മൂന്ന് ദിവസത്തെ തുടർച്ചയായ അവധിക്ക് ശേഷം ഇന്ന് ഓഹരി വിപണി തുറന്നു പ്രവർത്തിക്കും. ഇന്ന് നിക്ഷേപകർ ഏറെ ശ്രദ്ധയോടെ കാത്തിരിക്കുന്ന രണ്ട് ഓഹരികളാണ് എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് ഓഹരികൾ. 2025 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലെ ഫലങ്ങൾ ഏപ്രിൽ 19 ശനിയാഴ്ച എത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇന്നത്തെ വ്യാപാര സെഷനിൽ ഈ രണ്ട് ഓഹരികളും കൂടുതൽ ശ്രദ്ധേയമാവുന്നത്.
ഏപ്രിൽ 17 വ്യാഴാഴ്ചയായിരുന്നു അവസാനത്തെ വ്യാപാര സെഷൻ. ഏപ്രിൽ 18ന് ദുഖവെള്ളിയുടെ അവധിയായിരുന്നു. അതിനാൽ വ്യാഴാഴ്ച എച്ച്ഡിഎഫ്‌സി ബാങ്കിൻ്റെ ഓഹരി വില ഏകദേശം 1.50 ശതമാനം ഉയർന്ന് 1,905.80 രൂപയിലാണ് ക്ലോസ് ചെയ്തത്. എന്നാൽ ഐസിഐസിഐ ബാങ്കിന്റെ ഓഹരി വില 3.37 ശതമാനം ഉയർന്ന് വില 1,407 രൂപയിലെത്തിയിരുന്നു. ഇതൊരു പോസിറ്റീവ് നേട്ടവുമായിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കിംഗ് സ്ഥാപനങ്ങളാണ് എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കും. 2025 വർഷത്തെ നാലാം പാദ ഫലങ്ങൾക്ക് ശേഷം ഈ രണ്ട് ബാങ്കിംഗ് ഓഹരികളും ദീർഘകാല നിക്ഷേപത്തിന് ഏറ്റവും മികച്ച ഓപ്ഷനായി മാറിയെന്ന് എസ്എംസി ഗ്ലോബൽ സെക്യൂരിറ്റീസിലെ സീനിയർ റിസർച്ച് അനലിസ്റ്റ് സീമ ശ്രീവാസ്തവ പറഞ്ഞു. എന്നിരുന്നാലും ഈ രണ്ട് ഓഹരികളിലും ഏതിലാണ് നിക്ഷേപകർക്ക് കൂടുതൽ നേട്ടം കൈവരിക്കാൻ സാധിക്കുന്നത്? നാലാം പാദ ഫലങ്ങൾ അറിയാം.....
എച്ച്ഡിഎഫ്സി ബാങ്ക് vs ഐസിഐസിഐ ബാങ്ക് 2025 ലെ നാലാം പാദ ഫലങ്ങൾ
ഈ രണ്ട് ഓഹരികളെ കുറിച്ചും താരതമ്യം ചെയ്യാം.... ഏതാണ് മികച്ച നേട്ടം വാഗ്ദാനം ചെയ്യുന്നത്?
വരുമാനവും ലാഭക്ഷമതയും
എച്ച്ഡിഎഫ്സി ബാങ്കിന്റെ അറ്റാദായം 11,440.9 ബില്യനാണെന്ന് വ്യക്തമാക്കി. എന്നാൽ അറ്റ പലിശ വരുമാനം 10.3% വർദ്ധിച്ച് 11,320.7 ബില്യണിലെത്തി. ഇത് സ്ഥിരമായ വളർച്ചയെ കാണിക്കുന്നു.
ഐസിഐസിഐ ബാങ്കിൻ്റെ നാലാം പാദത്തിൽ അറ്റാദായം 18% വർദ്ധിച്ചു, മാത്രമല്ല 2025 സാമ്പത്തിക വർഷത്തിൽ ഇത് 15.5% വർദ്ധിച്ച് 47,227 കോടിയായി. എച്ച്ഡിഎഫ്സി ബാങ്കിന്റെ 3.54% അറ്റ പലിശ വരുമാനത്തെ (കോർ NIM 3.46%) അപേക്ഷിച്ച് ഐസിഐസിഐ ബാങ്കിൻ്റെ അറ്റ പലിശ വരുമാനത്തിൽ 11% വളർച്ചയും, 4.41% ഉയർന്ന അറ്റ പലിശ മാർജിനും (NIM) കാണാൻ സാധിക്കുന്നു. ഇത് ഐസിഐസിഐ ബാങ്ക് ഓഹരികൾക്ക് കൂടുതൽ ശക്തി പകരുന്നു.

ബാലൻസ് ഷീറ്റ്
ഐസിഐസിഐയുടെ ആകെ വായ്പയായ 13,41,766 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ എച്ച്ഡിഎഫ്സി ബാങ്കിന് 39,102 ബില്യൺ വലിപ്പമുള്ള ബാലൻസ് ഷീറ്റുണ്ട്. മാത്രമല്ല ഐസിഐസിഐ ബാങ്കിൻ്റെ ശരാശരി നിക്ഷേപം 14,86,635 കോടിയാണെങ്കിൽ എച്ച്ഡിഎഫ്സി ബാങ്കിൻ്റേത് 25,280 ബില്യണാണ്.
ആസ്തിയും മൂലധനവും..
എച്ച്‌ഡിഎഫ്‌സിയുടെ ആസ്തി നിലവാരം മികച്ചതാണ്. അതായത് ഇതിൻ്റെ ഗ്രോസ് NPA (നോൺ പെർഫോമിംഗ് അസറ്റ്) 1.33% ഉം നെറ്റ് NPA 0.43 ശതമാനവുമാണ്. ഐസിഐസിഐ ബാങ്കിന്റെ ഗ്രോസ് NPAയും, നെറ്റ് NPAയും യഥാക്രമം 1.67% ഉം 0.39% ഉം ആണ്. എന്നാൽ മൂലധനത്തിന്റെ കാര്യത്തിൽ, എച്ച്‌ഡിഎഫ്‌സിയുടെ CAR 19.6% ഉം CET1 (കോമൺ ഇക്വിറ്റി ടയർ 1) 17.2% ഉം ആണ്. പക്ഷേ ഐസിഐസിഐയ്ക്ക് ഇത് യഥാക്രമം 16.55% ഉം 15.94% ഉം ആയിരിക്കും.
ദീർഘകാല നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യമായത് എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളാണ്. കാരണം വലിപ്പം, സ്ഥിരത, മികച്ച ആസ്തി നിലവാരം എന്നിവ ഉറപ്പാക്കാം. എന്നാൽ മിതമായ റിസ്കുള്ള ഉയർന്ന വരുമാനം ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ഐസിഐസിഐ ബാങ്ക് മികച്ച തിരഞ്ഞെടുപ്പായിരിക്കും.
എച്ച്ഡിഎഫ്സി ബാങ്ക് vs ഐസിഐസിഐ ബാങ്ക് - ഏത് സ്റ്റോക്ക് വാങ്ങണം?
ശതമാന വരുമാനത്തിന്റെ കാര്യത്തിൽ ഐസിഐസിഐ ബാങ്ക് കൂടുതൽ പ്രതീക്ഷ നൽകുന്നുവെന്നാണ് ലക്ഷ്മിശ്രീ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് സെക്യൂരിറ്റീസിലെ ഗവേഷണ മേധാവി അൻഷുൽ ജെയിൻ പറയുന്നത്. ഓഹരി എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തിയെന്നു മാത്രമല്ല, ശക്തമായ വളർച്ചാ സൂചനയും നൽകിയിട്ടുണ്ട്. രണ്ട് ബാങ്കുകളും സാങ്കേതികമായി ശക്തമാണെന്നും, ഐസിഐസിഐ ബാങ്ക് മികച്ച മുന്നേറ്റവും കൂടുതൽ നേട്ട സാധ്യതയും കൊണ്ട് വേറിട്ടുനിൽക്കുന്നുവെന്നും ജെയിൻ വിശദീകരിച്ചു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications