കോവിഡ്-19 പടരുന്ന സാഹചര്യത്തിൽ വീട്ടിലിരുന്നു തന്നെ പണമിടപാടുകൾ നടത്തുന്നതിന് രാജ്യത്തെ മിക്ക ബാങ്കുകളും ഉപഭോക്താക്കൾക്കായി നിരവധി സൗകര്യങ്ങളാണ് ഒരുക്കുന്നത്. എച്ച്‌ഡിഎഫ്‌സിയുടെ നെറ്റ് ബാങ്കിംഗ് സൗകര്യമുള്ള ഉപയോക്താക്കൾക്ക് ബാങ്ക് സന്ദർശിക്കാതെ തന്നെ അവരുടെ ബാങ്ക് അക്കൗണ്ട് ആക്‌സസ് ചെയ്യുന്നത് എളുപ്പമാണ്. ബാങ്ക് ബാലൻസ്, അവസാനം നടത്തിയ ഇടപാടുകൾ, ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ ഇതുവഴി എളുപ്പത്തിൽ ചെയ്യാൻ കഴിയും.
നെറ്റ്‌ബാങ്കിംഗ് സൗകര്യമുണ്ടായിട്ടും ഇതുവരെ അത് ഉപയോഗിക്കാത്തവർ അല്ലെങ്കിൽ അടുത്ത കാലത്തൊന്നും എച്ച്‌ഡിഎഫ്‌സിയുടെ നെറ്റ് ബാങ്കിംഗ് ഉപയോഗിക്കാത്തവർ, ഇങ്ങനെയുള്ള സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് ആദ്യം നിങ്ങൾ എച്ച്‌ഡിഎഫ്‌സി ബാങ്കിൽ നൽകിയിരിക്കുന്ന ഫോൺ നമ്പർ തന്നെയാണോ ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. നിങ്ങൾക്ക് ഈ ഫോൺ നമ്പർ മാറ്റണമെങ്കിൽ ബാങ്ക് അതിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. ബാങ്ക് ശാഖ സന്ദർശിക്കാതെ തന്നെ നിങ്ങളുടെ പുതിയ മൊബൈൽ നമ്പർ 24 മണിക്കൂറിനുള്ളിൽ അപ്‌ഡേറ്റ് ചെയ്യാം.
എച്ച്‌ഡിഎഫ്‌സി നെറ്റ് ബാങ്കിംഗിലെ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറ്റുന്നതെങ്ങനെയെന്ന് നോക്കാം.
• നിങ്ങളുടെ കസ്റ്റമർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിംഗ് സൈറ്റിലേക്ക് പ്രവേശിക്കുക
• ലോഗിൻ ക്രെഡൻഷ്യലുകൾ നൽകി കഴിഞ്ഞാൽ, നിങ്ങളുടെ എച്ച്‌ഡിഎഫ്‌സി നെറ്റ് ബാങ്കിംഗ് പേജ് തുറക്കുന്നതാണ്.
• ശേഷം നിങ്ങൾ അപ്‌ഡേറ്റ് ഇമെയിൽ ഐഡി, ലാൻഡ്‌ലൈൻ നമ്പർ എന്നിവയിൽ ക്ലിക്കുചെയ്യുക.
• തുടർന്ന് നിങ്ങൾ മാറ്റാൻ ആഗ്രഹിക്കുന്ന നമ്പർ എഡിറ്റുചെയ്‌ത്, നിങ്ങൾ നിലവിൽ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന മൊബൈൽ നമ്പർ ടൈപ്പുചെയ്യുക. ഉറപ്പിക്കുന്നതിനായി നമ്പർ വീണ്ടും നൽകുക.
• വിശദാംശങ്ങൾ പരിശോധിച്ചുറപ്പിച്ച ശേഷം, നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും. ആ ഒടിപി നൽകിയശേഷം 'confirm' ക്ലിക്കുചെയ്യുക.
നിങ്ങളുടെ നെറ്റ് ബാങ്കിംഗ് പാസ്‌വേഡ് മാറ്റണമെന്നുണ്ടോ? എങ്ങനെയെന്ന് നോക്കാം;
• നിങ്ങളുടെ എച്ച്‌ഡിഎഫ്‌സി ബാങ്ക് അക്കൗണ്ട് വെബ്‌സൈറ്റിൽ പ്രവേശിച്ചശേഷം കസ്‌റ്റമർ ഐഡി, പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.
• നിങ്ങൾ അടുത്തൊന്നും നെറ്റ്‌ബാങ്കിംഗ് ഉപയോഗിച്ചിട്ടില്ലെങ്കിൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അല്ലെങ്കിൽ ഇമെയിൽ ഐഡിയിലേക്ക് (ഇതിൽ ഏതിലേക്ക് വേണമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.) ഒരു ഒടിപി (വൺ ടൈം പാസ്‌വേഡ്) അയക്കുന്നതാണ്. ഇത് നൽകുക.
• ഹോം പേജിൽ മുകളിലായി 'Change Password' എന്ന് കാണാം. ഇത് ക്ലിക്കുചെയ്യുമ്പോൾ മറ്റൊരു പേജ് തുറന്നുവരുന്നതാണ് ഇതിൽ 'Old Password' 'New Password' എന്നിങ്ങനെ കാണാം.
• ഇവ നൽകിയ ശേഷം ഉറപ്പിക്കുന്നതിനായി പുതിയ പാസ്‌വേഡ് ഒരിക്കൽ കൂടി ടൈപ്പ് ചെയ്യേണ്ടതുണ്ട്.
• പാസ്‌വേഡുകൾ നൽകി കഴിഞ്ഞാൽ 'Confirm' ക്ലിക്കുചെയ്യുക.
• തുടർന്ന് ഓതന്റിക്കേഷന് ശേഷം നിങ്ങളുടെ പാസ്‌വേഡ് പെട്ടന്ന് തന്നെ റീസെറ്റ് ചെയ്യുന്നതാണ്.
• പുതിയ പാസ്‌വേഡ് സജ്ജമാക്കിയതിനുശേഷം നിങ്ങൾക്ക് എളുപ്പത്തിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് പ്രവേശിക്കാൻ കഴിയും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications