതമാനം ഉയർന്നിട്ടുള്ളത്. 2021 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ അറ്റാദായം 18.1 ശതമാനം ഉയർന്ന് 8,186.51 കോടി രൂപയിലേക്കെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ എച്ച്ഡിഎഫ്സി ബാങ്ക് 6,927.69 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. അതേസമയം, ഡിസംബർ പാദത്തിൽ അറ്റാദായം 6.5 ശതമാനം ഇടിഞ്ഞ് 8,758.29 കോടി രൂപയായിരുന്നു.
ആദ്യ മൂന്ന് മാസത്തിൽ ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) 1.32 ശതമാനം ഉയർന്ന് മൂന്നാം പാദത്തിലെ 0.81 ശതമാനത്തിലേക്കെത്തിയിട്ടുണ്ട്. മൊത്തം എൻപിഎകൾ 0.40% മാണ്. എന്നാൽ അറ്റാദായത്തിൽ 23 ശതമാനം വർധനവാണ് എച്ച്ഡിഎഫ്സിക്കുണ്ടാകുക എന്നായിരുന്നു വിശകലന വിദഗ്ധരുടെ വിലയിരുത്തൽ. അറ്റാദായം ഇതോടെ 8,550.3 കോടി ഉയരുമെന്നും പലിശ വരുമാനം 12 ശതമാനം വർധിച്ച് 17,000 രൂപയായി വർധിക്കുമെന്നും വിലയിരുത്തപ്പെട്ടിന്നു.

മാർച്ച് 31 വരെ നിക്ഷേപം 13.35 ട്രില്യൺ രൂപയായി ഉയർന്നുവെന്നും ഇത് പ്രതിവർഷം എന്ന തോതിൽ 16.3% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നും എച്ച്ഡിഎഫ്‌സി ബാങ്ക് അടുത്തിടെ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചിരുന്നു, . കുറഞ്ഞ ചെലവിലുള്ള കറന്റ് അക്കൌണ്ട്, സേവിംഗ്സ് അക്കൌണ്ട് നിക്ഷേപങ്ങൾ 27 ശതമാനം വർധിച്ച് 6.15 ട്രില്യൺ ഡോളറിലെത്തുകയും ചെയ്തിരുന്നു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരികൾ വെള്ളിയാഴ്ച ബിഎസ്‌ഇയിൽ 1,428.45 രൂപയിൽ ക്ലോസ് ചെയ്തുിരുന്നു. എന്നാൽ മുൻവർഷത്തെ അപേക്ഷിച്ച് 0.12 ശതമാനം ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
