ദില്ലി: ഇന്ത്യയിലെ വമ്പന്‍ കമ്പനികളുടെ വിപണി മൂല്യത്തിലും വന്‍ വര്‍ദ്ധന. കഴിഞ്ഞ ആഴ്ചയില്‍ നടത്തിയ വിപമി മൂല്യ നിര്‍ണയത്തിന്റെ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. എച്ച്ഡിഎഫ്സിയാണ് ഇതില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളിലെ ഏഴെണ്ണം ചേര്‍നന് ഒരാഴ്ച കൊണ്ട് വിപണുമൂല്യത്തില് ഉണ്ടാക്കിയ വര്‍ദ്ധന 75,845.46 കോടി രൂപയാണ്! വലിയ നേട്ടം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒന്നാണിത്.
എച്ച്ഡിഎഫ്സി ട്വിന്‍സ്
എച്ച്ഡിഎഫ്സിയും എച്ച്ഡിഎഫ്സി ബാങ്കും ആണ് എച്ച്ഡിഎഫ്സി ട്വിന്‍സ് എന്ന് വിളിക്കപ്പെടുന്നത്. വിപണി മൂല്യത്തിന്റെ കാര്യത്തില്‍ വലിയ നേട്ടമുണ്ടാക്കിയത് ഇവരാണ്. അതേമസമയം മറ്റ് പലരും താഴേക്ക് പോവുകയും ചെയ്തു.
മറ്റുള്ളവര്‍
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് (ടിസിഎസ്), ഇന്‍ഫോസിസ്, കൊടാക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നിവയാണ് എച്ച്ഡിഎഫ്സി ട്വിന്‍സിനെ കൂടാതെ വിപണി മൂല്യത്തില്‍ വന്‍ നേട്ടമുണ്ടാക്കിയവര്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസും ലിമിറ്റഡും ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡും ഭാരതി എയര്‍ടെല്ലും ആണ് വിപണി മൂല്യത്തില്‍ ഇടിവ് സംഭവിച്ചവര്‍.
എച്ച്ഡിഎഫ്സിയുടെ കുതിപ്പ്
എച്ച്ഡിഎഫ്സിയുടെ മൂല്യം ഒറ്റയടിക്ക് 20,857.99 കോടി രൂപയാണ് ഉയര്‍ന്നത്. ഇതോടെ വിപമി മൂല്യം 4,62,586.41 കോടി രൂപയിലെത്തി. അതുപോലെ തന്നെ എച്ച്ഡിഎഫിസ് ബാങ്കിന്റെ വിപണി മൂല്യത്തില്‍ 15,393.9 കോടി രൂപ വര്‍ദ്ധിച്ച് 7,84,758.50 കോടി രൂപയായി ഉയര്‍ന്നു.
ഇന്‍ഫോസിസ്, ടിസിഎസ്, ഐസിഐസിഐ
ഐടി ഭീമന്മാരായ ഇന്‍ഫോസിസിന്റെ വിപണി മൂല്യത്തില്‍ 10,251.38 കോടി രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഇന്‍ഫോസിസിന്റെ വിപണിമൂല്യം 5,35,878.45 കോടി രൂപയായി ഉയര്‍ന്നു. ഐസിഐസിഐ ബാങ്കിന്റേത് 9,609.3 കോടി ഉയര്‍ന്ന് 3,464,199.40 കോടി രൂപയായി. ടിസിഎസിന്റേത് 7,410.96 കോടി വര്‍ദ്ധിച്ച് 10,98773.29 കോടി രൂപയായി.
കൊടാക് മഹീന്ദ്രയും ബജാജും
കൊടാക് മഹീന്ദ്രയുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായ വര്‍ദ്ധന 6,500.94 കോടി രൂപയാണ്. ഇതോടെ മൊത്തം വിപണി മൂല്യം 3,94,914.98 കോടി രൂപയായി. ബജാജ് ഫിനാന്‍സിന്റേത് 5,820.99 കോടി രൂപ വര്‍ദ്ധിച്ച് 3,18,181.18 കോടി രൂപയായി.
റിലയന്‍സിന് വന്‍ തകര്‍ച്ച
2020 ല്‍ ഏറ്റവും നേട്ടമുണ്ടാക്കിക്കൊണ്ടിരുന്നത് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആണ്. എന്നാല്‍ കഴിഞ്ഞ ആഴ്ച വിപണി മൂല്യത്തില്‍ നഷ്ടം സംഭവിച്ചതും റിലയന്‍സിന് തന്നെ ആയിരുന്നു. 4,279.13 കോടി രൂപയാണ് വിപണിമൂല്യത്തില്‍ ഇടിവ് വന്നത്. റിലയന്‍സിന്റെ ഇപ്പോഴത്തെ വിപണി മൂല്യം 12,59,741 കോടി രൂപയാണ്.
ഹിന്ദുസ്ഥാന്‍ ലിവറും എയര്‍ടെല്ലും
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിിന്രെ വിപണി മൂല്യത്തില്‍ 2,948.69 കോടി രൂപയുടെ ഇടിവാണ് ുണ്ടായത്. നിലവിലെ വിപണി മൂല്യം 5,60,933.06 കോടി രൂപയാണ്. ഭാരതി എയര്‍ടെലിന്റെ വിപണി മൂല്യം 1,063.83 കോടി രൂപ കുറഞ്ഞ് 2,81,015.76 കോടി രൂപയായി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
