എച്ച്ഡിഎഫ്സി ബാങ്ക് വിവിധ കാലാവധികളിലുള്ള ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് പലിശ നിരക്ക് നവംബർ 16 മുതൽ പരിഷ്കരിച്ചു. ഏറ്റവും പുതിയ നിരക്ക് അനുസരിച്ച് എച്ച്ഡിഎഫ്സി ബാങ്ക് 7 ദിവസത്തിനും 14 ദിവസത്തിനുമിടയിലുള്ള നിക്ഷേപത്തിന്റെ പലിശ നിരക്ക് 3.50% ആണ്. 15 ദിവസം മുതൽ 29 ദിവസം വരെയുള്ള എഫ്ഡിയ്ക്ക് 4 ശതമാനമാണ് പലിശ. 30 ദിവസം മുതൽ 45 ദിവസം കാലാവധിയുള്ള എഫ്ഡിയുടെ പുതുക്കിയ പലിശ നിരക്ക് 4.90 ശതമാനമാണ്.
ഒരു വർഷത്തിന് താഴെ
46 ദിവസം മുതൽ 6 മാസം വരെയുള്ള എഫ്ഡിയുടെ പലിശ നിരക്ക് 5.40 ശതമാനമാണ്. ആറ് മാസവും ഒരു ദിവസവും മുതൽ ഒമ്പത് മാസം വരെയുള്ള നിക്ഷേപത്തിന് 5.80 ശതമാനമാണ് പലിശ നിരക്ക്. ഒൻപത് മാസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള കാലാവധി പൂർത്തിയാകുമ്പോൾ എച്ച്ഡിഎഫ്സി ബാങ്ക് 6.05% പലിശ നൽകും.
ഒരു വർഷം മുതൽ രണ്ട് വർഷം വരെ
ഒരു വർഷം കാലാവധിയുള്ള എഫ്ഡിയുടെ പലിശ നിരക്ക് എച്ച്ഡിഎഫ്സി ബാങ്ക് 15 ബേസിസ് പോയിൻറാണ് കുറച്ചിരിക്കുന്നത്. ഈ എഫ്ഡിയ്ക്ക് ഇനി നിങ്ങൾക്ക് ലഭിക്കുന്ന പലിശ നിരക്ക് 6.30 ശതമാനമാണ്. ഒരു വർഷവും ഒരു ദിവസവും മുതൽ രണ്ട് വർഷം വരെയുള്ള എഫ്ഡിയ്ക്കും 6.30 ശതമാനമാണ് പുതുക്കിയ പലിശ നിരക്ക്.
ദീർഘകാല എഫ്ഡി
രണ്ട് മുതൽ അഞ്ച് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ദീർഘകാല എഫ്ഡിയുടെ പലിശ നിരക്ക് എച്ച്ഡിഎഫ്സി ബാങ്ക് 15 ബേസിസ് പോയിൻറ് കുറച്ചു. 2 വർഷവും ഒരു ദിവസവും മുതൽ 3 വർഷം വരെ കാലാവധിയുള്ള എഫ്ഡി ഇനി 6.40% പലിശയും 3 വർഷവും ഒരു ദിവസവും മുതൽ 5 വർഷം വരെ കാലാവധിയുള്ള എഫ്ഡിയ്ക്ക് 6.30% പലിശയുമാണ് ലഭിക്കുക. അഞ്ച് മുതൽ പത്ത് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങളുടെ പലിശനിരക്കും എച്ച്ഡിഎഫ്സി ബാങ്ക് കുറച്ചിട്ടുണ്ട്. അഞ്ച് വർഷവും ഒരു ദിവസവും മുതൽ പത്ത് വർഷം വരെ കാലാവധി പൂർത്തിയാകുന്ന എഫ്ഡിക്ക് 6.30 ശതമാനം പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
മുതിർന്ന പൗരന്മാർക്ക്
മുതിർന്ന പൗരന്മാർക്ക് പൊതുജനങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ 50 ബേസിസ് പോയിൻറുകൾ ഉയർന്ന പലിശനിരക്ക് ലഭിക്കും. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന എഫ്ഡിയ്ക്ക് ബാങ്ക് 4.00 ശതമാനം മുതൽ 6.90 ശതമാനം വരെ പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
