ഉയർന്ന ശമ്പളക്കാർക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്), സൂപ്പർആന്യൂവേഷൻ ഫണ്ട് എന്നിവയ്ക്ക് ആദായനികുതി നൽകേണ്ടി വരും വരും. 2021 ഏപ്രിൽ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. എൻപിഎസ്, സൂപ്പർആന്യൂവേഷൻ ഫണ്ട്, അംഗീകൃത പ്രൊവിഡൻറ് ഫണ്ട് എന്നിവയ്ക്കുള്ള തൊഴിലുടമയുടെ സംഭാവനയുമായി ബന്ധപ്പെട്ട് ഉയർന്ന പരിധി 7.5 ലക്ഷം രൂപയാണ്. മുൻ വർഷത്തിൽ നേടിയ പലിശയും ലാഭവിഹിതവും പോലും നികുതി വിധേയമാക്കുമെന്ന് ബജറ്റ് നിർദ്ദേശിച്ചിട്ടുണ്ട്.
ഉദാഹരണം
പുതിയ ഭേദഗതി 2021 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും, ഇത് 2021-22 മൂല്യനിർണ്ണയ വർഷം മുതൽ ബാധകമാകും. ഉദാഹരണത്തിന്, ഒരു വ്യക്തിയുടെ അടിസ്ഥാന ശമ്പളം 30 ലക്ഷം രൂപയാണെങ്കിൽ പിഎഫിലെ തൊഴിലുടമകളുടെ സംഭാവന: 3.60 ലക്ഷം, എൻപിഎസ്: 3 ലക്ഷം, സൂപ്പർ ആന്യൂേഷൻ - 1.5 ലക്ഷം എന്നിങ്ങനെയാകുമ്പോൾ ആകെ നിക്ഷേപം 8.10 ലക്ഷം രൂപയാകും. ഈ തുകയ്ക്ക് നൽകേണ്ട നികുതി 60,000 രൂപയായിരിക്കും.
ബജറ്റ് പ്രഖ്യാപനം
പിഎഫിലേക്കും എൻപിഎസിലേക്കും തൊഴിലുടമയുടെ സംഭാവനകളെ ഒരു നിശ്ചിത പരിധിയില്ലാതെ തന്നെ നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. തൊഴിലുടമ നൽകിയ സംഭാവന തുകയിൽ കിഴിവ് നൽകുന്നതിനായി നിലവിൽ സംയോജിത ഉയർന്ന പരിധിയൊന്നുമില്ലെന്നും. ഉയർന്ന ശമ്പള വരുമാനം നേടുന്ന ജീവനക്കാർക്ക് ഇത് അനാവശ്യ ആനുകൂല്യങ്ങൾ നൽകുന്നുവെന്നും ബജറ്റ് രേഖകളിൽ പറയുന്നു.
നികുതി ഇളവ്
കുറഞ്ഞ ശമ്പള വരുമാനമുള്ള ഒരു ജീവനക്കാരന് ഈ മൂന്ന് ഫണ്ടുകളിലേക്കും തന്റെ ശമ്പളത്തിന്റെ വലിയൊരു ഭാഗം തൊഴിലുടമയിൽ നിന്ന് അനുവദിക്കാൻ കഴിയില്ല. എന്നാൽ ഉയർന്ന ശമ്പള വരുമാനമുള്ള ജീവനക്കാർക്ക് അവരുടെ ശമ്പളത്തിന്റെ വലിയൊരു ഭാഗം നൽകുന്ന രീതിയിൽ അവരുടെ ശമ്പള പാക്കേജ് രൂപകൽപ്പന ചെയ്യാൻ കഴിയും. ഈ മൂന്ന് ഫണ്ടുകളും എക്സംപ്റ്റ്-എക്സംപ്റ്റ്-എക്സംപ്റ്റ് (ഇഇഇ) വിഭാഗത്തിൽ പെടുന്നതിനാൽ ശമ്പളത്തിന്റെ ഈ ഭാഗlത്തിന് ഒരു സമയത്തും നികുതി ഈടാക്കിയിരുന്നില്ല. അതിനാൽ, സംയോജിത ഉയർന്ന പരിധി ഇല്ലാത്തത് അനീതിയാണെന്നും ബജറ്റിൽ പറയുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications