ഫെബ്രുവരി 24 -ന് ബിഎസ്ഇയില്‍ നടന്ന ഇന്‍ട്രഡേ ട്രേഡില്‍ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ ഓഹരി വില രണ്ട് ശതമാനത്തിലധികം ഇടിഞ്ഞ് 2191.65 രൂപയായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കമ്പനി ഓഹരിയ്ക്കുണ്ടാവുന്ന ഏറ്റവും താഴ്ന്ന വിലയാണിത്. ഇത് തുടര്‍ച്ചയായ ഏഴാമത്തെ സെഷനിലും നഷ്ടം നേരിടാന്‍ കാരണമായി. കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനി 14.5 ശതമാനം വളര്‍ച്ച നേടിയിരുന്നു. 2018 ഡിസംബറിലെ ലാഭമായ 769.1 കോടി രൂപയെന്നത് 2019 ഡിസംബറില്‍ 880 കോടി രൂപയാക്കി ഉയര്‍ത്താന്‍ സാധിച്ചതിനാലാണിത്. എന്നാല്‍, കമ്പനി പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 11 ശതമാനം കുറഞ്ഞ് 6,996.7 കോടി രൂപയായി.
EBITDA (ഏര്‍ണിങ്സ് ബിഫോര്‍ ഇന്ററസ്റ്റ്, ടാക്സ്, ഡിപ്രീസിയേഷന് ആന്‍ഡ് അമോര്‍ട്ടൈസേഷന്‍) 6 ശതമാനം ഇടി്ഞ്ഞ് 1,039 കോടി രൂപയിലെത്തി. എന്നാല്‍, അസംസ്കൃത വസ്തുക്കളുടെ വില കുറവായതിനാല്‍ ഡിസംബര്‍ പാദത്തില്‍ 80 ബേസിസ് പോയന്റ്സ് ഉയര്‍ന്ന് 14.8 ശതമാനമായി. ഭാരത് സ്റ്റേജ് VI (ബിഎസ് 6) -ലേക്കുള്ള മാറ്റമാണ് കമ്പനി നേരിടുന്ന പ്രധാന വെല്ലുവിളിയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നിലവില്‍ കമ്പനിയുടെ പക്കലുള്ള ബിഎസ് 4 വാഹനങ്ങള്‍ മാര്‍ച്ച് അവസാനത്തോടെ വിറ്റുതീരുമെന്നും, ഫെബ്രുവരിയില്‍ ബിഎസ് 4 വാഹന നിര്‍മ്മാണം 20 ശതമാനമായി കുറച്ചിട്ടുണ്ടെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

ഇവയ്ക്കുള്ള ഡിസ്കൗണ്ടുകള്‍ മാര്‍ച്ച് വരെ തുടരും. ബിഎസ് 6 -ലേക്കുള്ള ചുവടുമാറ്റമാണ് പ്രധാന വെല്ലുവിളി. ബിഎസ് 6 ഇന്‍വെന്ററിയുടെ വില വര്‍ധനവ് ഓഹരി വിപണിയില്‍ ഡൗണ്ട്രേഡിങിന് കാരണമാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ബിഎസ്ഇയിലെ കഴിഞ്ഞ 1355 മണിക്കൂറില്‍ ഓഹരി ഒന്നിന് 1.75 ശതമാനം വിലയിടിഞ്ഞ് 2,200.80 രൂപയിലായിരുന്നു ഹീറോ മോട്ടോകോര്‍പ് വ്യാപാരം നടത്തിയിരുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
