മൂന്ന് ദിവസമായി തകരാറിലായിരുന്ന എച്ച്ഡിഎഫ്സി ബാങ്കിന്റെ നെറ്റ്ബാങ്കിംഗ്, അപ്ലിക്കേഷൻ സേവനങ്ങൾ പുന: സ്ഥാപിച്ചു. സാങ്കേതിക തകരാർ പരിഹരിച്ചെന്നും ബാങ്കിന്റെ നെറ്റ്ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് അപ്ലിക്കേഷനുകൾ പൂർണമായും സ്ഥിരത കൈവരിച്ചെന്നും ഉപഭോക്താക്കൾക്ക് നേരിടേണ്ടി വന്ന അസൌകര്യങ്ങൾക്ക് ഒരിക്കൽ കൂടി ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓൺലൈൻ സേവനങ്ങൾ തിങ്കളാഴ്ച രാവിലെ മുതൽ ബുധനാഴ്ച രാത്രി വരെയാണ് തടസ്സപ്പെട്ടത്. നെറ്റ്ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനുകൾ വഴി ചില ഉപഭോക്താക്കൾക്ക് ഇടപാട് നടത്താൻ കഴിഞ്ഞുവെങ്കിലും കുറച്ച് പേർക്ക് ഇടയ്ക്കിടെ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിരുന്നുവെന്ന് ബാങ്കിന്റെ ടെക് ടീം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നെറ്റ്ബാങ്കിംഗ് സേവനം തടസ്സപ്പെട്ടതോടെ വായ്പാ ഇഎംഐകൾ അടയ്‌ക്കാനോ ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കാനോ പല ഉപഭോക്താക്കൾക്കും കഴിഞ്ഞില്ല. 2019 ൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഡിജിറ്റൽ ബാങ്ക് അവാർഡ് ലഭിച്ച എച്ച്ഡിഎഫ്സി ബാങ്കിലെ 90% ഇടപാടുകളും ഓൺലൈനായാണ് നടക്കുന്നത്.
ശമ്പളക്കാരെയാണ് നെറ്റ് ബാങ്കിംഗ് തകരാർ ഏറ്റവും കൂടുതൽ ബാധിച്ചത്. നിരവധി തൊഴിലുടമകൾക്ക് അവരുടെ ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് ശമ്പളം കൈമാറാൻ കഴിയാതെ വരികയും. ശമ്പളം ലഭിച്ചവർക്ക് ഓൺലൈൻ ഇടപാടുകൾ നടത്താൻ കഴിയാതെ വരികയും ചെയ്തു. മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷന്റെ പുതിയ പതിപ്പ് പുറത്തിറക്കിയതിന് ശേഷം എച്ച്ഡിഎഫ്സി ബാങ്കിന് കഴിഞ്ഞ വർഷവും സമാനമായ സാങ്കേതിക തകരാറുകൾ നേരിട്ടിരുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
