ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ സൈക്കിൾ നിർമാതാക്കളായ ഹീറോ സൈക്കിൾസ് ചൈനയുമായുള്ള 900 കോടി രൂപയുടെ കരാർ റദ്ദാക്കിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കമ്പനി ചൈനയുമായി 900 കോടി രൂപയുടെ ബിസിനസ്സ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ആ പദ്ധതികൾ റദ്ദാക്കിയതായി കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പങ്കജ് മുഞ്ജൽ പറഞ്ഞതായാണ് റിപ്പോർട്ട്.
ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത 3 മാസത്തിനുള്ളിലാണ് ചൈനയുമായി 900 കോടി രൂപയുടെ ബിസിനസ്സ് നടത്തേണ്ടിയിരുന്നത്. എന്നാൽ ആ പദ്ധതികളെല്ലാം റദ്ദാക്കിയതായും ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയാണിതെന്നും മുഞ്ജൽ പറഞ്ഞു. ചൈനയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതോടെ കമ്പനി ഇപ്പോൾ ബദൽ വിപണികൾ തേടി കൊണ്ടിരിക്കുകയാണ്.

ജർമ്മനിയാണ് പട്ടികയിൽ ഒന്നാമത്. കോണ്ടിനെന്റൽ മാർക്കറ്റിനെ പരിപാലിക്കുന്നതിനായി യൂറോപ്യൻ രാജ്യത്ത് ഒരു പ്ലാന്റ് സ്ഥാപിക്കാനും ഹീറോ സൈക്കിൾസ് ഒരുങ്ങുന്നുണ്ട്. ലുധിയാനയിലെ ധനൻസു ഗ്രാമത്തിൽ സൈക്കിൾ വാലി പൂർത്തിയാക്കിയാൽ രാജ്യത്തിന് ചൈനയുമായി എളുപ്പത്തിൽ മത്സരിക്കാനാകുമെന്ന് വ്യക്തമാക്കി ഇന്ത്യൻ നിർമാണ വിപണിയിൽ കമ്പനി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഹീറോ സൈക്കിൾസ് പ്ലാന്റിനുപുറമെ, സൈക്കിൾ വാലിയിൽ അനുബന്ധ, വെണ്ടർ യൂണിറ്റുകളും ഉൾപ്പെടും.
വര്‍ഷങ്ങളായി ചൈനയെ ആഗോള ഉല്‍പാദന കേന്ദ്രം എന്നാണ് ലോകം വിളിക്കുന്നത്. എന്നാല്‍, കയറ്റുമതിയിലെ അവരുടെ പ്രധാന്യം ഇപ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിദേശ കമ്പനികളെല്ലാം ചൈനയില്‍ നിന്ന് പിന്മാറാൻ ആഗ്രഹിക്കുന്നു. യുഎസ്-ചൈന വ്യാപാര യുദ്ധമായിരുന്നു ആദ്യത്തെ പ്രശ്‌നം. ഇതോടെ, ചൈനയെ വളരെയധികം ആശ്രയിക്കുന്നത് തെറ്റാണെന്ന് ചില കമ്പനികളെങ്കിലും മനസിലാക്കിയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
