കോടീശ്വര ബിസിനസ് കുടുംബമായ ഹിന്ദുജ കുടുംബത്തിലെ നാല് സഹോദരന്മാർ ചേർന്ന് ഒപ്പിട്ട ഒരു രേഖയാണ് കുടുംബത്തിന്റെ ഭാവിയെ തന്നെ ഉലയ്ക്കുന്ന 1.2 ബില്യൺ ഡോളറിന്റെ സ്വത്ത് സംബന്ധിച്ച നിയമപരമായ തർക്കത്തിന് കാരണം. ഒരു സഹോദരന്റെ കൈവശമുള്ള സ്വത്തുക്കൾ എല്ലാവരുടേതാണെന്നും ഓരോരുത്തരും മറ്റുള്ളവരെ അവരുടെ എക്സിക്യൂട്ടീവായി നിയമിക്കുമെന്നും 2014 ലെ ഈ രേഖയിൽ പറയുന്നു. എന്നാൽ ഇപ്പോൾ കത്തിന് സാധുതയില്ലെന്നാണ് കുടുംബത്തിലെ മുതിർന്ന സഹോദരനായ ശ്രീചന്ദ് ഹിന്ദുജയും (84) മകൾ വിനോയും പറയുന്നത്.
ലണ്ടൻ കോടതിയിൽ
ലണ്ടൻ കോടതി നൽകിയ വിധിന്യായത്തിലാണ് യുകെ ആസ്ഥാനമായുള്ള കുടുംബം തമ്മിലുള്ള തർക്കം വെളിച്ചത്തുവന്നത്. മറ്റ് മൂന്ന് സഹോദരന്മാരായ ഗോപിചന്ദ്, പ്രകാശ്, അശോക് എന്നിവർ കത്ത് ഉപയോഗിച്ച് ഹിന്ദുജ ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചുവെന്നും ഇത് ശ്രീചന്ദിന്റെ പേരിൽ മാത്രമുള്ളതാണെന്നുമാണ് വാദം.
രേഖയുടെ സാധുത
കത്തിന് നിയമപരമായ യാതൊരു സാധുതയുമില്ലെന്നും ഇത് ഉപയോഗിക്കാൻ കഴിയില്ലെന്ന് കോടതി വിധിക്കണമെന്നുമാണ് ശ്രീചന്ദും വിനൂവും ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ രേഖ അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരമുള്ളതല്ലെന്നും കുടുംബത്തിന്റെ സ്വത്തുക്കൾ വേർതിരിക്കണമെന്നും 2016 ൽ തന്നെ ശ്രീചന്ദ് നിർബന്ധിച്ചിരുന്നുവെന്ന് അവർ പറഞ്ഞു.
കുടുംബത്തിന്റെ ആശയം
ഇക്കാര്യങ്ങൾ ബിസിനസ്സിനെ ബാധിക്കില്ലെന്നും നടപടികൾ കമ്പനിയുടെ സ്ഥാപകന്റെയും കുടുംബത്തിന്റെയും മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും മറ്റ് മൂന്ന് സഹോദരങ്ങൾ പറഞ്ഞു. ഈ തത്ത്വങ്ങൾ പതിറ്റാണ്ടുകളായി നിലനിൽക്കുന്നവയാണെന്നും "എല്ലാം എല്ലാവരുടേതാണ്, ഒന്നും ആരുടേതുമല്ല" എന്ന ആശയത്തിൽ ഉൾക്കൊണ്ടിട്ടുള്ളതാണെന്നും അവർ വ്യക്തമാക്കി.
വാദം വിജയിച്ചാൽ
വാദം വിജയിക്കുകയാണെങ്കിൽ, ശ്രീചന്ദിന്റെ പേരിലുള്ള എല്ലാ സ്വത്തുക്കളും ഹിന്ദുജ ബാങ്കിലെ മുഴുവൻ ഓഹരിയുടമകൾ ഉൾപ്പെടെ അദ്ദേഹത്തിന്റെ മകൾക്കും അടുത്ത കുടുംബത്തിനും കൈമാറുമെന്നും ഇവർ വ്യക്തമാക്കി. തന്റെ അഭിഭാഷകർക്ക് നിർദ്ദേശങ്ങൾ നൽകാനുള്ള ശേഷി ശ്രീചന്ദിന് ഇല്ലെന്നും അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കാനാണ് വിനോയെ നിയമിച്ചിരിക്കുന്നതെന്നും കോടതി പറഞ്ഞു.
ഹിന്ദുജ കുടുംബം
ലോകത്തിലെ ഏറ്റവും ധനികരിൽ ഹിന്ദുജ കുടുംബവും ഉൾപ്പെടുന്നു. സമ്പാദ്യത്തിന്റെ സിംഹഭാഗവും ഹിന്ദുജ ഗ്രൂപ്പിൽ നിന്നാണ്. കമ്പനിയ്ക്ക് നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നും 40 ഓളം രാജ്യങ്ങളിൽ ധനകാര്യ, മാധ്യമ, ആരോഗ്യ സംരക്ഷണ മേഖലകളിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും കമ്പനി വെബ്‌സൈറ്റ് പറയുന്നു. ബ്ലൂംബർഗ് ശതകോടീശ്വര സൂചിക അനുസരിച്ച് കുടുംബത്തിന്റെ സമ്പാദ്യം 11.2 ബില്യൺ ഡോളർ വിലമതിക്കുന്നു. ഹിന്ദുജ ഗ്രൂപ്പിന്റെ ഓട്ടോമോട്ടീവ് യൂണിറ്റിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ ട്രക്ക് നിർമാതാക്കളായ അശോക് ലെയ്‌ലാൻഡ് ലിമിറ്റഡിലെ ഓഹരികൾ മാർച്ചിൽ മൂന്നിലൊന്നിൽ കൂടുതൽ ഇടിഞ്ഞിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
