ആരോഗ്യ ഇൻഷുറൻസ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം
കോവിഡ് പോലൊരു മഹാമാരിയുടെ കാലത്ത് ആരോഗ്യ ഇൻഷുറൻസിന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും. കോവിഡ് മാത്രമല്ല സമൂഹത്തിൽ ഇപ്പോൾ നിലനിൽക്കുന്ന വിവിധങ്ങളായ അസുഃഖങ്ങൾ നമ്മുടെ സാമ്പത്തിക സ്ഥിതിയെ തന്നെ തകിടം മറിക്കുന്നവയാണ്. ഭീമമായ ചികിത്സ ചെലവുകൾ വലിയ ബാധ്യതകളിലേക്കും നയിച്ചേക്കാം.

ഈയൊരു സാഹചര്യത്തിലാണ് ആരോഗ്യ ഇൻഷുറൻസുകളുടെ പ്രസക്തി വർധിക്കുന്നത്. ഭാവിയിൽ ഉണ്ടാകാനിടയുള്ള മുൻകൂട്ടിക്കാണാൻ കഴിയാത്ത മെഡിക്കൽ ചെലവുകളിൽ നിന്ന് നിങ്ങളെ പരിരക്ഷിക്കുന്നതിന് ആരോഗ്യ ഇൻഷുറൻസിന് സാധിക്കും. ആളുകളുടെ ജീവിതശൈലി മാറുന്നതിനനുസരിച്ച്, മെഡിക്കൽ ഇൻഷുറൻസ് ഒരു ആവശ്യമായി മാറുകയാണ്. അത്തരത്തിൽ ആരോഗ്യ ഇൻഷുറൻസ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഒരു ആരോഗ്യ ഇൻഷുറൻസ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം അത് കവർ ചെയ്യുന്ന അസുഃഖങ്ങൾ ഏതൊക്കെയാണ് അറിയുകയാണ്. എല്ലാ അസുഃഖങ്ങളുടെയും ചികിത്സയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. അതോടൊപ്പം തന്നെ കോ പേയ്മെന്റ് എത്രയാണെന്നും മനസിലാക്കണം. പോളിസി ഉടമ സ്വയം വഹിക്കേണ്ട ആശുപത്രി ചെലവിനെയാണ് കോ പേയ്മെന്റ് എന്ന് പറയുന്നത്.
അതോടൊപ്പം തന്നെ ചില അസുഃഖങ്ങൾക്ക് നിശ്ചിത തുക മാത്രമായിരിക്കും ചികിത്സ ചെലവിനായി ലഭിക്കുക. സബ് ലിമിറ്റ് എന്നറിയപ്പെടുന്ന ഈ കാറ്റഗറിയും ശ്രദ്ധിക്കേണ്ടതാണ്. ആശുപത്രി മുറി വാടകയും പലപ്പോഴും ഇൻഷുറൻസ് പരിധിയിൽ വരാറില്ല. വരുന്നതിന് പരിധിയുമുണ്ടാകും. ആ പരിധി എത്രയാണെന്നും അറിഞ്ഞിരിക്കണം. മെഡിക്കൽ പരിശോധന കൂടാതെ പോളിസിയിൽ ചേരാനുള്ള പ്രായപരിധി, നിലവിലുള്ള അസുഖങ്ങൾ കവർ ചെയ്യാനുള്ള കാലാവധി, സൗജന്യ ചികിത്സ ലഭ്യമായ ആശുപത്രികൾ എന്നിവയെക്കുറിച്ചും ഇൻഷുറൻസ് ഏജന്റിൽ നിന്ന് ചോദിച്ച് മനസിലാക്കുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
