രാജ്യത്തെ പ്രമുഖ വായ്പ ദാതാക്കളായ എച്ച്ഡിഎഫ്സിയുടെ വിപണി മൂല്യം 5 ലക്ഷം കോടി രൂപ പിന്നിട്ടു. വെള്ളിയാഴ്ച്ച ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ എച്ച്ഡിഎഫ്സി ഓഹരികള്‍ നടത്തിയ മുന്നേറ്റമാണ് കമ്പനിയെ പുതിയ നാഴികക്കല്ലില്‍ എത്തിച്ചത്.
ദിവസ വ്യാപാരത്തിനിടെ ഓഹരി വില 2,795.50 രൂപ തൊട്ടതിന് പിന്നാലെ എച്ച്ഡിഎഫ്സിയുടെ മൊത്തം വിപണി മൂല്യം 5.03 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കുത്തനെ തകര്‍ന്ന എച്ച്ഡിഎഫ്സിയുടെ ഓഹരി വില 11 മാസം കൊണ്ട് പൂര്‍വനിലയിലേക്ക് തിരിച്ചുവന്നത് കാണാം.
നിലവില്‍ 5 ലക്ഷം കോടി രൂപ വിപണി മൂല്യം പിന്നിടുന്ന ആറാമത്തെ ഇന്ത്യന്‍ കമ്പനിയാണ് എച്ച്ഡിഎഫ്സി ലിമിറ്റഡ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ഹിന്ദുസ്താന്‍ യുണിലെവര്‍ ലിമിറ്റഡ്, ഇന്‍ഫോസിസ് ലിമിറ്റഡ് കമ്പനികള്‍ക്ക് ഇതിന് മുന്‍പ് ഈ പൊന്‍കിരീടം സ്വന്തമാക്കിയിട്ടുണ്ട്.
പറഞ്ഞുവരുമ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനി. 13.02 ലക്ഷം കോടി രൂപ തൊടും റിലയന്‍സിന്റെ വിപണി മൂല്യം. 12.05 ലക്ഷം കോടി രൂപ വിപണി മൂല്യവുമായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് റിലയന്‍സിന് തൊട്ടുപിന്നില്‍ അണിനിരക്കുന്നു. 8.75 ലക്ഷം കോടി രൂപയാണ് മൂന്നാം സ്ഥാനത്തുള്ള എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം.
നേരത്തെ, ഡിസംബര്‍ പാദത്തില്‍ 2,930 കോടി രൂപയാണ് എച്ച്ഡിഎഫ്സി അറ്റാദായം കുറിച്ചത്. കൃത്യം ഒരു വര്‍ഷം മുന്‍പുള്ള കണക്ക് പരിശോധിച്ചാല്‍ 65 ശതമാനം ഇടിവ് കമ്പനിക്ക് ലാഭത്തില്‍ സംഭവിച്ചു. ഇതേസമയം, എച്ച്ഡിഎഫ്സിയുടെ മൊത്തം പലിശ വരുമാനവും പ്രവര്‍ത്തന വരുമാനവും കഴിഞ്ഞ ത്രൈമാസപാദം കൂടി. 25 ശതമാനം വര്‍ധനവോടെ 4,000 കോടി രൂപയിലാണ് കമ്പനിയുടെ മൊത്തം പലിശ വരുമാനം എത്തിനില്‍ക്കുന്നത്. എച്ച്ഡിഎഫ്സിയുടെ പ്രവര്‍ത്തന വരുമാനം 29 ശതമാനം വര്‍ധിച്ച് 4,190 രൂപയിലുമെത്തി.
വായ്പകളുടെ കാര്യത്തിലും എച്ച്ഡിഎഫ്സി 9.3 ശതമാനം വളര്‍ച്ച കുറിച്ചിട്ടുണ്ട്. 4.7 ലക്ഷം കോടി രൂപയാണ് വായ്പാ ഇനത്തില്‍ കമ്പനി കയ്യടക്കുന്നത്. വ്യക്തിഗത വായ്പ 10.5 ശതമാനവും വ്യക്തിയിതര വായ്പ 8 ശതമാനവും കൂടി. മാനേജ്മെന്റിന് കീഴിലുള്ള മൊത്തം ആസ്തിയിലും 9.3 ശതമാനം വര്‍ധനവ് കാണാം.
ഇന്ത്യയില്‍ വ്യക്തിഗത ഭവന വായ്പാ മേഖല ഉണര്‍ന്ന സാഹചര്യമാണ് ഇപ്പോള്‍. കുറഞ്ഞ പലിശ നിരക്കും സ്ഥലവിലയിലെ തിരുത്തലുകളും ഭവന വായ്പകളുടെ ഡിമാന്‍ഡ് പതിയെ കൂട്ടുന്നു. ഇതേസമയം, നിര്‍മാണത്തിലിരിക്കുന്ന പദ്ധതികള്‍ വൈകുന്നതും ലോക്ക്ഡൗണിനെത്തുടര്‍ന്ന് മന്ദഗതിയിലായ വില്‍പ്പനയും ഭവന വായ്പകളുടെ പ്രചാരത്തിന് ചെറിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഈ സ്ഥിതിവിശേഷം എച്ച്ഡിഎഫ്സിയുടെ ബിസിനസിനെ സ്വാധീനിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
