നാലാം പാദ ഫലത്തിനു മുന്നേ ഈ ബാങ്കിംഗ് ഓഹരികളിൽ നിക്ഷേപകർക്ക് വാങ്ങാവുന്ന മികച്ച സ്റ്റോക്ക് ഏത്?
ബാങ്കിംഗ് മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളുടെ 2025 സാമ്പത്തിക വർഷത്തെ നാലാം പാദ ഫലങ്ങൾക്കായാണ് നിക്ഷേപകരുടെ കാത്തിരിപ്പ്. നിലവിൽ ഓഹരി വിപണിയിൽ കടുത്ത ചാഞ്ചാട്ടം സംഭവിക്കുന്നുണ്ട്. ഇത് നിക്ഷേപകർക്കിടയിൽ ആശങ്ക നിറക്കുന്നുണ്ട്. താരിഫ് പ്രഖ്യാപനങ്ങൾ ശക്തമാവുന്നത് ഓഹരി വിപണിക്ക് തളർച്ചയുണ്ടാവുന്നു. നിലവിൽ എച്ച്ഡിഎഫ്സി ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയവയുടെ ഫലങ്ങൾക്കായാണ് കാത്തിരിക്കുന്നത്.
എച്ച്ഡിഎഫ്സി ബാങ്കും യെസ് ബാങ്കും അവരുടെ നാലാം പാദ ഫലങ്ങൾ അടുത്ത ആഴ്ച പുറത്ത് വിടും. അതേസമയം ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 2025 ഏപ്രിൽ 26 നായിരിക്കും പ്രഖ്യാപിക്കുന്നത്. 2025 സാമ്പത്തിക വർഷത്തെ നാലാം പാദ ഫലങ്ങൾക്കു മുന്നേ ഈ ബാങ്കുകളുടെ വളർച്ചയെ കുറിച്ചും അതിൻ്റെ കണക്കുകളെ കുറിച്ചും നിക്ഷേപകർ തിരയുന്നുണ്ട്.
മൂന്ന് ബാങ്കുകളും മികച്ച ത്രൈമാസ നേട്ടങ്ങൾ നൽകുമെന്നാണ് ഓഹരി വിപണിയിലെ വിദഗ്ദർ വ്യക്തമാക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് CASAയിൽ (Current Account and Savings Account) മികച്ച നേട്ടം കൈവരിച്ചു. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് വായ്പകളിലും നിക്ഷേപങ്ങളിലും ഉയർന്നു. എച്ച്ഡിഎഫ്സി ബാങ്കിനെപ്പോലെ, യെസ് ബാങ്കും CASAയിൽ വലിയ മാറ്റമാണ് റിപ്പോർട്ട് ചെയ്തത്. അതായത് ഈ രണ്ട് സ്വകാര്യ ബാങ്കുകളും അവരുടെ ഫണ്ടിംഗ് ചെലവ് കുറച്ചു എന്നർത്ഥം.
എന്നാൽ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് CASA നിക്ഷേപങ്ങളിലും CASA അനുപാതത്തിലും പുരോഗതി പ്രകടമാണ്. ഇത് നാലാം പാദ ഫലങ്ങളിൽ മികച്ച നേട്ടം കൈവരിക്കുമെന്നതിൻ്റെ സൂചന നൽകുന്നു. മാത്രമല്ല ഹ്രസ്വകാല നിക്ഷേപകർക്ക് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരികൾ നല്ലൊരു തിരഞ്ഞെടുപ്പായിരിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതേസമയം ദീർഘകാല നിക്ഷേപകർക്ക് എച്ച്ഡിഎഫ്സി ബാങ്ക് തന്നെയാണ് ഉചിതം.
എച്ച്ഡിഎഫ്സി ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, യെസ് ബാങ്ക്: ഓത് ഓഹരി വാങ്ങാം?
