ജീവനക്കാർക്കും ഡീലർമാർക്കും കൊവിഡ് വാക്സിൻ: ചെലവ് വഹിക്കുമെന്ന് ഹീറോ മോട്ടോകോർപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പുതിയ ദൌത്യം ഏറ്റെടുത്ത് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ്. സ്ഥിര ജീവനക്കാർ, കരാർ ജീവനക്കാർ എന്നിവർ ഉൾപ്പെടെയുള്ള തൊഴിലാളികളുടെ വാക്സിനേഷൻ ചെലവ് വഹിക്കുമെന്നാണ് കമ്പനി വ്യാഴാഴ്ച അറിയിച്ചിട്ടുള്ളത്. ഈ സംരംഭത്തിൽ 80,000 പേരെ ഉൾപ്പെടുത്താനാണ് ഹീറോ മോട്ടോർ കോർപ്പിന്റെ നീക്കം.

 

ആമസോണില്‍ ഇന്ത്യന്‍ വിപ്ലവം! ഇന്ത്യയില്‍ നിന്നുള്ള വില്‍പനക്കാരുടെ കയറ്റുമതി 22,000 കോടി രൂപ കവിഞ്ഞു

മറ്റ് വാഹന നിർമാണ കമ്പനികളിലും അവരുടെ വിതരണക്കാരായ ടൊയോട്ട കിർലോസ്‌കർ, ടിവിഎസ് മോട്ടോർ കോ, സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യൻ ലിമിറ്റഡ് എന്നിവയിലെ ജീവനക്കാരുടെ വാക്സിനേഷന്റെ ചെലവ് വഹിക്കാനും ഹീറോ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമേ ഹീറോ ഫിൻ‌കോർപ്പ്, ഹീറോ ഫ്യൂച്ചർ എനർജീസ്, റോക്ക്മാൻ ഇൻഡസ്ട്രീസ്, ഹീറോ ഇലക്ട്രോണിക്സ്, എജി ഇൻഡസ്ട്രീസ് തുടങ്ങിയ ഗ്രൂപ്പ് സ്ഥാപനങ്ങളിലുടനീളം സമാനമായ വാക്സിനേഷൻ സംരംഭത്തിന് ദില്ലി ആസ്ഥാനമായുള്ള ഹീറോ മോട്ടോർ കോർപ്പ് സൗകര്യമൊരുക്കും.

ജീവനക്കാർക്കും ഡീലർമാർക്കും കൊവിഡ് വാക്സിൻ: ചെലവ് വഹിക്കുമെന്ന് ഹീറോ മോട്ടോകോർപ്പ്

ഹീറോ മോട്ടോകോർപ്പ്, ഗ്രൂപ്പ് കമ്പനികൾ, വിതരണ ശൃംഖലയിലെ പങ്കാളികൾ എന്നിവരുൾപ്പെടെ 80,000 ത്തിലധികം ജീവനക്കാരെ ഇതോടെ ഹീറോ ഈ സംരംഭത്തിൽ ഉൾപ്പെടുത്തും. ഹീറോ മോട്ടോകോർപ്പിന്റെ പാൻ-ഇന്ത്യ ഡീലർ നെറ്റ്‌വർക്കിനും സമാനമായി കൊവിഡ് വാക്സിനേഷനാണ് ആരംഭിക്കാനിരിക്കുന്നതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയിൽ കൊവിഡ് പ്രതിരോധത്തിനായി അംഗീകരിക്കപ്പെട്ട രണ്ട് വാക്സിനുകളുടെ രണ്ട് ഷോട്ടുകളാണ് ഘട്ടംഘട്ടമായി ജീവനക്കാർക്ക് ലഭ്യമാക്കുക. സർക്കാർ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും വാക്സിനേഷൻ നടപ്പിലാക്കുന്നത്. 45 വയസ്സിനു മുകളിൽ പ്രായമുള്ളവരെയും രോഗാവസ്ഥകളുള്ളവരെയുമാണ് ആദ്യം വാക്സിനേഷനായി പരിഗണിക്കുക.

"ഞങ്ങളുടെ ജീവനക്കാരുടെയും സമൂഹത്തിൻറെയും സമഗ്രമായ വികാസത്തിൽ ഞങ്ങൾ എല്ലായ്പ്പോഴും വിശ്വസിക്കുന്നു. കോർപ്പറേറ്റ് മേഖലയ്‌ക്കായി കൊറോണ വൈറസിനെതിരെ സർക്കാർ വാക്സിനേഷൻ പ്രക്രിയ ആരംഭിച്ചതോടെ, ഞങ്ങളുടെ തൊഴിലാളികൾക്കും വാക്സിൻ നൽകാൻ തങ്ങൾ തീരുമാനിച്ചതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Read more about: hero
English summary

Hero MotoCorp to cover COVID-19 vaccination cost for employees, vendors, dealers

Hero MotoCorp to cover COVID-19 vaccination cost for employees, vendors, dealers
Story first published: Thursday, April 8, 2021, 22:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X