കൊവിഡ് 19: പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 150 കോടി രൂപ സംഭാവന ചെയ്ത് എച്ച്ഡിഎഫ്‌സി ഗ്രൂപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 മഹാമാരിക്കെതിരെയുള്ള ദുരിതാശ്വാസ, പുനരധിവാസ നടപടികള്‍ക്ക് സര്‍ക്കാരിനെ സഹായിക്കുന്നതിനായി ധനകാര്യ സേവന കമ്പനിയായ എച്ച്ഡിഎഫ്‌സി ഗ്രൂപ്പ്, പിഎം-കെയേഴ്‌സ് ഫണ്ടിലേക്ക് 150 കോടി രൂപ സംഭാവന ചെയ്തു. നാമേവരെയും സംബന്ധിച്ചിടത്തോളം ഇത് അനിശ്ചിതത്വവും ശ്രമകരവുമായ സമയമാണിതെന്ന് എച്ച്ഡിഎഫ്‌സി ഗ്രൂപ്പ് ചെയര്‍മാന്‍ ദീപക് പരേഖ് പറഞ്ഞു.

 
കൊവിഡ് 19: പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 150 കോടി രൂപ സംഭാവന ചെയ്ത് എച്ച്ഡിഎഫ്‌സി ഗ്രൂപ്പ്

പകര്‍ച്ചവ്യാധിക്കെതിരെ പോരാടുന്നതിന് അഹോരാത്രം കഷ്ടപ്പെടുന്ന രാജ്യത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, സായുധ, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍, ലോക്കല്‍ പൊലീസ്, ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകള്‍, ശുചിത്വ തൊഴിലാളികള്‍ എന്നിവരുടെ മാതൃകാപരമായ ശ്രമങ്ങളെ അഭിനന്ദിക്കുകയാണ് പിഎം-കെയേഴ്‌സ് ഫണ്ടിലേക്കുള്ള സംഭാവനയിലൂടെ എച്ച്ഡിഎഫ്‌സി ഗ്രൂപ്പ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Most Read: ആഗോള മാന്ദ്യം അതിശക്തം, ഏറെക്കാലം നീണ്ടുനിൽക്കും, എന്തുകൊണ്ട്?

കൊവിഡ് 19 മഹാമാരിക്ക് ശേഷവും 130 കോടിയിലധികം വരുന്ന ജനസംഖ്യയുള്ള നമ്മുടെ ഇന്ത്യ, കൂടുതല്‍ ശക്തിയും അനുകമ്പയും മറ്റുമുള്ളൊരു രാഷ്ട്രമായി ഉയര്‍ന്നുവരുമെന്ന് ഉറപ്പുണ്ടെന്നും ഒരു പ്രസ്താവനയിലൂടെ അദ്ദേഹം അറിയിച്ചു. എച്ച്ഡിഎഫ്‌സി മാനേജ്‌മെന്റും ഗ്രൂപ്പിലുടനീളമുള്ള ജീവനക്കാരും, ഏവരുടെയും അചഞ്ചലമായ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും, നിലവിലെ പ്രതിസന്ധിയുടെ അവസാനത്തോടെ ഇന്ത്യ കൂടുതല്‍ ശക്തവും ഊര്‍ജ്ജസ്വലവുമായി ഉയരാന്‍ ആഗ്രഹിക്കുന്നതായും പരേഖ് കൂട്ടിച്ചേര്‍ത്തു.

Most Read: കൊറോണ ഭീതിയില്‍ നടുവൊടിഞ്ഞ് വാഹന വിപണി, നിലതെറ്റി മാരുതിയും ടാറ്റയും

നേരത്തെ, ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഫൗണ്ടേഷനും പിഎം-കെയേഴ്‌സ് ഫണ്ടിലേക്ക് ധനസഹായം നല്‍കിയിരുന്നു. 100 കോടി രൂപയാണ് കൊവിഡ് 19 -ന് എതിരായ പോരാട്ടത്തിനായി പിഎം-കെയേഴ്‌സ് ഫണ്ടിലേക്ക് അദാനി ഫൗണ്ടേഷന്‍ സംഭാവന ചെയ്തത്. രാജ്യത്തെ പ്രമുഖ കമ്പനികളെല്ലാം കൊവിഡ് 19 നിയന്ത്രണ വിധേയമാക്കാന്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Most Read: കൊറോണ ഭീതി, 200 കോടി ഡോളര്‍ നഷ്ടത്തില്‍ കണ്ണുംനട്ട് സ്മാര്‍ട്‌ഫോണ്‍ വിപണി

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതിയും മഹീന്ദ്രയും കൊവിഡ് രോഗികള്‍ക്കായുള്ള വെന്റിലേറ്റര്‍ നിര്‍മ്മാണത്തിലേര്‍പ്പെട്ടപ്പോള്‍, ബജാജ് ഗ്രൂപ്പ് കൊവിഡ് ഫണ്ടുകളിലേക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തു. കൊവിഡ് 19 പ്രതിരോധത്തിനായി 25 കോടി രൂപയുടെ മരുന്നുകളും സാനിറ്റൈസറും നല്‍കുമെന്ന് സണ്‍ ഫാര്‍മ അറിയിച്ചിരുന്നു. രാജ്യത്തെ മറ്റൊരു വാഹന നിര്‍മ്മാതാവായ ടാറ്റാ ഗ്രൂപ്പ്, കൊവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് 1,000 കോടി രൂപ വാഗ്ദാനം ചെയ്യുകയുണ്ടായി.

Read more about: coronavirus
English summary

കൊവിഡ് 19: പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 150 കോടി രൂപ സംഭാവന ചെയ്ത് എച്ച്ഡിഎഫ്‌സി ഗ്രൂപ്പ്

HDFC Bank Donates To PM Cares Fund. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X