രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപത്തിന്റെ (എഫ്ഡി) പലിശ നിരക്ക് കുറച്ചു. 91 ദിവസം മുതൽ 6 മാസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് ബാങ്ക് കുത്തനെ കുറച്ചു. 9 മാസവും 1 ദിവസവും മുതൽ ഒരു വർഷ വരെയും, 2 വർഷം മുതൽ 5 വർഷം വരെയും കാലാവധികളിലുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കും ബാങ്ക് കുറച്ചിട്ടുണ്ട്.
പുതിയ പലിശ നിരക്ക്
ഏറ്റവും പുതിയ പലിശ നിരക്ക് അനുസരിച്ച് എച്ച്ഡിഎഫ്സി ബാങ്ക് 7 ദിവസത്തിനും 29 ദിവസത്തിനുമിടയിലുള്ള നിക്ഷേപങ്ങൾക്ക് 2.50 ശതമാനം പലിശയും 30-90 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 3 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. 91 ദിവസം മുതൽ 6 മാസം വരെ കാലാവധി പൂർത്തിയാകുന്ന എഫ്ഡികളുടെ പലിശ നിരക്ക് ബാങ്ക് 50 ബേസിസ് പോയിൻറ് (ബിപിഎസ്) കുറച്ചു. ഇവയ്ക്ക് ഇപ്പോൾ 3.5% പലിശനിരക്ക് ലഭിക്കും.
വിവിധ കാലാവധികളിൽ
9 മാസവും ഒരു ദിവസവും മുതൽ ഒരു വർഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് ബാങ്ക് 10 ബേസിസ് പോയിന്റ് കുറച്ചു. ഈ നിക്ഷേപങ്ങൾ ഇപ്പോൾ 4.4% പലിശ ലഭിക്കും. ഒരു വർഷം മുതൽ രണ്ട് വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 5.10% പലിശയാണ് ബാങ്ക് നൽകുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് ദീർഘകാല നിക്ഷേപത്തിന്റെ പലിശ നിരക്കും കുറച്ചു. 2 വർഷം മുതൽ 3 വർഷം വരെ നീളുന്ന എഫ്ഡിയ്ക്ക് 5.15 ശതമാനവും 3 വർഷം മുതൽ 5 വർഷം വരെയുള്ള എഫ്ഡിയ്ക്ക് 5.30 ശതമാനവുമാണ് പലിശ.
ഓഗസ്റ്റ് 25 മുതൽ
മെച്യൂരിറ്റി കാലയളവ് 5 വർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.50% പലിശ ലഭിക്കും. ഈ നിരക്കുകൾ ഓഗസ്റ്റ് 25 മുതൽ ബാധകമാണ്. എച്ച്.ഡി.എഫ്.സി ബാങ്ക് ഈ മാസം ഭവന വായ്പ പലിശ നിരക്ക് 10 ബേസിസ് പോയിൻറ് കുറച്ചിരുന്നു.
പുതുക്കിയ എഫ്ഡി പലിശനിരക്കുകൾ
- 7 - 14 ദിവസം വരെ - 2.50%
- 15 - 29 ദിവസം വരെ - 2.50%
- 30 - 45 ദിവസം വരെ - 3%
- 46 - 60 ദിവസം വരെ - 3%
- 61 - 90 ദിവസം വരെ - 3%
- 91 ദിവസം - 6 മാസം വരെ - 3.5%
- 6 മാസവും ഒരു ദിവസവും മുതൽ 9 മാസം വരെ - 4.4%
- 9 മാസം ഒരു ദിവസവും മുതൽ ഒരു വർഷം വരെ - 4.4%
- 1 വർഷം വരെ - 5.10%
- 1 വർഷവും ഒരു ദിവസവും മുതൽ 2 വർഷം വരെ - 5.10%
- 2 വർഷവും ഒരു ദിവസവും മുതൽ 3 വർഷം വരെ - 5.15%
- 3 വർഷവും ഒരു ദിവസവും മുതൽ 5 വർഷം വരെ - 5.30%
- 5 വർഷവും ഒരു ദിവസവും മുതൽ 10 വർഷം വരെ - 5.50%
മുതിർന്ന പൗരന്മാർക്കായുള്ള എഫ്ഡി പലിശനിരക്ക്
മുതിർന്ന പൗരന്മാർക്ക് സാധാരണ നിക്ഷേപകരേക്കാൾ 50 ബേസിസ് പോയിൻറുകൾ ഉയർന്ന പലിശനിരക്ക് ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന എഫ്ഡിയിൽ 3% മുതൽ 6.25% വരെ പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications