ആഗസ്റ്റിൽ, ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനം മാത്രമാണ് പ്രധാന പൊതു അവധി ദിനം. ഈ ദിവസം മാത്രമേ പൊതു അവധിയുടെ ഭാഗമായി രാജ്യത്തുടനീളം ബാങ്കുകൾ അടയ്ക്കുകയുള്ളൂ. എന്നിരുന്നാലും, നിരവധി മതപരമായ ഉത്സവങ്ങൾ പല സംസ്ഥാനങ്ങളിലും ഉണ്ടാകാറുണ്ട്. നിങ്ങൾ താമസിക്കുന്ന സംസ്ഥാനത്തെ ആശ്രയിച്ച് ബാങ്ക് അവധി ദിനങ്ങൾ ഇത്തരത്തിൽ മാറാം. രണ്ടാമത്തെയും നാലാമത്തെ ശനിയാഴ്ചയും എല്ലാ ഞായറാഴ്ചയും ഒഴികെ, മിക്കവാറും എല്ലാ ദിവസവും ബാങ്കുകൾ പ്രവർത്തിക്കും. കൊറോണ വ്യാപനം കൂടുന്നതിനാൽ കേരളത്തിൽ ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ച്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ആർബിഐ നിർദ്ദേശം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മാർഗ്ഗനിർദ്ദേശമനുസരിച്ച്, പൊതു അവധി ദിവസങ്ങളിൽ ബാങ്കുകൾ അടച്ചിരിക്കും. ചില അവധിദിനങ്ങൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, രക്ഷാ ബന്ധൻ, ശ്രീകൃഷ്ണ ജൻമാഷ്ടമി, ഗണേഷ് ചതുർത്ഥി, ശ്രീമന്ത ശങ്കർദേവ തിതി, തീജ്, കർമ്മ പൂജ, തിരുവോണം / ഇന്ദ്രജാത്ര തുടങ്ങിയ അവധി ദിവസങ്ങളിൽ ഈ മാസം ചില നഗരങ്ങളിൽ ബാങ്കുകൾ അടച്ചിടും.
അഖിലേന്ത്യാ അവധി ദിനങ്ങൾ
അഖിലേന്ത്യാ അവധി ദിവസങ്ങളിൽ റിപ്പബ്ലിക് ദിനം (ജനുവരി 26), സ്വാതന്ത്ര്യദിനം (ഓഗസ്റ്റ് 15), ഗാന്ധി ജയന്തി (ഒക്ടോബർ 2) എന്നിവ ഉൾപ്പെടുന്നു. ദീപാവലി, ക്രിസ്മസ്, ഈദ്, ഗുരു നാനക് ജയന്തി, ഗുഡ് ഫ്രൈഡേ തുടങ്ങിയ ഉത്സവങ്ങളും ബാങ്ക് അവധി ദിവസങ്ങളാണ്. കൂടാതെ, സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ എല്ലാ മാസവും രണ്ടാം, നാലാം ശനിയാഴ്ച, എല്ലാ ഞായറാഴ്ചകളിലും അടച്ചിരിക്കും.
അവധി ദിനങ്ങൾ
ഈദ്-ഉൽ-സുഹ, സ്വാതന്ത്ര്യദിനം എന്നിവ കാരണം മിക്ക നഗരങ്ങളിലെയും ബാങ്കുകൾ ഓഗസ്റ്റ് 1, ഓഗസ്റ്റ് 15 തീയതികളിൽ അടച്ചിരിക്കും. രക്ഷാ ബന്ധൻ കാരണം ഓഗസ്റ്റ് 3 ന് അഹമ്മദാബാദ്, ഡെറാഡൂൺ, ജയ്പൂർ, കാൺപൂർ, ലഖ്‌നൗ എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞിരുന്നു. ഓഗസ്റ്റ് 11 ന് ശ്രീകൃഷ്ണ ജന്മസ്താമിയുടെ ഭാഗമായി ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ്, പട്ന എന്നിവിടങ്ങളിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.
വിവിധ നഗരങ്ങളിലെ അവധികൾ
ഓഗസ്റ്റ് 12 ന് അഹമ്മദാബാദ്, ഭോപ്പാൽ, ചണ്ഡിഗഡ്, ഡെറാഡൂൺ, ജയ്പൂർ, ജമ്മു, കാൺപൂർ, ലഖ്‌നൗ, റായ്പൂർ, റാഞ്ചി, ഷില്ലോംഗ്, ഷിംല, ശ്രീനഗർ എന്നിവിടങ്ങളിൽ ബാങ്കുകൾ അടച്ചിരിക്കും. ദേശസ്നേഹി ദിനത്തിനായി ഓഗസ്റ്റ് 13 ന് ഇംഫാലിലെ ബാങ്കുകൾ അടച്ചിരിക്കും. ഗണേഷ് ചതുർത്ഥി കാരണം അഹമ്മദാബാദ്, ബേലാപൂർ, ചെന്നൈ, ഹൈദരാബാദ്, മുംബൈ, നാഗ്പൂർ, പനജി എന്നിവിടങ്ങളിലെ ബാങ്കുകൾക്ക് ഓഗസ്റ്റ് 22 ന് അവധിയായിരിക്കും.
അറിയേണ്ട കാര്യങ്ങൾ
അവധി ദിനങ്ങളിൽ മൊബൈൽ, ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയവ പ്രവർത്തനക്ഷമമായിരിക്കും. എടിഎം മെഷീനുകൾ പണം വിതരണം ചെയ്യണമെന്നില്ല. അതിനാൽ, അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ അടിയന്തിര സാഹചര്യങ്ങളിലേയ്ക്ക് കുറച്ച് പണം കൈയിൽ കരുതുന്നത് നല്ലതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
