ക്രെഡിറ്റ് കാർഡ് വിപണിയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവരാണ് എച്ച്.ഡി.എഫ്.സി ബാങ്ക്. നിരവധി ക്രെഡിറ്റ് കാർഡുകൾ എച്ച്.ഡി.എഫ്സി നൽകുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ഇൻഫിനിയ ക്രെഡിറ്റ് കാർഡ്.
എച്ച്‌ഡിഎഫ്‌സി ബാങ്കിൻ്റെ ഇൻഫിനിയ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് എച്ച്‌ഡിഎഫ്‌സി സ്മാർട്ട്‌ബൈ പ്ലാറ്റ്‌ഫോം വഴി ആപ്പിൾ ഉൽപ്പന്നങ്ങൾക്കും തനിഷ്‌ക് വൗച്ചറുകൾക്കുമുള്ള റിവാർഡ് പോയിൻ്റുകൾ റെഡീം ചെയ്യുന്നതിന് പുതിയ ലിമിറ്റേഷൻസ് നേരിടേണ്ടിവരും.

നിലവിൽ, പോയിൻ്റുകൾ ഉപയോഗിച്ച് എത്ര ആപ്പിൾ ഉൽപ്പന്നങ്ങൾ റെഡീം ചെയ്യാം എന്നതിന് പരിധിയില്ല. എന്നാൽ ഇനി ഒക്ടോബർ 1 മുതൽ കാർഡ് ഉടമകൾക്ക് വർഷത്തിൽ ഒരു ക്വാർട്ടറിൽ ഒരു ആപ്പിൾ ഉൽപ്പന്നത്തിന് മാത്രമേ പോയിൻ്റുകൾ റിഡീം ചെയ്യാനാകൂ. ജനുവരി-മാർച്ച്, ഏപ്രിൽ-ജൂൺ, ജൂലൈ-സെപ്റ്റംബർ, ഒക്ടോബർ-ഡിസംബർ എന്നിങ്ങനെയാണ് ക്വാർട്ടറുകൾ.
ഒക്‌ടോബർ 1 മുതൽ തനിഷ്‌ക് വൗച്ചറുകൾക്കുള്ള റിവാർഡ് പോയിൻ്റുകൾ റിഡീംഷൻ ഒരു ക്വാർട്ടറിൽ 50,000 പോയിൻ്റായി എച്ച്‌ഡിഎഫ്‌സി പരിമിതപ്പെടുത്തും. റെഡീം ചെയ്യാനുള്ള ഈ പരിധികൾ ഇൻഫിനിയ കാർഡിൻ്റെ സ്ഥിരം ഉപയോക്താക്കളെ, പ്രത്യേകിച്ച് പ്രീമിയം പർച്ചേസുകൾക്ക് പോയിൻ്റുകൾ വർദ്ധിപ്പിക്കുന്നവരെ ബാധിച്ചേക്കാം.
അൺലിമിറ്റഡ് എയർപോർട്ട് ലോഞ്ച് ആക്‌സസ്, മികച്ച റിവാർഡുകൾ തുടങ്ങി ആഡംബര ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഉയർന്ന നെറ്റ്-വർത്തുള്ള വ്യക്തികളെ ലക്ഷ്യമിട്ടുള്ള ഒരു പ്രീമിയം കാർഡാണ് എച്ച്.ഡി.എഫ്.സി ഇൻഫിനിയ ക്രെഡിറ്റ് കാർഡ്. ഫ്ലൈറ്റുകൾ, ഹോട്ടലുകൾ, ആപ്പിൾ ഉൽപ്പന്നങ്ങൾ, തനിഷ്‌ക് ജ്വല്ലറി എന്നിവ പോലുള്ള ഉൽപ്പന്നങ്ങൾക്കായി റെഡീം ചെയ്യാൻ കഴിയുന്ന ഓരോ 150 രൂപക്കും കാർഡ് ഉടമകൾക്ക് 5 റിവാർഡ് പോയിൻ്റുകൾ ലഭിക്കും.
ഈ വർഷം ഒക്ടോബർ 1 മുതൽ ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാർഡ് ഉടമകൾക്കായി മാറ്റങ്ങൾ നടപ്പിലാക്കും. കോംപ്ലിമെൻ്ററി എയർപോർട്ട് ലോഞ്ചുകളിലേക്കുള്ള പ്രവേശനത്തിന് പുതിയ നിയമങ്ങൾ ബാധകമാകും. ഈ ആനുകൂല്യം ലഭിക്കണമെങ്കിൽ മുൻ ക്വാർട്ടറിൽ കാർഡ് ഉടമകൾ കുറഞ്ഞത് 10,000 രൂപ ചെലവഴിക്കണം. അതായത് 2024 ഒക്ടോബർ മുതൽ ഡിസംബർ വരെ ലോഞ്ച് ആക്‌സസ് ലഭിക്കണമെങ്കിൽ 2024 ജൂലൈ മുതൽ സെപ്തംബർ വരെ 10,000 രൂപ ഉപഭോക്താക്കൾ ചെലവഴിച്ചിരിക്കണം.

കോറൽ, റൂബിക്സ്, എക്സ്പ്രഷൻസ് സീരീസ് എന്നിവയുൾപ്പെടെ എല്ലാ ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാർഡുകൾക്കും ഈ ചെലവ് അടിസ്ഥാനമാക്കിയുള്ള പുതിയ നിയമങ്ങൾ ബാധകമാണ്. ഈ സീരീസിലെ കാർഡ് ഉടമകൾ തങ്ങളുടെ ചെലവ് പരിധി നിലനിർത്തുകയാണെങ്കിൽ, ഓരോ ക്വാർട്ടറിലും രണ്ട് കോംപ്ലിമെൻ്ററി എയർപോർട്ട് ലോഞ്ച് വിസിറ്റ് ചെയ്യാൻ അവസരം ലഭിക്കും.
നിലവിൽ മില്ലേനിയ ക്രെഡിറ്റ് കാർഡ്, മണി ബാക്ക്+ ക്രെഡിറ്റ് കാർഡ്, ഫ്രീഡം ക്രെഡിറ്റ് കാർഡ്, ഇൻഫിനിയ മെറ്റൽ എഡിഷൻ, ഡിന്നേഴ്സ് ക്ലബ് ബ്ലാക്ക് ക്രെഡിറ്റ് കാർഡ് തുടങ്ങിയ കാർഡുകളെല്ലാം വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവയാണ്. എല്ലാം എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡുകളാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications