ഉയർന്ന പലിശയ്ക്കെടുന്ന ഭവന വായ്‌പ നിലവിലെ കുറഞ്ഞ പലിശ നിരക്കിലേയ്ക്ക് മാറ്റാം, അറിയേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിലവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉൾപ്പെടെയുള്ള മിക്ക ബാങ്കുകളും എം‌സി‌എൽ‌ആറിനേക്കാളും അടിസ്ഥാന നിരക്കിനേക്കാളും പലിശ കുറഞ്ഞ ബാഹ്യ ബെഞ്ച്മാർക്ക് ലിങ്ക്ഡ് റേറ്റുകളിലാണ് (ഇബിആർ) ഭവനവായ്പ പോലുള്ള ഫ്ലോട്ടിംഗ് റേറ്റ് വായ്പകൾ വാഗ്ദാനം ചെയ്യുന്നത്. മിക്ക ബാങ്കുകളും അവരുടെ ഇബിആറിനെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ എന്തെങ്കിലും കുറവ് അല്ലെങ്കിൽ വർദ്ധനവ് പ്രഖ്യാപിച്ചാലുടൻ അടുത്ത പാദം മുതൽ നിങ്ങളുടെ വായ്പ പലിശ നിരക്കിൽ ഇത് പ്രതിഫലിക്കും എന്നതാണ് ഇബിആറിന്റെ പ്രയോജനം.

2018 ന് മുമ്പ് ഭവനവായ്പ എടുത്തവർ

2018 ന് മുമ്പ് ഭവനവായ്പ എടുത്തവർ

2018 ന് മുമ്പ് ഭവനവായ്പ എടുത്തവർ ഇപ്പോഴും ഉയർന്ന പലിശനിരക്കാണ് അടയ്ക്കുന്നത്. കാരണം അവരുടെ വായ്പകൾ എംസി‌എൽ‌ആർ അല്ലെങ്കിൽ അടിസ്ഥാന നിരക്കുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഇതിൽ റിപ്പോ നിരക്കിലെ മാറ്റങ്ങൾ പ്രതിഫലിപ്പിക്കാൻ സമയമെടുക്കും. നിലവിൽ എസ്‌ബി‌ഐയുടെ ഇബി‌ആർ ലിങ്ക്ഡ് ഭവനവായ്പ നിരക്ക് 6.70 ശതമാനം മുതലാണ് ആരംഭിക്കുന്നത്. എം‌സി‌എൽ‌ആർ ലിങ്ക്ഡ് ഭവനവായ്പ നിരക്ക് 7.45 ശതമാനത്തിൽ നിന്നും അടിസ്ഥാന നിരക്ക് ലിങ്ക്ഡ് ഭവനവായ്പകൾ 7.85 ശതമാനം മുതലുമാണ് ആരംഭിക്കുന്നത്.

കാലാവധി 10 വർഷത്തിൽ കൂടുതലാണെങ്കിൽ

കാലാവധി 10 വർഷത്തിൽ കൂടുതലാണെങ്കിൽ

നിങ്ങളുടെ ഭവനവായ്പയിൽ ശേഷിക്കുന്ന കാലാവധി 10 വർഷത്തിൽ കൂടുതലാണെങ്കിൽ ഈ പലിശ നിരക്ക് വ്യത്യാസത്തിന്റെ ആഘാതം വളരെ വലുതായിരിക്കും. അതിനാൽ നിങ്ങൾക്ക് എം‌സി‌എൽ‌ആറുമായോ അടിസ്ഥാന നിരക്കുമായോ ലിങ്കുചെയ്‌തിരിക്കുന്ന ഭവനവായ്പ ഉണ്ടെങ്കിൽ, നിങ്ങൾ അത് ഇബി‌ആറിലേക്ക് മാറ്റുന്നതാണ് നല്ലത്.

അറിഞ്ഞോ..ഇപ്പോൾ ഭവന വായ്പയ്ക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈ ബാങ്കുകളിൽഅറിഞ്ഞോ..ഇപ്പോൾ ഭവന വായ്പയ്ക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈ ബാങ്കുകളിൽ

എം‌സി‌എൽ‌ആറിൽ നിന്ന് ഇബി‌ആറിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ

എം‌സി‌എൽ‌ആറിൽ നിന്ന് ഇബി‌ആറിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ

നിങ്ങളുടെ എംസിഎൽആർ അല്ലെങ്കിൽ അടിസ്ഥാന നിരക്കുമായി ബന്ധിപ്പിച്ച ഭവന വായ്പ ഇബിആറിലേയ്ക്ക് മാറ്റാൻ നിങ്ങളുടെ ബ്രാഞ്ച് സന്ദർശിച്ച് ഒരു പ്രത്യേക ഫോർമാറ്റിൽ ഒരു ആപ്ലിക്കേഷൻ നൽകുകയും 5000 രൂപയും ജിഎസ്ടിയും സർവീസ് ചാർജായി നൽകുകയും വേണം. ഇതിനർത്ഥം വെറും 5,900 രൂപ നൽകി നിങ്ങൾക്ക് പലിശയിൽ ഒരു ലക്ഷം രൂപ ലാഭിക്കാം.

ഭവനവായ്പയ്ക്ക് 7%ൽ താഴെ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന മുൻനിര ബാങ്കുകൾഭവനവായ്പയ്ക്ക് 7%ൽ താഴെ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന മുൻനിര ബാങ്കുകൾ

ഉദാഹരണം

ഉദാഹരണം

ഉദാഹരണത്തിന്, അടിസ്ഥാന നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്ന നിങ്ങളുടെ ഭവനവായ്പയുടെ കുടിശ്ശിക തുക 10 ലക്ഷം രൂപയും ബാക്കി കാലാവധി 20 വർഷവുമാണ് എങ്കിൽ. നിലവിൽ നിങ്ങൾ 8.20% പലിശയാണ് നൽകുന്നതെങ്കിൽ നിങ്ങളുടെ വായ്പ EBR ലേക്ക് മാറ്റുകയാണെങ്കിൽ നിങ്ങൾക്ക് ഭവനവായ്പ നിരക്ക് 7.20% ആയി കുറയ്ക്കാൻ കഴിയും. പലിശനിരക്കിൽ ഈ 1% കുറച്ചാൽ 20 വർഷത്തെ കാലാവധിയിൽ 1,48,080 രൂപ ലാഭിക്കാം.

പിഎഫ് പലിശ നിരക്ക് കുറച്ചില്ല, പക്ഷേ പലിശ അക്കൌണ്ടിലെത്തുക രണ്ട് തവണകളായി മാത്രംപിഎഫ് പലിശ നിരക്ക് കുറച്ചില്ല, പക്ഷേ പലിശ അക്കൌണ്ടിലെത്തുക രണ്ട് തവണകളായി മാത്രം

English summary

High interest home loans can be converted to current low interest rates | ഉയർന്ന പലിശയ്ക്കെടുന്ന ഭവന വായ്‌പ നിലവിലെ കുറഞ്ഞ പലിശ നിരക്കിലേയ്ക്ക് മാറ്റാം, അറിയേണ്ട കാര്യങ്ങൾ

If the remaining term of your home loan is more than 10 years, the impact of this interest rate difference can be huge. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X