യെസ് ബാങ്ക് പുനരുജ്ജീവന പദ്ധതി: എസ്ബിഐയ്‌ക്കൊപ്പം കൈകോര്‍ക്കാന്‍ എച്ച്ഡിഎഫ്‌സിയും കോട്ടക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുന്‍നിര മോര്‍ട്ട്‌ഗേജ് വായ്പാദാതാക്കളായ ഹൗസിങ് ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനും (എച്ച്ഡിഎഫ്‌സി), ഓട്ടോമൊബൈല്‍ ഫിനാന്‍ഷ്യറുമായ കൊട്ടക് മഹീന്ദ്ര പ്രൈം ലിമിറ്റഡും യെസ് ബാങ്കില്‍ 2,000 കോടി രൂപ വീതം നിക്ഷേപം നടത്തുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തയ്യാറാക്കിയ രക്ഷാ പദ്ധതിയില്‍ പറയുന്നു. പ്രസ്തുത പദ്ധതി പ്രകാരം, അടുത്ത ആറു മാസത്തിനുള്ളില്‍ യെസ് ബാങ്കിന് 20,000 കോടി രൂപയുടെ മൂലധനം സമാഹരിക്കേണ്ടതുണ്ട്. ഇത് ഘട്ടം ഘട്ടമായാവും നടത്തുക. പ്രാരംഭ നിക്ഷേപത്തിന്റെ രൂപരേഖ തയ്യാറാക്കുന്ന കരട് പുനര്‍ മൂലധന പദ്ധതി റിസര്‍വ് ബാങ്ക് (ആര്‍ബിഐ), കേന്ദ്ര ധനമന്ത്രാലയം എന്നിവര്‍ക്ക് ബുധനാഴ്ച സമര്‍പ്പിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധി

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിന് ആവശ്യമായ ഇക്വിറ്റി മൂലധനം പ്രദാനം ചെയ്യാന്‍ ഇതു സഹായകമാവും. നിലവിലെ പദ്ധതി പ്രകാരം ഈ മൂന്ന് ധനകാര്യ സ്ഥാപനങ്ങളും ചേര്‍ന്ന് 6,500 കോടി രൂപ നിക്ഷേപിക്കും. കൂടാതെ യെസ് ബാങ്കിന്റെ നിലവിലുള്ള മൂലധനത്തില്‍ നിന്ന് 2,500-3,000 കോടി രൂപ ഇക്വിറ്റി ക്യാപിറ്റല്‍ ബേസ് നിര്‍മ്മിക്കാനും ഉപയോഗിക്കുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബാങ്കിന്, മാര്‍ച്ച് അഞ്ചിന് ആര്‍ബിഐ മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു.

കോമണ്‍ ഇക്വിറ്റി

യെസ് ബാങ്കിന്റെ പ്രശ്‌നങ്ങളുടെ കേന്ദ്രമെന്നത് മൂലധന അപര്യാപ്തതയും കോമണ്‍ ഇക്വിറ്റി ടയര്‍ 1 (സിഇടി) മൂലധനം വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാനുള്ള കഴിവില്ലായ്മയുമാണ്. മാര്‍ച്ച് അഞ്ചിന് ജെപി മോര്‍ഗന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് 27,600 കോടി രൂപയാണ് യെസ് ബാങ്കിന്റെ സിഇടി 1 മൂലധനം. സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 16.3 ശതമാനവും, ടയര്‍ 1 അനുപാതം 11.5 ശതമാനവും, സിഇടി അനുപാതം 8.7 ശതമാനവുമാണ്.

സ്വപ്‌നതുല്യമായ അവധിക്കാലം പ്ലാന്‍ ചെയ്‌തോളൂ; സഹായിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകളുണ്ട്സ്വപ്‌നതുല്യമായ അവധിക്കാലം പ്ലാന്‍ ചെയ്‌തോളൂ; സഹായിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകളുണ്ട്

എസ്ബിഐ

എസ്ബിഐ നയിക്കുന്നൊരു കണ്‍സോര്‍ഷ്യത്തിന്റെ രൂപത്തില്‍ എച്ച്ഡിഎഫ്‌സി ലിമറ്റഡും മറ്റ് 4-5 ബാങ്കുകളും ചില ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും ചേര്‍ന്ന് യെസ് ബാങ്കിന്റെ ഇക്വിറ്റിയില്‍ നിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഈ നിര്‍ദേശത്തിന് എച്ച്ഡിഎഫ്‌സി ബോര്‍ഡ് അനുമതി നല്‍കിയിട്ടില്ല. നിര്‍ദേശം ആര്‍ബിഐയ്ക്ക് കൈമാറിയിട്ടുണ്ട്. ഇത് ആര്‍ബിഐ അംഗീകരിച്ചതിന് ശേഷം മാത്രമെ എച്ച്ഡിഎഫ്‌സി ബോര്‍ഡ് അനുമതി തേടുകയുള്ളൂ. പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി എച്ച്ഡിഎഫ്‌സി 1,000-2,000 കോടി രൂപവരെ നിക്ഷേപിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പെട്രോൾ, ഡീസൽ വില ഇന്നും കുറച്ചു, വീണ്ടും വില കുറയുമോ? പുതിയ നിരക്കുകൾ അറിയാംപെട്രോൾ, ഡീസൽ വില ഇന്നും കുറച്ചു, വീണ്ടും വില കുറയുമോ? പുതിയ നിരക്കുകൾ അറിയാം

10,000 കോടി രൂപ

10,000 കോടി രൂപ ബാങ്കിനായി സമാഹരിച്ചു കഴിഞ്ഞാല്‍, സ്വകാര്യ ഇക്വിറ്റി ഫണ്ടുകള്‍ പോലുള്ള ബാഹ്യ നിക്ഷേപകരോട് ബാക്കിയുള്ള 10,000 കോടിയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടും. നിരവധി സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളാണ് യെസ് ബാങ്ക് പുനസംഘടന പദ്ധതിയില്‍ പങ്കെടുക്കാന്‍ താത്പ്പര്യമറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍, ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും കൊട്ടക് മഹീന്ദ്ര പ്രൈം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പ്രധാനമായും വാഹനങ്ങള്‍ വാങ്ങുന്നതിന് ധനസഹായം നല്‍കുന്ന കൊട്ടക് മഹീന്ദ്ര പ്രൈം, കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ അനുബന്ധ സ്ഥാപനമാണ്. ഓട്ടോമോട്ടിവ് നിര്‍മ്മാതാക്കള്‍, ഡീലര്‍മാര്‍, റീട്ടെയില്‍ ഉപഭോക്താക്കള്‍ എന്നിവര്‍ക്കും കമ്പനി ധനസഹായം നല്‍കുന്നു.

English summary

യെസ് ബാങ്ക് പുനരുജ്ജീവന പദ്ധതി: എസ്ബിഐയ്‌ക്കൊപ്പം കൈകോര്‍ക്കാന്‍ എച്ച്ഡിഎഫ്‌സിയും കോട്ടക്കും

hdfc kotak to be join-with sbi in yes rescue plan
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X