ജൂലൈയില്‍ റിട്ടെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു, കാരണമായത് ഭക്ഷ്യവിലയിലെ വര്‍ധനവ്; റോയിറ്റേഴ്‌സ് പോള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ന്നതിനെത്തുടര്‍ന്ന് ജൂലൈയില്‍ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം നേരിയ തോതില്‍ ഉയര്‍ന്നു. റിസര്‍വ് ബാങ്കിന്റെ ഇടക്കാല ലക്ഷ്യമായ നാല് ശതമാനത്തേക്കാള്‍ തുടര്‍ച്ചയായ പത്താം മാസത്തേക്കാണിത് നിലകൊള്ളുന്നതെന്ന് റോയിറ്റേഴ്‌സ് പോള്‍ വ്യക്തമാക്കി. കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതുമൂലം വിതരണത്തിലുണ്ടായ തടസ്സങ്ങള്‍, ഭക്ഷ്യവസ്തുക്കളുടെ വില ഏപില്‍ മുതല്‍ ഉയരാന്‍ കാരണമാവുകയും ഇത് പണപ്പെരുപ്പത്തില്‍ മുഖ്യപങ്ക് വഹിക്കുകയും ചെയ്തു.

 

ജനസംഖ്യാ അടിസ്ഥാനത്തില്‍ ലോകത്തെ രണ്ടാമത്തെ രാജ്യമായ ഇന്ത്യയില്‍, കൊറോണ വൈറസ് 2 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും 44,000 -ത്തിലധികം ആളുകളുടെ മരണത്തിന് കാരണമാവുകയും ചെയ്തു. ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ ക്രമേണ നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയെങ്കിലും, പ്രദേശിക തലങ്ങളിലുണ്ടായിരുന്ന ലോക്ക്ഡൗണുകള്‍ പഴങ്ങളും പച്ചക്കറകളും പോലുള്ള അവശ്യവസ്തുക്കളുടെ വിതരണത്തിന് തടസ്സമായി.

 
ജൂലൈയില്‍ റിട്ടെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു, കാരണമായത് ഭക്ഷ്യവിലയിലെ വര്‍ധനവ്; റോയിറ്റേഴ്‌സ് പോള്‍

ഓഗസ്റ്റ് 6 മുതല്‍ 10 വരെയുള്ള കാലയളവില്‍ റോയിറ്റേഴ്‌സ് നടത്തിയ സാമ്പത്തിക വിദഗ്ധരുടെ പോളില്‍, ജൂണ്‍ മാസത്തില്‍ ഇന്ത്യന്‍ റീട്ടെയില്‍ പണപ്പെരുപ്പം 6.09 ശതമാനത്തില്‍ നിന്നും 6.45 ശതമാനമായി വര്‍ധിച്ചെന്ന് വ്യക്തമാക്കുന്നു. ലോക്ക്ഡൗണ്‍ സമയങ്ങളില്‍ ഡാറ്റ അപര്യാപ്തമായതിനാല്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ സിപിഐ (ഉപഭോക്തൃ വില സൂചിക) പണപ്പെരുപ്പ വിവരങ്ങള്‍ പുറത്തിറക്കുന്നത് സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ചില്ലറ ഉപഭോക്തൃ വിലയില്‍ അടുത്തിടെ ഉയര്‍ച്ചയുണ്ടായിട്ടും ഫെബ്രുവരി മുതല്‍ റിപ്പോ നിരക്ക് മൊത്തം 115 ബേസിസ് പോയിന്റ് കുറച്ചതിന് ശേഷം പലിശനിരക്ക് ആര്‍ബിഐ നിര്‍ത്തിവെച്ചു.

ത്രൈമാസ, വാര്‍ഷിക ഹൊറൈസണുകളിലെ ഗാര്‍ഹിക പണപ്പെരുപ്പ പ്രതീക്ഷ ജൂലൈയില്‍ 10 ശതമാനത്തിലധികം ഉയര്‍ന്നതായി റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ സര്‍വേ വ്യക്തമാക്കുന്നു. ഉയര്‍ന്ന പണപ്പെരുപ്പം, വര്‍ധിച്ച തൊഴിലില്ലായ്മ, നിശ്ചലമായ ഡിമാന്‍ഡ് എന്നിവയുള്ള നിലവിലെ ഈ ഘട്ടം, ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയെ സ്തംഭനാവസ്ഥയിലേക്ക് കടത്തിവിടുമെന്ന് സര്‍വേഫലം സൂചിപ്പിക്കുന്നു. 'വിതരണത്തിലെ തടസ്സങ്ങളാല്‍ പണപ്പെരുപ്പം ഉയരുമെന്ന പ്രതീക്ഷയുള്ളതിനാല്‍, ഡിസംബറില്‍ ആര്‍ബിഐ നിരക്കുകള്‍ വെട്ടിക്കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് കരുതുന്നു,' ANZ ഇന്ത്യ സാമ്പത്തിക വിദഗ്ധ റിനി സെന്‍ അഭിപ്രായപ്പെട്ടു.

English summary

higher food prices led indias retail inflation edged up in july: reuters poll | ജൂലൈയില്‍ റിട്ടെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു, കാരണമായത് ഭക്ഷ്യവിലയിലെ വര്‍ധനവ്; റോയിറ്റേഴ്‌സ് പോള്‍

higher food prices led indias retail inflation edged up in july: reuters poll
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X