രാജ്യത്തെ എല്ലാ ജില്ലാ ആശുപത്രികളിലും പകർച്ചാവ്യാധി ബ്ലോക്കുകൾ സ്ഥാപിക്കും. ബ്ലോക്ക് തലത്തിൽ പൊതുജനാരോഗ്യ ലാബുകൾ സ്ഥാപിക്കുമെന്നും സീതാരാമൻ പറഞ്ഞു. ധനമന്ത്രി ഇന്ന് പ്രഖ്യാപിച്ച പ്രധാന ആരോഗ്യ പരിഷ്കാരങ്ങളും സംരംഭങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.

- ആരോഗ്യത്തിനായുള്ള പൊതുചെലവ് വർദ്ധിപ്പിക്കും
- നഗര-ഗ്രാമ പ്രദേശങ്ങളിൽ താഴെത്തട്ടിലുള്ള നിക്ഷേപം വർദ്ധിക്കും
- എല്ലാ ജില്ലകളിലും പകർച്ചവ്യാധികൾ ആശുപത്രി ബ്ലോക്കുകൾ ഉണ്ടാകും
- എല്ലാ ജില്ലകളിലെയും ബ്ലോക്കുകളിൽ പൊതുജനാരോഗ്യ ലാബുകൾ ആരംഭിക്കും
- ആരോഗ്യ മേഖലയിലെ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കും
- ദേശീയ ഡിജിറ്റൽ ആരോഗ്യ ദൗത്യം നടപ്പാക്കും
കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ അന്തിമഘട്ട പ്രഖ്യാപിക്കുന്നതിനിടെയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിസന്ധിയെ അവസരമാക്കി മാറ്റൂ എന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ വരികൾ ഉദ്ദരിച്ചാണ് നിർമ്മല സീതാരാമൻ ഇന്നത്തെ പ്രഖ്യാപനം ആരംഭിച്ചത്. തൊഴിലുറപ്പ് പദ്ധതി, ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ്, കമ്പനി നിയമം, പൊതുമേഖല സ്ഥാപനങ്ങളിലെ നയപരിഷ്കരണം എന്നീ മേഖലകൾക്കാണ് ഇന്ന് പ്രാധാന്യം നൽകിയിട്ടുള്ളത്.
പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടിയും ഇന്ന് ധനമന്ത്രി പറഞ്ഞു. 8.19 കോടി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 2000 രൂപ വീതം നേരിട്ട് പണമെത്തിച്ചെന്നും 6.81 കോടി സൗജന്യ എൽപിജി സിലിണ്ടര്‍ വിതരണം നടത്തിയെന്നും ധനമന്ത്രി വ്യക്തമാക്കി. ലോക്ക് ഡൗണ്‍ കാലത്ത് ആവശ്യക്കാര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാൻ സാധിച്ചു. 10025 കോടി രൂപ വനിതകളുടെ ജൻ ധൻ അക്കൌണ്ടുകളിലേയ്ക്ക് പണം കൈമാറിയെന്നും ധനമന്ത്രി വ്യക്തമാക്കി. ആരോഗ്യ മേഖലയിൽ 4113 രൂപ സംസ്ഥാനങ്ങൾക്ക് കൊവിഡ് പ്രതിരോധത്തിനായി നൽകി. ആരോഗ്യ പ്രവർത്തകർക്ക് ഒരാൾക്ക് 50 ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷ പ്രഖ്യാപിച്ചുവെന്നും മന്ത്രി പറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications