തിരുവനന്തപുരം: നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസ് (എന്‍.എ.ബി.എല്‍) അക്രഡിറ്റേഷന് കരസ്ഥമാക്കി തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഹിന്ദ്ലാബ്സ് ഡയഗ്നോസ്റ്റിക്സെന്റര് & സ്പെഷ്യാലിറ്റി ക്ലിനിക്ക്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിന്റെ സംരംഭമാണ് ഹിന്ദ്ലാബ്സ്.
കേന്ദ്ര പൊതുമേഖലയിലുള്ള എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിന്റെ സംരംഭം കൂടിയാണ് ഈ ഡയഗ്നോസ്റ്റിക്സെന്റര്. ഐഎസ്ഒ 15189: 2012 അടിസ്ഥാനമാക്കിയുള്ളതാണ് എന്‍എബിഎല്‍ അക്രഡിറ്റേഷന്. മെഡിക്കല്‍ പരിശോധനകളിലെ ടെസ്റ്റിംഗ് രംഗത്തെ ഗുണനിലവാരത്തിനും മികവിനുമുള്ള അംഗീകാരം കൂടിയായാണ് ഇത്.

ഹിന്ദ്ലാബ്സിലെ ബയോകെമിസ്ട്രി, ഇമ്മ്യൂണോളജി, മൈക്രോബയോളജി, ഹെമറ്റോളജി, ക്ലിനിക്കല്‍ പാത്തോളജി ടെസ്റ്റുകള്‍ എന്‍.എ.ബി.എല്ലിന്റെ പരിധിയില്‍ വരുന്നതായിരിക്കും. സാധാരണക്കാര്‍ക്ക് മികച്ച ഗുണനിലവാരമുള്ള പരിശോധനകള്‍ വളരെ കുറഞ്ഞ ചിലവില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരംഭമാണ് ഹിന്ദ്ലാബ്സ്.
2016 മെയ് മാസത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന ട്രിഡ സോപനം കെട്ടിടത്തില്‍ ഹിന്ദ്ലാബ്സ് ആരംഭിച്ചത്. സ്വകാര്യ ലാബുകളേക്കാള്‍ 30-60 ശതമാനം വരെ വില കുറവിലാണ് ഈ ലാബിനെ ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമാക്കുന്നത്. 24 മണിക്കൂറും സേവനങ്ങള്‍ ലഭ്യമാകുന്നതാണ് ഹിന്ദ്ലാബ്സില്‍. നെടുമങ്ങാട്, കവടിയാര്‍, ജനറല്ഹോസ്പിറ്റല്, വട്ടിയൂര്‍ക്കാവ്, ആക്കുളം, പേരൂര്‍ക്കട തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ രക്തശേഖരണ കേന്ദ്രങ്ങളും ഹിന്ദ്ലാബ്സിനുണ്ട്. വരും നാളുകളില്‍ കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിച്ചേക്കും.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
