കനത്ത ചൂട് കേരളത്തിലെ സാധാരണ ദിനങ്ങളെ താറുമാറാക്കി. പല ഭാഗങ്ങളിലും താപനില 34 മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. മഴയില്ലാത്തതിനാല്‍ വരണ്ട കാലാവസ്ഥ നിലനില്‍ക്കുകയാണ്.

37 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ കോട്ടയമാണ് ചൂടേറിയ ജില്ല. കൊച്ചി 34 ഡിഗ്രിയും കണ്ണൂര്‍ വിമാനത്താവള പരിസരം 36.2 ഡിഗ്രിയും പുനലൂര്‍ 35.6 ഡിഗ്രി സെല്‍ഷ്യസും വെള്ളാനിക്കര 35.3 ഡിഗ്രി സെല്‍ഷ്യസും തിരുവനന്തപുരം 34.6 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.
ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഈ താപനില അസാധാരണമാണെന്നും അതുകൊണ്ടുതന്നെ കരുതലെടുക്കണമെന്നും വിദഗ്ധര്‍ അറിയിച്ചു.സാധാരണഗതിയില്‍ മാര്‍ച്ച് മാസത്തിലാണ് താപനില ഉച്ചസ്ഥായിലെത്തുന്നത്.
യു.വി. ഇന്‍ഡെക്സ് ഉയര്‍ന്നു; ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യത
ചൂടിനൊപ്പം യു.വി. ഇന്‍ഡെക്സ് അളവും ഉയര്‍ന്ന നിലയിലായി.അള്‍ട്രാവയലറ്റ് കിരണങ്ങള്‍ അളക്കുന്ന സൂചികയാണിത്. കോന്നി, ചെങ്ങന്നൂര്‍, മൂന്നാര്‍ എന്നിവിടങ്ങളില്‍ യു.വി. ഇന്‍ഡെക്സ് അപകടകരമായ തോതിലാണ്.
കൊട്ടാരക്കര, ചങ്ങനാശ്ശേരി, ഒല്ലൂര്‍, തൃത്താല, മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളിലും യു.വി. ഇന്‍ഡെക്സ് ഉയര്‍ന്നു.
ദീര്‍ഘസമയം സൂര്യപ്രകാശമേല്‍ക്കുന്നത് സൂര്യാഘാതം, ചര്‍മ്മ രോഗങ്ങള്‍, കണ്ണ് രോഗങ്ങള്‍, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാം. പ്രത്യേകിച്ചും അള്‍ട്രാവയലറ്റ് കിരണങ്ങള്‍ കൂടുതല്‍ പതിക്കുന്ന രാവിലെ 10-വൈകീട്ട് 3 വരെയുള്ള സമയങ്ങളില്‍.
കൂടുതല്‍ കരുതലെടുക്കേണ്ടവര്
പുറത്ത് ജോലി ചെയ്യുന്ന നിര്‍മ്മാണ തൊഴിലാളികള്‍, റോഡ് തൊഴിലാളികള്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, കടലിലും ഉള്‍നാടന്‍ ജലാശയങ്ങളിലും ജോലി ചെയ്യുന്നവര്‍, വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ എന്നിവരും, ബൈക്ക് യാത്രികരും വിനോദസഞ്ചാരികളും കൂടുതല്‍ ശ്രദ്ധിക്കണം.
ചര്മ്മരോഗമുള്ളവരോടും കണ്ണ് രോഗമുള്ളവരോടും കാന്‍സര്‍ രോഗികളോടും പ്രതിരോധ ശേഷി കുറഞ്ഞവരോടും ജാഗ്രത പാലിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. കുടിവെള്ളം
കൈയ്യില്‍ കരുതുക, ലഘുവസ്ത്രങ്ങള്‍ ധരിക്കുക, തലയും കണ്ണും സൂര്യപ്രകാശത്തില്‍ നിന്നും മറയ്ക്കുക, കണ്ണാടി ഉപയോഗിക്കുക എന്നിങ്ങനെ സുരക്ഷാ നടപടികള്‍ സ്വീകരിക്കാവുന്നതാണ്.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുണ്ടെന്നും അങ്ങിനെ സംഭവിക്കുന്ന പക്ഷം മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍
ചൂട് ശക്തമാണ്. ഉച്ച സമയത്ത് പുറത്തിറങ്ങുന്നത് കുറയ്ക്കുക. കുട്ടികളും വയോധികരും പ്രത്യേകം ശ്രദ്ധിക്കണം. ആവശ്യമായത്ര വെള്ളം കുടിക്കുക. ആരോഗ്യ പ്രശ്നങ്ങള്‍ തോന്നിയാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
