മൃച്വൽ ഫണ്ടുകൾ വളരെ ആദായകരമായ നിക്ഷേപങ്ങളാണ്. ബാങ്ക് നിക്ഷേപങ്ങൾക്ക് ആദായ നികുതി നിയമത്തിലെ 80 സി സെഷൻ പ്രകാരം നികുതി ഇളവ് ലഭിക്കുന്നതാണ്. എന്നാൽ, അതിനായി 5 വർഷ കാലയളവിൽ നിക്ഷേപം നടത്തണം. എന്നാൽ, ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾക്ക് മൂന്ന് വർഷത്തെ ലോക്ക്-ഇൻ കാലയളവിൽ മാത്രം നികുതി ആനുകൂല്യങ്ങൾ നൽകുന്ന ഒരു വിഭാഗമുണ്ട്. ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീം (ELSS) ആണ് ആ വിഭാഗം.
മൂന്ന് വർഷത്തെ ലോക്ക്-ഇൻ കാലയളവിലെ ഇഎൽഎസ്എസ് മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപങ്ങൾക്ക് 1.50 ലക്ഷം രൂപ വരെ നികുതി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. മുൻനിര ഇഎൽഎസ്എസ് ഫണ്ടുകളിൽ ഭൂരിഭാഗവും ലാർജ് ക്യാപ് ആയതിനാൽ അവയ്ക്ക് സ്ഥിരത നൽകാൻ കഴിയും. ഇവയിൽ പലതും 5 വർഷം കഴിയുമ്പോൾ വലിയൊരു തുകയും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ക്വാണ്ട് ഇഎൽഎസ്എസ് ടാക്സ് സേവർ ഫണ്ട്
വാർഷികാടിസ്ഥാനത്തിൽ നല്ലൊരു റിട്ടേൺ ലഭിക്കുന്ന ഫണ്ടുകളിൽ മുൻപന്തിയിലാണിത്. 500 രൂപയാണ് ഈ ഫണ്ടിൽ നിക്ഷേപിക്കുന്നതിനുള്ള കുറഞ്ഞ തുക. പ്രതിമാസം 25,000 രൂപ അഞ്ചു വർഷ കാലയളവിൽ നിക്ഷേപിച്ചാൽ മൊത്ത നിക്ഷേപ തുക 15,00,000 രൂപയായിരിക്കും. കാലയളവ് പൂർത്തിയാകുമ്പോൾ കിട്ടുന്നത് 39,80,323 രൂപയാണ്.
എസ്ബിഐ ലോങ് ടേം ഇക്വിറ്റി ഫണ്ട്
ഈ ഫണ്ട് 5 വർഷം കൊണ്ട് 30.51 ശതമാനം തിരികെ നൽകും. 25000 രൂപ ഈ ഫണ്ടിൽ നിക്ഷേപിക്കുമ്പോഴുള്ള നിങ്ങളുടെ മൊത്ത തുക 15,00,000 ആണ്. 5 വർഷം കൊണ്ട് നിങ്ങളുടെ ഫണ്ട് 33,48,114 രൂപയായി വളരും.
ബാങ്ക് ഓഫ് ഇന്ത്യ എഎൽഎസ്എസ് ടാക്സ് സേവർ ഫണ്ട്
25000 രൂപ ഈ ഫണ്ടിൽ നിക്ഷേപിക്കുന്ന ഒരാളുടെ മൊത്ത തുക 15,00,000 രൂപയാണ്. 5 വർഷം പൂർത്തിയാകുമ്പോൾ നിക്ഷേപകന് കിട്ടുന്നത് 33,33,880 രൂപയാണ്.
മോട്ടിലാൽ ഒസ്‌വാൾ ഇഎൽഎസ്എസ് ടാക്സ് സേവർ ഫണ്ട്
ഈ ഫണ്ട് 5 വർഷത്തിൽ 28.72 ശതമാനം റിട്ടേൺ നൽകും. ഈ ഫണ്ടിലും നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 500 രൂപയാണ്. 25000 രൂപ നിക്ഷേപിച്ചാൽ 5 വർഷം കൊണ്ട് 32,48,771 രൂപയായി തിരികെ കിട്ടും.
എച്ച്ഡിഎഫ്‌സി ടാക്സ് സേവർ ഫണ്ട്
ഈ ഫണ്ടിലും നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 500 രൂപയാണ്. 25000 രൂപ നിക്ഷേപിച്ചാൽ 5 വർഷം കൊണ്ട് 30,72,797 രൂപ കയ്യിൽ കിട്ടും.
More From GoodReturns

വിദേശത്തെ നിക്ഷേപങ്ങൾ വെളിപ്പെടുത്താൻ പുതിയ വഴി; CBDT-യുടെ 'ഫാസ്റ്റ്-ഡിഎസ്' പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

വാരാന്ത്യ എസ്.ഐ.പി: തിങ്കളാഴ്ചകളിൽ അക്കൗണ്ടിൽ നിന്ന് പണം കുറയുമ്പോൾ ശ്രദ്ധിക്കേണ്ടതെന്ത്?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

100 രൂപ മുതൽ നിക്ഷേപം; എഡൽവൈസ് നിഫ്റ്റി റീറ്റ്സ് & റിയാലിറ്റി ഇൻഡക്സ് ഫണ്ട് NFO നാളെ അവസാനിക്കുന്നു

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!



Click it and Unblock the Notifications