എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്, തുടർച്ചയായി രണ്ടാം ദിവസവും ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷനും നെറ്റ് ബാങ്കിംഗ് സേവനവും തകരാറിൽ. തിങ്കളാഴ്ച രാവിലെ 10 മണി മുതൽ മിക്ക ഉപഭോക്താക്കൾക്കും സേവനങ്ങൾ ലഭിക്കുന്നുണ്ടായിരുന്നില്ല. ഉപഭോക്താക്കളുടെ പരാതികൾക്ക് പരിഹാരം കാണാൻ ബാങ്കിന്റെ കസ്റ്റമർ കെയറും പരാജയപ്പെട്ടതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ നിറഞ്ഞിരുന്നു.
ഉടൻ പുന: സ്ഥാപിക്കും
ചില സാങ്കേതിക തകരാറുകൾ കാരണം, തങ്ങളുടെ ചില ഉപഭോക്താക്കൾക്ക് നെറ്റ് ബാങ്കിംഗിലേക്കും മൊബൈൽ ബാങ്കിംഗ് ആപ്പിലേക്കും പ്രവേശിക്കാൻ സാധിക്കുന്നില്ലെന്നും ഇതിന് പരിഹാരം കണ്ടെത്താൻ സാങ്കേതിക വിദഗ്ദ്ധർ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെന്നും സേവനങ്ങൾ ഉടൻ പുന: സ്ഥാപിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്നും ബാങ്ക് അധികൃതർ അറിയിച്ചു. അസൌകര്യം നേരിട്ടതിൽ ഖേദിക്കുന്നുവെന്നും ഉപഭോക്താക്കൾ അനാവശ്യമായി ആശങ്കപെടേണ്ടതില്ലെന്നും എച്ച്ഡിഎഫ്‌സി ബാങ്ക് ട്വീറ്റ് ചെയ്തു.
ബാങ്ക് അക്കൌണ്ടിൽ പ്രവേശിക്കുമ്പോൾ
ബാങ്ക് അക്കൌണ്ടിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്ക് 'പ്രിയ ഉപയോക്താവേ, നെറ്റ്ബാങ്കിംഗ് സിസ്റ്റം നിലവിൽ ലോഗിൻ ചെയ്തിട്ടുള്ള ഉപഭോക്താക്കളാൽ തിരക്കിലാണ് അൽപ്പ സമയത്തിന് ശേഷം പരിശ്രമിക്കുക, നിങ്ങളുടെ സഹകരണത്തിന് നന്ദി" എന്ന അഭ്യർത്ഥനയാണ് ലഭിക്കുന്നത്.
മികച്ച ഡിജിറ്റൽ ബാങ്ക്
പകൽ സമത്ത് മൊബൈൽ ആപ്ലിക്കേഷനും നെറ്റ്ബാങ്കിംഗ് സേവനങ്ങളും ദീർഘനേരം തകരാറിലാകുന്നത് ഇന്ത്യയിലെ മികച്ച ഡിജിറ്റൽ ബാങ്ക് എന്ന അംഗീകാരമുള്ള എച്ച്ഡിഎഫ്സി ബാങ്കിനെ സംബന്ധിച്ച് വലിയ പോരായ്മമാണ്. 4.5 കോടി ഉപഭോക്താക്കളുള്ള എച്ച്ഡിഎഫ്സി ബാങ്കിലെ, പകുതിയോളം ഉപഭോക്താക്കളും ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കുന്നവരാണ്.
ഓഹരി വില
എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികൾ ഇന്ന് 0.3 ശതമാനം ഇടിഞ്ഞ് 1,260.95 രൂപയിലെത്തി. തിങ്കളാഴ്ച ഓഹരി വില 0.7 ശതമാനം ഇടിഞ്ഞിരുന്നു. ഇന്ന് ബിഎസ്ഇ സെൻസെക്സ് മാറ്റമില്ലാതെ 40,774.44 എന്ന നിലയിലാണ് തുടരുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
