ദില്ലി: രാജ്യത്ത് അടിയന്തര ഉപയോഗിത്തിന് അനുമതി നല്കിയ രണ്ട് കൊവിഡ് വാക്സിനുകളും ഉടന്‍ ഇന്ത്യന്‍ പൊതു വിപണിയില്‍ ലഭ്യമാകില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് അറിയിച്ചു. വാക്സിന് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളില്‍ നിന്നും ആവശ്യപ്പെട്ട വിവരങ്ങള്‍ ഡിസിജിഐയ്ക്ക് കൈമാറിയാല്‍ മാത്രമാണ് പൊതുവിപണിയില്‍ വില്‍ക്കുന്നതിന് വാക്സിന് അനുമതി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അടിയന്തര ഉപയോഗത്തിന് രണ്ട് കൊവിഡ് വാക്സിനുകളാണ് കേന്ദ്രം അനുമതി നല്‍കിയത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡും, ഭാരത് ബയോടെക്കിന്റെ കൊവാക്സിനും. ഇപ്പോള്‍, ഓപ്പണ്‍ മാര്‍ക്കറ്റില്‍ കോവിഡ് വാക്സിനുകള്‍ എപ്പോള്‍ ലഭ്യമാക്കും എന്നതിന് സമയപരിധി നിശ്ചയിക്കാനാവില്ല. മുന്‍ ഗണന അടിസ്ഥാനത്തില്‍ ഏഴെട്ട് മാസത്തിനുള്ളില്‍ വാക്സിന് എത്തിക്കുന്നതിന് മ്ത്രമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ത്യയിലും വിദേശത്തും വാക്സിന് കുത്തിവയ്ക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഇവ പൊതുവിപണിയില്‍ ഉപയോഗിക്കുന്നതിനുള്ള അംഗീകാരം നല്‍കിയിട്ടില്ല. എല്ലാ ട്രെയല്‍ ഘട്ടങ്ങളും കടന്നതിന് ശേഷം മാത്രമേ വാക്സിന് ലഭ്യമാക്കുകയുള്ളുവെന്ന് രാജേഷ് ഭൂഷണ് വ്യക്തമാക്കി. വാക്സിന് നിര്‍മ്മാതാക്കള്‍ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിന് നചില സമയപരിധികളില്‍ പ്രതിജ്ഞാബദ്ധരാണെന്നും ഇത് റെഗുലേറ്റര്‍ വിലയിരുത്തിയതിന് ശേഷം അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
