ദില്ലി: എച്ച് ഡി എഫ് സി ബാങ്കിന്റെ പാർട്ട് ടൈം ചെയർമാനായി അതാനു ചക്രബർത്തിയെ നിയമിക്കാൻ അംഗീകാരം നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അതീവപ ചക്രബർത്തിയെ പാർട്ട് ടൈം ചെയർമാനായി 3 വർഷത്തേക്ക് നിയമിക്കാൻ ആര്‍ ബി ഐ അംഗീകാരം നൽകിയതായി എച്ച് ഡി എഫ് സി ബാങ്ക് എക്സ്ചേഞ്ച് ഫയലിംഗിൽ വ്യക്തമാക്കി. പാർട്ട് ടൈം ചെയർമാനായും ബാങ്കിന്റെ അഡീഷണൽ ഇൻഡിപെൻഡന്റ് ഡയറക്ടറായും അതാനു ചക്രബർത്തിയെ നിയമിക്കുന്നത് പരിഗണിക്കുന്നതിനായി ബാങ്ക് ഡയറക്ടർ ബോർഡിന്റെ ഡയറക്ടർ യോഗം ഉടന്‍ തന്നെ വിളിച്ചുചേർക്കും.
മുൻ സാമ്പത്തിക കാര്യ സെക്രട്ടറി അതാനു ചക്രവർത്തിയെ ഇന്ത്യയിലെ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ബാങ്കായ എച്ച് ഡി എഫ് സിയുടെ ചെയർപേഴ്‌സണായി നിയമിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഡിസംബറില്‍ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ബാങ്കിന്‍റെ ചെയര്‍മാന്‍ നിയമനം റിസർവ് ബാങ്കിന്റെ അംഗീകാരത്തിന് വിധേയമാണ്.

പരിചയസമ്പന്നനായ ഒരു ഉദ്യോഗസ്ഥന്‍ കൂടിയാണ് അതാനു ചക്രബർത്തി. ഏപ്രിൽ 30 ന് വരെ സാമ്പത്തിക കാര്യ സെക്രട്ടറിയുടെ ചുമതല വഹിച്ച വ്യക്തിയാണ് അദ്ദേഹം. ഗുജറാത്ത് കേഡറിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്) അംഗമായ അദ്ദേഹം മുപ്പത്തിയഞ്ച് വര്‍ഷക്കാലം ഇന്ത്യൻ സർക്കാരിന് വേണ്ടി സേവനമനുഷ്ഠിച്ചു. ഫിനാൻസ് ആന്‍ഡ് ഇക്കണോമിക് പോളിസി, ഇൻഫ്രാസ്ട്രക്ചർ, പെട്രോളിയം ആന്‍ഡ് നാച്ചുറൽ ഗ്യാസ് തുടങ്ങിയ മേഖലകളിലാണ് അദ്ദേഹം പ്രധാനമായും പ്രവർത്തിച്ചിട്ടുള്ളത്. കേന്ദ്രസർക്കാരിൽ, 2019‐20 കാലയളവിൽ ധനമന്ത്രാലയത്തിൽ (സാമ്പത്തിക കാര്യ വകുപ്പ്) ഇന്ത്യാ ഗവൺമെന്റ് സെക്രട്ടറി തുടങ്ങി വിവിധ പദവികൾ വഹിച്ചിട്ടുണ്ട്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
