മുംബൈ: വിപണി മൂല്യത്തിന്റെ കാര്യത്തില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് സ്വകാര്യ ബാങ്ക് ആയ എച്ച്ഡിഎഫ്സി. എട്ട് ലക്ഷം കോടി കവിഞ്ഞിരിക്കുകയാണ് ബാങ്കിന്റെ വിപണി മൂല്യം.
വിപണി മൂല്യത്തിന്റെ കാര്യത്തില്‍ ഇനി രണ്ട് കമ്പനികള്‍ മാത്രമാണ് ഇന്ത്യയില്‍ എച്ച്ഡിഎഫ്സിയ്ക്ക് മുന്നിലുള്ളത്- റിലയന്‍സ് ഇന്‍ഡസ്ട്രീസും പിന്നെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് എന്ന ടിസിഎസ്സും. ഇവര്‍ക്കൊപ്പമെത്താന്‍ എച്ച്ഡിഎഫ്സി ഇനിയും ഒരുപാട് മുന്നോട്ട് കുതിക്കണം എന്നത് മറ്റൊരു വസ്തുതയാണ്. വിശദാംശങ്ങള്‍...
എട്ട് ലക്ഷം കോടി
വിപണി മൂല്യം എട്ട് ലക്ഷം കോടി രൂപ മറികടക്കുക എന്നത് ചെറിയൊരു കാര്യമല്ല. എച്ച്ഡിഎഫ്സിയുടെ വിപണി മൂല്യം ഇപ്പോള്‍ എത്തിനില്‍ക്കുന്നത് 8.02 ലക്ഷം കോടി രൂപയിലാണ്. വലിയ നേട്ടം തന്നെയാണിത്.
ഓഹരി മൂല്യം ഉയര്‍ന്നപ്പോള്‍
എച്ച്ഡിഎഫ്സി ഓഹരികളുടെ മൂല്യം ദിനം പ്രതി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മൂന്ന് ശതമാനം ആയിരുന്നു വളര്‍ച്ചയെങ്കില്‍ ഇന്നത് രണ്ട് ശതമാനം ആണ്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ എച്ച്ഡിഎഫ്സി ഓഹരി വില 1,464 രൂപ വരെ എത്തി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
ചരിത്രം സൃഷ്ടിച്ചു
ഓഹരി മൂല്യത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായപ്പോള്‍ വിപണി മൂല്യത്തിലും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് എച്ച്ഡിഎഫ്സി ബാങ്ക് ഇപ്പോള്‍. ഈ വര്‍ഷം മാത്രം എച്ച്ഡിഎഫ്സിയുടെ ഓഹരികളില്‍ 14 ശതമാനത്തിന്റെ നേട്ടമാണ് ഉണ്ടായിട്ടുള്ളത്.
മികച്ച മുന്നേറ്റം
കൊവിഡ് ബാധ കാര്യമായി ബാധിച്ചിട്ടില്ലാത്ത ബാങ്കുകളില്‍ ഒന്നാണ് എച്ച്ഡിഎഫ്സി. ലസാമ്പത്തിക വര്‍ഷത്തിന്റെ സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 18 ശതമാനത്തിന്റെ വളര്‍ച്ചയായിരുന്നു ഉണ്ടായിരുന്നത്. ഇതിനൊപ്പം നിഷ്ക്രിയ ആസ്തിയില്‍ ഉണ്ടായ കുറവും ബാങ്കിന്റെ മുന്നേറ്റത്തെ സഹായിച്ചിട്ടുണ്ട്.
മുന്നില്‍ ആരൊക്കെ
മാര്‍ക്കറ്റ് ക്യാപിറ്റ (വിപണി മൂല്യം) ലിന്റെ കാര്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആണ്. 13.33 ലക്ഷം കോടി രൂപയാണ് ആര്‍ഐഎല്ലിന്റെ വിപണി മൂല്യം കണക്കാക്കുന്നത.
തൊട്ടുമുന്നില്‍ ടിസിഎസ്
വിപണി മൂല്യത്തിന്റെ കാര്യത്തില്‍ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഏറ്റവും അടുത്ത എതിരാളി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് (ടിസിഎസ്) ആണ്. നിലവില്‍ 10.22 ലക്ഷം കോടി രൂപയാണ് ടിസിഎസിന്റെ വിപണി മൂല്യം. പത്ത് ലക്ഷം കോടി വിപണി മൂല്യം കടന്ന രണ്ടാമത്തെ ഇന്ത്യന്‍ കമ്പനി കൂടിയാണ് ടിസിഎസ്.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications