ദരിദ്രർക്കായി ഒരു സാമൂഹ്യ സുരക്ഷാ വല സൃഷ്ടിക്കുന്നതിന്, സർക്കാരിന്റെ ലൈഫ്, ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതികളായ പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന (പിഎംജെജെബി), പ്രധാനമന്ത്രി സുരാക്ഷ ബിമ യോജന (പിഎംഎസ്ബിവൈ) എന്നിവ ഇനി അർഹരായ ജൻ ധൻ അക്കൗണ്ട് ഉടമകൾക്കും ലഭിക്കും. സർക്കാർ പിന്തുണയുള്ള ഈ ഇൻഷുറൻസ് പദ്ധതികൾ 2015 ലാണ് പ്രഖ്യാപിച്ചത്. എൻഡിഎ സർക്കാരിന്റെ പ്രധാന പദ്ധതിയായ ജൻ ധൻ യോജന ആറുവർഷം പൂർത്തീകരിച്ചതിനെ തുടർന്നാണ് ധനകാര്യ മന്ത്രാലയം വെള്ളിയാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന
എല്ലാവർക്കും ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിനാണ് ഈ പദ്ധതി പ്രാഥമികമായി ആരംഭിച്ചതെങ്കിലും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, കോവിഡ് -19 കാലയളവിലെ സാമ്പത്തിക സഹായ വിതരണം എന്നിവ ഉൾപ്പെടെയുള്ള മറ്റ് ക്ഷേമപദ്ധതികളുടെ വിജയത്തിൽ ഇത് നിർണായക പങ്കുവഹിച്ചു. 18 നും 50 നും ഇടയിൽ പ്രായമുള്ളവർക്കും ബാങ്ക് അക്കൗണ്ട് ഉള്ളവർക്കും പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന പദ്ധതിയുടെ ആനുകൂല്യങ്ങൾ നേടാം. ഈ സ്കീമിന് കീഴിലുള്ള റിസ്ക് കവറേജ് 2 ലക്ഷം രൂപയാണ്. പ്രതിവർഷം 330 രൂപയാണ് പ്രീമിയം.
പ്രധാനമന്ത്രി സുരാക്ഷ ബിമ യോജന
18-70 വയസ് പ്രായമുള്ളവർക്ക് പ്രധാനമന്ത്രി സുരാക്ഷ ബിമ യോജന ലഭ്യമാണ്. ആകസ്മിക മരണത്തിനും പൂർണ്ണ വൈകല്യത്തിനും പ്രതിവർഷം 12 രൂപ പ്രീമിയത്തിൽ 2 ലക്ഷം രൂപയും ഭാഗിക വൈകല്യത്തിന് ഒരു ലക്ഷം രൂപയുമാണ് സ്കീമിന് കീഴിലുള്ള റിസ്ക് കവറേജ്.
പുതിയ പദ്ധതികൾ
മൈക്രോ ക്രെഡിറ്റ് മൈക്രോ നിക്ഷേപങ്ങളായ ഫ്ലെക്സി-റിക്കറിംഗ് നിക്ഷേപങ്ങളിലേക്ക് ജൻ ധൻ യോജന അക്കൗണ്ട് ഉടമകളുടെ പ്രവേശനം മെച്ചപ്പെടുത്താനും സർക്കാർ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം. ഇന്ത്യയിലുടനീളം സ്വീകാര്യത വർദ്ധിപ്പിക്കുന്നതിന് അക്കൗണ്ട് ഉടമകൾക്കിടയിൽ റുപേ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നതുൾപ്പെടെ ഡിജിറ്റൽ പേയ്‌മെന്റുകൾ വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
ഗുണഭോക്താക്കൾ
ഓഗസ്റ്റ് 19 വരെ 40.35 കോടിയിലധികം ഗുണഭോക്താക്കളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതായത് 1.31 ലക്ഷം കോടി രൂപയുടെ നിക്ഷേപം. ഔദ്യോഗിക കണക്കുകൾ പ്രകാരം മൂന്നിൽ രണ്ട് അക്കൗണ്ടുകളും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവയാണ്. 55% സ്ത്രീകളാണ് അക്കൗണ്ട് ഉടമകൾ.
ശരാശരി നിക്ഷേപം
ധനകാര്യ മന്ത്രാലയം പറയുന്നതനുസരിച്ച്, ഒരു ജൻ ധൻ അക്കൗണ്ടിലെ ശരാശരി നിക്ഷേപം 3,239 രൂപയാണ്. ഇത് 2015 ഓഗസ്റ്റിനുശേഷം 2.5 മടങ്ങ് വർദ്ധിച്ചു. "ശരാശരി നിക്ഷേപത്തിലെ വർദ്ധനവ് അക്കൗണ്ടുകളുടെ വർദ്ധിച്ച ഉപയോഗത്തിന്റെയും അക്കൗണ്ട് ഉടമകൾക്കിടയിൽ സമ്പാദ്യം സംരക്ഷിക്കുന്നതിന്റെയും മറ്റൊരു സൂചനയാണെന്നും സർക്കാർ പ്രസ്താവനയിൽ പറയുന്നു.
പ്രവർത്തനരഹിതമാകുന്നത് എപ്പോൾ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, രണ്ട് വർഷത്തിലേറെയായി അക്കൗണ്ടിൽ ഉപഭോക്താക്കളാൽ ഇടപാടുകൾ നടന്നിട്ടില്ലെങ്കിൽ ഒരു ജൻ ധൻ അക്കൗണ്ട് പ്രവർത്തനരഹിതമായി കണക്കാക്കപ്പെടും. ഓഗസ്റ്റ് വരെ 40.35 കോടി അക്കൗണ്ടുകളിൽ 34.81 കോടി അക്കൗണ്ടുകളും പ്രവർത്തനക്ഷമമാണ്.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications