നിങ്ങളുടെ ഇടപാടുകൾ എച്ച്.ഡി.എഫ്.സി ബാങ്കിലൂടെയാണോ നടത്താറ്? യു.പി.ഐ ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്തുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കരുതേ... എച്ച്.ഡി.എഫ്.സി ബാങ്കുമായി നടത്തുന്ന സേവനങ്ങൾ നവംബറിലെ രണ്ട് ദിവസങ്ങളിൽ തടസ്സപ്പെടും. അതായത് അത്യാവശ്യമായ സിസ്റ്റം മെയിൻ്റനൻസിന്റെ ഭാഗമായിട്ട് യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യു.പി.ഐ) സേവനങ്ങൾ നവംബറിലെ ഈ ദിവസങ്ങളിൽ ലഭ്യമാകില്ലെന്നാണ് എച്ച്.ഡി.എഫ്.സി ബാങ്ക് അറിയിച്ചത്.
ഏതെല്ലാം ദിവസങ്ങളിലാണ് യു.പി.ഐ സേവനം തടസ്സപ്പെടുന്നത്?
നവംബർ 5, 23 തീയതികളിലായിട്ടാണ് എച്ച്.ഡി.എഫ്.സി ബാങ്ക് അതിന്റെ യു.പി.ഐ സേവനങ്ങൾ തടസ്സപ്പെടുത്തുന്നത്. എച്ച്.ഡി.എഫ്.സി ബാങ്കിൽ നിങ്ങൾക്ക് അക്കൗണ്ട് ഉണ്ടെങ്കിൽ 5ാം തിയ്യതിക്ക് മുന്നേ ഇടപാടുകൾ ചെയ്ത് പൂർത്തിയാക്കുക. ഈ രണ്ട് ദിവസങ്ങളെ കുറിച്ച് ഒരു ബോധ്യം ഉണ്ടായിരിക്കണം. യു.പി.ഐ സേവനങ്ങൾ പ്രവർത്തനരഹിതമാവുന്നതിനൊപ്പം മറ്റു ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.
എച്ച്.ഡി.എഫ്.സി ബാങ്ക് സേവനങ്ങൾ ലഭ്യമല്ല
മുകളിൽ പറഞ്ഞ പോലെ നവംബർ 5, 23 ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് ഇനിപ്പറയുന്ന സേവനങ്ങൾ ലഭ്യമല്ല. ഏതെല്ലാം സേവനങ്ങളാണ് ലഭ്യമല്ലാത്തതെന്ന് പരിശോധിക്കൂ...
- എച്ച്.ഡി.എഫ്.സി ബാങ്ക് കറൻ്റ് & സേവിംഗ്സ് അക്കൗണ്ടിലെയും റുപേ ക്രെഡിറ്റ് കാർഡിലെയും സാമ്പത്തികവും സാമ്പത്തികമല്ലാത്തതുമായ എല്ലാം യുപിഐ ഇടപാടുകളും തടസ്സപ്പെടും.
- എച്ച്.ഡി.എഫ്.സി ബാങ്ക് UPI ഹാൻഡിൽ ഉപയോഗിക്കുന്ന എല്ലാ ബാങ്ക് അക്കൗണ്ട് ഉടമകൾക്കും എച്ച്.ഡി.എഫ്.സി മൊബൈൽ ബാങ്കിംഗ് ആപ്പ്, ഗൂഗിൾ പേ, വാട്ട്സ് ആപ്പ് പേ, പേടിഎം, ശ്രീറാം ഫിനാൻസ്, മൊബിക് വിക്, ക്രെഡിറ്റ് പേ എന്നിവയിലെ എന്നാ സാമ്പത്തികവും അല്ലാത്തതുമായ യുപിഐ ഇടപാടുകൾ തടസ്സപ്പെടും.

നവംബറിൽ യു.പി.ഐ സേവനം തടസ്സപ്പെടുന്ന സമയം...
1) 05 നവംബർ 2024 ന് 12:00 AM IST മുതൽ 02:00 AM IST വരെ (2 മണിക്കൂർ) സേവനം തടസ്സപ്പെടും.
2) 2024 നവംബർ 23 ന് 12:00 AM IST മുതൽ 03:00 AM IST വരെ (3 മണിക്കൂർ) സേവനം തടസ്സപ്പെടും.
എച്ച്.ഡി.എഫ്.സി ബാങ്ക് ഉപയോഗിക്കുന്ന വ്യാപാരികൾ ഈ കാര്യം ശ്രദ്ധിക്കുക. നവംബറിലെ ഈ രണ്ട് ദിവസങ്ങളിലും എല്ലാ യുപിഐ ഇടപാടുകളും ലഭ്യമാവില്ല. സേവനം തടസ്സപ്പെടുന്ന സമയത്ത് വ്യാപാരം നടത്തുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. എച്ച്.ഡി.എഫ്.സി വഴിയുള്ള ഇടപാടുകൾ പൊതുവേ സുഖമമാണ്. മറ്റു ബാങ്കുകളെ താരതമ്യം ചെയ്യുമ്പോൾ എളുപ്പത്തിൽ ഇടപാടുകൾ പൂർത്തീകരിക്കുന്നുണ്ട്.
എച്ച്.ഡി.എഫ്.സി ബാങ്ക് യു.പി.ഐ പരിധികൾ
ദിവസേനയുള്ള യു.പി.ഐ ഇടപാടുകൾ നടത്തുമ്പോൾ പരിധികൾ ഏർപ്പെടുത്തുന്നു. അതായത് വ്യക്തികളിൽ നിന്നും വ്യക്തികളിലേക്കും വ്യക്തികളിൽ നിന്നും വ്യാപാരികളിലേക്കും ഇടപാടുകൾ നടത്തുമ്പോൾ ഒരു ദിവസം 1 ലക്ഷം രൂപയാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 20 ട്രാൻസാക്ഷൻ മാത്രമാണ് ഒരു ദിവസം സാധ്യമാവുള്ളൂ.
മ്യൂച്വൽ ഫണ്ടുകൾ, ക്രെഡിറ്റ് കാർഡ് പേയ്‌മെൻ്റുകൾ, വായ്പ തിരിച്ചടവ്, EMI മുതലായ ഇടപാടുകൾക്ക് 2 ലക്ഷം രൂപ വരെയാണ് പരിധി നിശ്ചയിച്ചത്. എന്നാൽ യു.പി.ഐ ഉപയോഗിച്ചുള്ള IPO ആപ്ലിക്കേഷന് 5 ലക്ഷം രൂപ വരെയാണ് ഇടപാട് പരിധിയുള്ളത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications