ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കാൻ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മൈആപ്‌സ്,

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എച്ച്‌ഡിഎഫ്‌സി ബാങ്ക്'മൈആപ്‌സ്' എന്ന പേരിൽ പുതിയ ആപ്ലിക്കേഷൻ അവതരിപ്പിച്ചു. നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹൗസിംഗ് സൊസൈറ്റികൾ, പ്രാദേശിക ക്ലബ്ബുകൾ, മത സ്ഥാപനങ്ങൾ തുടങ്ങിയവയ്‌ക്ക് പ്രയോജനപ്പെടുന്നതിനായി ബാങ്കിംഗ് ഉൽ‌പ്പന്നങ്ങളുടെ കസ്‌റ്റമൈസ് ചെയ്‌ത സ്യൂട്ടാണ് മൈ ആപ്‌സ്. ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി 20-ൽ അധികം ഭാഷകളിൽ പുതിയ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയും

എച്ച്‌ഡി‌എഫ്‌സി ബാങ്ക് ഓർ‌ഗനൈസേഷനുകളെ അവരുടെ ബാങ്കിംഗ് സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റൈസ് ചെയ്യുന്നതിന് മൈ ആപ്‌സ് വഴി സഹായിക്കും. നിലവിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് മൈസൊസൈറ്റി, മൈക്ലബ്, മൈപ്രയർ, മൈസിറ്റി തുടങ്ങി നാല് തരം ആപ്ലിക്കേഷനുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഓരോ സ്ഥാപനത്തിലെയും എല്ലാ അംഗങ്ങൾക്കും മൈ ആപ്‌സ് സൗജന്യമായിരിക്കും. പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകളൊന്നും തന്നെ ഈടാക്കില്ല. അംഗങ്ങൾക്ക് അവരുടെ പ്രതിമാസ ബില്ല് അല്ലെങ്കിൽ ഫീസ് അടയ്ക്കാനും ഒരു ഓൺലൈൻ ബുക്കിംഗ് നടത്താനും ഇതിലൂടെ സാധിക്കും.

 എൻ‌പി‌എസ്; സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് പ്രതിവർഷം രണ്ട് ലക്ഷം രൂപ വരെ നികിതി ഇളവ് നേടാം എൻ‌പി‌എസ്; സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് പ്രതിവർഷം രണ്ട് ലക്ഷം രൂപ വരെ നികിതി ഇളവ് നേടാം

ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കാൻ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മൈആപ്‌സ്

പേയ്‌മെന്റുകൾ, അംഗങ്ങൾ ബുക്ക് ചെയ്ത ഏതെങ്കിലും ഫെസിലിറ്റികൾ, ഉപയോക്താക്കൾ രജിസ്റ്റർ ചെയ്ത അഭ്യർത്ഥനകൾ, പരാതികൾ എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്കായി എളുപ്പത്തിൽ പ്രവേശിക്കാൻ മൈആപ്‌സ് ഓർഗനൈസേഷനെ സഹായിക്കും. അറിയിപ്പുകൾ പ്രസിദ്ധീകരിക്കാനും വിവിധ ഇവന്റുകളിൽ അംഗങ്ങളുമായി ഇടപഴകുന്നതിനും പുതിയ ആപ്ലിക്കേഷൻ ഉപയോഗിക്കാമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു. ഉപയോക്താക്കളുടെ എണ്ണത്തിൽ നിയന്ത്രണങ്ങളൊന്നും ഉണ്ടായിരിക്കില്ല.

Read more about: hdfc
English summary

ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കാൻ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മൈആപ്‌സ് | hdfc bank myapps for digital payment

hdfc bank myapps for digital payment
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X