"എച്ച്‌ഡിഎഫ്‌സി ബാങ്ക് നിക്ഷേപങ്ങളിൽ 3.1% പാദ (QoQ) വളർച്ചയും, അഡ്വാൻസുകളിൽ 3.3% വർധനവും, CASA നിക്ഷേപങ്ങളിൽ നേരിയ വർധനവും രേഖപ്പെടുത്തി. 2025ൽ ശരാശരി CASA 1.7% വർധനവും, കാലാവധി അവസാനിക്കുന്ന CASA 8.2% വർധനവും ഉണ്ടായി. യെസ് ബാങ്ക് 0.7% പാദ (QoQ) വായ്പ വളർച്ചയും, നിക്ഷേപങ്ങളിൽ 2.6% വർധനവും, 34.3% CASA അനുപാതവും റിപ്പോർട്ട് ചെയ്തു. 2025 സാമ്പത്തിക വർഷത്തിൽ 86.7% ക്രെഡിറ്റ്-നിക്ഷേപ അനുപാതവും 125% ലിക്വിഡിറ്റി കവറേജ് അനുപാതവും ഉണ്ടായിരുന്നു. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ വായ്പകൾ 4.7% പാദ (QoQ) വളർച്ചയും, നിക്ഷേപങ്ങൾ 6.7% വർദ്ധനവും, CASA നിക്ഷേപങ്ങൾ 4.6% വർദ്ധനവും, CASA അനുപാതം 46.9% ഉം, ക്രെഡിറ്റ്-നിക്ഷേപ അനുപാതം 93.8% ഉം ആയിരുന്നു. " എസ്‌എംസി ഗ്ലോബൽ സെക്യൂരിറ്റീസിലെ സീനിയർ റിസർച്ച് അനലിസ്റ്റ് സീമ ശ്രീവാസ്തവ പറഞ്ഞു.

ഈ അപ്‌ഡേറ്റുകളും 2025 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ പ്രകടനവും പരിശോധിച്ചാൽ; എച്ച്ഡിഎഫ്‌സി ബാങ്ക് സ്ഥിരമായി ലാഭം, അറ്റ പലിശ വരുമാനം, നിക്ഷേപങ്ങൾ എന്നിവ വളർത്തുകയും, മാത്രമല്ല സ്ഥിരമായ ആസ്തി നിലവാരം നിലനിർത്തുകയും ചെയ്യുന്നു. എന്നാൽ യെസ് ബാങ്കിന് പുരോഗതിയുണ്ടെങ്കിലും ആസ്തിയുടെ കാര്യത്തിൽ സമ്മർദ്ദമുണ്ട്. ഇതേ പ്രതിസന്ധി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കും നേരിടുന്നു. അതിനാൽ എച്ച്ഡിഎഫ്‌സി ബാങ്ക് ഏറ്റവും മികച്ച നിക്ഷേപ ഓപ്ഷനായി കാണപ്പെടുന്നു," സീമ ശ്രീവാസ്തവ കൂട്ടിച്ചേർത്തു.
എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി വിലയിൽ എന്തു സംഭവിക്കും?
ലക്ഷ്മിശ്രീ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് സെക്യൂരിറ്റീസിലെ ഗവേഷണ മേധാവി അൻഷുൽ ജെയിൻ പറയുന്നു, "നാലാം പാദ ഫലങ്ങൾ അടുക്കുമ്പോൾ, ബാങ്കിംഗ് ഓഹരികളിലേക്ക് നിക്ഷേപകർ ഉറ്റുനോക്കുന്നു. എച്ച്ഡിഎഫ്‌സി ബാങ്ക് ഏറ്റവും ശക്തമായ നേട്ടം ഉറപ്പാക്കും. ഓഹരി വില 1800 രൂപ മുതൽ 1820 വരെയാണെങ്കിൽ ഒരു ഇടിവിന് സാധ്യതയുണ്ട്. എന്നാൽ 1820 രൂപ കടന്നാൽ 2050 രൂപ വരെ എത്താൻ സാധ്യതയുണ്ട്. "
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരി വിലയിലെ പ്രവചനം
"80 ആഴ്ചയ്ക്കിടെ 47.77% തിരുത്തലിനുശേഷം, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് പ്രതിവാര ചാർട്ടിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നു. 67 രൂപയിൽ 50 ആഴ്ച EMA യിലേക്ക് കുതിച്ചുയരാനുള്ള സാധ്യതയുണ്ടെന്ന് സൂചന നൽകുന്നു.," ജെയിൻ പറഞ്ഞു.
യെസ് ബാങ്കിന്റെ ഓഹരി വില അറിയാം...
"യെസ് ബാങ്ക്, 57 ആഴ്ചകൾക്കുള്ളിൽ 51% തിരുത്തൽ വരുത്തിയിട്ടുണ്ട്. പക്ഷേ ദുർബലമായ വളർച്ചയാണ് കാണിക്കുന്നത്. നിലവിൽ ഓഹരി വില 15.70 രൂപക്കും 18.21 നും ഇടയിലാണുള്ളത്. ഒരുപക്ഷേ അത് 18.25 ന് മുകളിലേക്ക് ഉയർന്നാൽ ഓഹരിയിൽ നേട്ടം സംഭവിക്കും." ജെയിൻ വ്യക്തമാക്കി.


Click it and Unblock the Notifications


